Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര ആദ്യമായി പ്രിവ്യൂ ചെയ്തതിന് ശേഷം ഏകദേശം 33 മാസത്തെ കാത്തിരിപ്പിന് ഒടുവിൽ പുതിയ XUV300 ടർബോസ്പോർട്ട് എന്ന നിലയിൽ XUV300 -ന്റെ സ്‌പോർട്ടിയർ പതിപ്പ് വിപണിയിൽ എത്തി.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

കൂടുതൽ പെർഫോമെൻസിനൊപ്പം സബ് ഫോർ മീറ്റർ എസ്‌യുവിയുടെ പ്രായോഗികത ആഗ്രഹിക്കുന്ന ഡ്രൈവിംഗ് പ്രേമികളെ ലക്ഷ്യമിട്ടാണ് XUV300 ടർബോസ്‌പോർട്ട് മഹീന്ദ്ര മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ പുറത്തിറക്കിയിരിക്കുന്നത്.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

വാഹനത്തിനൊപ്പം, XUV300 ടർബോസ്പോർട്ടിന്റെ സ്‌പോർടി ഡ്രൈവിംഗ് അപ്പീൽ ഫീച്ചർ ചെയ്യുന്ന ഒരു വീഡിയോയും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്, ഇന്ത്യൻ മോട്ടോർസ്‌പോർട്ട് ഐക്കൺ ഗൗരവ് ഗില്ലാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

മഹീന്ദ്ര തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പുറത്തിറക്കിയ വീഡിയോയിൽ, ആളൊഴിഞ്ഞ പാർക്കിംഗ് സ്പെയ്സിൽ ഗൗരവ് ഗിൽ ഓടിക്കുന്ന പുതിയ മഹീന്ദ്ര XUV300 ടർബോസ്പോർട്ട് നമുക്ക് കാണാം.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

ഗിൽ വളരെ ആവേശത്തോടെയാണ് പുതിയ എസ്‌യുവി ഓടിക്കുന്നത്. കാറിന്റെ ഇംപ്രൂവ്ഡ് പെർഫോമെൻസ് ഇവിടെ കാണാം, കൂടാതെ ഹൈ സ്പീഡ് ടേർണിംഗ് എടുക്കുമ്പോൾ XUV300 ടർബോസ്പോർട്ടിന്റെ മികച്ച സ്റ്റെബിലിറ്റിയും കാണിക്കുന്നു.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

വീഡിയോയിൽ കാണുന്ന XUV300 ടർബോസ്പോർട്ട് ബ്ലാക്ക് റൂഫുള്ള ബ്ലേസിംഗ് ബ്രോൺസിന്റെ പുതിയ ഡ്യുവൽ-ടോൺ ഷേഡിലാണ് ഒരുക്കിയിരിക്കുന്നത്. പുതിയ XUV300 ടർബോസ്‌പോർട്ട് പുറത്തിറക്കിയ മറ്റ് രണ്ട് ഡ്യുവൽ-ടോൺ നിറങ്ങൾ വൈറ്റ് റൂഫുള്ള നാപ്പോളി ബ്ലാക്ക്, ബ്ലാക്ക് റൂഫുള്ള പേൾ വൈറ്റ് എന്നിവയാണ്.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

W6, W8, W8 (O) എന്നീ വേരിയന്റുകളിലാണ് മഹീന്ദ്ര XUV300 ടർബോസ്പോർട്ട് അവതരിപ്പിച്ചത്. എസ്‌യുവിയുടെ ഈ മൂന്ന് വകഭേദങ്ങൾക്കും XUV300 -ന്റെ നോർമൽ പതിപ്പുകൾക്ക് സമാനമായ 1.2 ലിറ്റർ ത്രീ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

എന്നിരുന്നാലും, ഇവിടെ XUV300 ടർബോസ്പോർട്ടിൽ, ഉയർന്ന പവർ & torque ഔട്ട്പുട്ടുകളും വികസിപ്പിക്കുന്നതിനായി എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ട്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാകുന്ന XUV300 ടർബോസ്പോർട്ടിന്റെ എഞ്ചിൻ പരമാവധി 130 PS കരുത്തും 230 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

മഹീന്ദ്ര XUV300 ടർബോസ്‌പോർട്ടിന് XUV300 -ന്റെ നോർമൽ പതിപ്പുകളിൽ നിന്ന് ലഭിച്ച മറ്റ് മാറ്റങ്ങളിൽ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലിലെ റെഡ് ഹൈലൈറ്റുകളും ഫ്രണ്ട് ബമ്പറിലെ ലോവർ എയർ ഡാമും ഗ്ലോസ് ബ്ലാക്ക് ORVM-കളും ഉൾപ്പെടുന്നു. അകത്തളത്തിൽ, പുതിയ XUV300 ടർബോസ്‌പോർട്ടിന് ഇന്റീരിയർ, ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ക്രോം ഫിനിഷ്ഡ് പെഡലുകൾ എന്നിവയ്‌ക്കായി ഒരു ബ്ലാക്ക് തീം ലഭിക്കുന്നു.

Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

പുതിയ മഹീന്ദ്ര XUV300 ടർബോസ്പോർട്ടിൽ അവതരിപ്പിച്ച മാറ്റങ്ങൾ ഇതേ ട്യൂൺ-അപ്പ് എഞ്ചിൻ ഉപയോഗിച്ച് ഓട്ടോ എക്‌സ്‌പോ 2020-ൽ പ്രദർശിപ്പിച്ച XUV300 സ്‌പോർട്‌സിൽ നിന്ന് അല്പം വ്യത്യസ്തമാണ്.

XUV300 ടർബോസ്പോർട്ടിനെ അപേക്ഷിച്ച്, XUV300 സ്‌പോർട്‌സിൽ സ്‌പോർട്ടി ബോഡി ഗ്രാഫിക്സും റെഡ് നിറമുള്ള ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളും ഉണ്ടായിരുന്നു. പുതിയ മഹീന്ദ്ര XUV300 ടർബോസ്‌പോർട്ടിന്റെ എക്സ്-ഷോറൂം വില 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ്.

More from DriveSpark

Article Published On: Saturday, October 8, 2022, 13:39 [IST]
English summary
Mahindra shares new xuv300 turbosport tvc showcasing improved performance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X