ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ് ബൗളറായ നവദീപ് സൈനി. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് മഹീന്ദ്ര ഥാറില്‍ ഓഫ്‌റോഡിംഗ് നടത്തിയ താരം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

എന്നാല്‍ ഇപ്പോഴിതാ ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ചുള്ള താരത്തിന്റെ സ്റ്റണ്ടിംഗ് വീഡിയോയാണ് വൈറലാകുന്നത്. താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്.

ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സൈനി പോസ്റ്റ് ചെയ്ത ബൈക്കിന്റെ വീഡിയോ നിരവധി പേരാണ് കണ്ടത്. ഒപ്പം ധാരാളം റീട്വീറ്റും ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ഹാര്‍ലി-ഡേവിഡ്‌സണ്‍ ബൈക്കില്‍ ഷര്‍ട്ട് ധരിക്കാതെയാണ് സൈനി ഇരിക്കുന്നത്.

MOST READ: മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

ബൈക്കിന്റെ ആക്‌സിലേറ്റര്‍ കൂട്ടി ചുറ്റും പൊടി പരത്തുന്നതും വീഡിയോയില്‍ കാണാം. ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ എന്ന ക്യാപ്ഷനും ഈ ട്വീറ്റിന് സൈനി നല്‍കിയിട്ടുണ്ട്.

ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

ഹ്രസ്വ വീഡിയോയ്ക്ക് 1,400 ല്‍ കൂടുതല്‍ റീട്വീറ്റുകളും 3.60 ലക്ഷത്തിലധികം വ്യൂസും ലഭിക്കുകയും ചെയ്തു. നിരവധി ആരാധകര്‍ വീഡിയോയില്‍ അഭിപ്രായമിട്ടു. മോട്ടോര്‍സൈക്കിളിന്റെ പുറകില്‍ നിന്ന് പൊടി പുറത്തേക്ക് ഒഴുകുന്നത് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു, ചിലര്‍ വീഡിയോയോട് പ്രതികൂലമായും പ്രതികരിച്ചു.

MOST READ: ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

ഫാസ്റ്റ് ബൗളിംഗിലൂടെയാണ് നവദീപ് സൈനി അറിയപ്പെടുന്നത്. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരായ ചരിത്രപരമായ ടെസ്റ്റ് പരമ്പരയില്‍ വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ ബൈക്കില്‍ വരൂ; പുതിയ വീഡിയോയുമായി നവദീപ് സൈനി

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നവദീപ് സൈനിയുടെ പ്രകടനത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സന്തോഷം പങ്കുവച്ചിരുന്നു. ഇതിന്റെ ഭാഗമായി ആറ് യുവതാരങ്ങള്‍ പതിയ ഥാര്‍ അദ്ദേഹം സമ്മാനിക്കുകയും ചെയ്തിരുന്നു.

MOST READ: അവതരണത്തിന് പിന്നാലെ ബിഎസ് VI D-മാക്സ് V-ക്രോസ്, ഹൈലാൻഡർ മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ശുബ്മാന്‍ ഗില്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കായിരുന്നു ഥാര്‍ സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെയാണ് സൈനി തന്റെ ഥാറില്‍ ഓഫ്റോഡിംഗ് നടത്തുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതും പിന്നീട് വൈറലാകുന്നതും.

Most Read Articles

Malayalam
English summary
Indian Cricketer Navdeep Saini Shared New Flaunts Video In Twitter. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X