ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹയാബൂസയുടെ രണ്ടാം ബാച്ചിനെ അവതരിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍. ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹയാബൂസയുടെ ആദ്യ ബാച്ച് വിറ്റുപോയിരുന്നു.

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബുക്കിംഗ് പിന്നീട് കമ്പനി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യക്കാര്‍ വീണ്ടും എത്തിയതോടെ ബുക്കിംഗ് കമ്പനി പുനരാരംഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ് നടക്കുന്നത്.

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെ ആദ്യബാച്ചിന്റെ ഡെലിവറി രാജ്യത്ത് കമ്പനി ആരംഭിച്ചിരുന്നു. ഇതിന് പിന്നിലെയാണ് രണ്ടാം ബാച്ചിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

MOST READ: മഹീന്ദ്ര ഥാര്‍, ബൊലേറോ ഡിസൈനില്‍ ചൈനീസ് ജീപ്പ്; വില്‍പ്പന പാകിസ്താനില്‍

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സുസുക്കി മോട്ടോര്‍സൈക്കിള്‍ 2021 ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റില്‍ പുതുതലമുറ ഹയാബൂസയുടെ രണ്ടാം ബാച്ചിനെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ 16.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം കമ്പനി ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പുതിയ ഹയാബൂസയ്ക്ക് 13 വര്‍ഷത്തിനിടെ ആദ്യമായി ലഭിക്കുന്ന സമഗ്രമായ അപ്ഡേറ്റാണിത്.

MOST READ: മോഡൽ നിരയിലേക്ക് അൽകാസറിനെ സ്വാഗതം ചെയ്ത് ഹ്യുണ്ടായി എസ്‌യുവികൾ; വീഡിയോ

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മെച്ചപ്പെട്ട എയറോഡൈനാമിക്‌സ്, കൂടാതെ ഓരോ സവാരി അവസ്ഥകള്‍ക്കും അനുയോജ്യമായ ഓരോ ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റത്തിനും ഒന്നിലധികം മോഡ് തെരഞ്ഞെടുക്കലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സ് സ്യൂട്ട്, സിറ്റി റൈഡിംഗ് മുതല്‍ ടൂറിംഗ്, റേസ്ട്രാക്കുകള്‍, കൂടാതെ വ്യക്തിഗത റൈഡര്‍ മുന്‍ഗണനകളും വാഗ്ദാനം ചെയ്യുന്നു.

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1,340 സിസി ഫോര്‍-സ്‌ട്രോക്ക് ഫ്യുവല്‍-ഇഞ്ചക്ട് ലിക്വിഡ്-കൂള്‍ഡ് DOHC, ഇന്‍ലൈന്‍ ഫോര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 9,700 rpm-ല്‍ 187 bhp കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം ആണ് ഹയാബൂസ ഉത്പാദിപ്പിക്കുന്നത്.

MOST READ: ഡിസ്കവറിക്കും ഡിഫെൻഡറിനും വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ നൽകാനൊരുങ്ങി ലാൻഡ് റോവർ

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ സുസുക്കി ഹയാബൂസ പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10 bhp-യോളം കരുത്തും 5 Nm torque ഉം നഷ്ടപ്പെടുത്തുന്നു. ടോപ്പ് സ്പീഡ് ഇപ്പോഴും 299 കിലോമീറ്റര്‍ വേഗതയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭാരം 2 കിലോഗ്രാം കുറഞ്ഞ് ഇപ്പോള്‍ 264 കിലോഗ്രാം ആയി.

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഫാക്ടറി പ്രീസെറ്റുകള്‍ (a:ആക്റ്റീവ്, b:ബേസിക്, c:കംഫര്‍ട്ട്), കൂടാതെ മൂന്ന് ഉപയോക്തൃ നിര്‍വചിത ക്രമീകരണങ്ങള്‍ (U1, U2, U3) എന്നിവയും ലഭിക്കുന്നു. ഇവയില്‍ ഓരോന്നും പവര്‍ മോഡ് സെലക്ടര്‍, മോഷന്‍ ട്രാക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ബൈ-ദിശാസൂചന ക്വിക്ക് ഷിഫ്റ്റ് സിസ്റ്റങ്ങള്‍ എന്നിവയ്ക്കായി ഒരു ഗ്രൂപ്പായി മോഡ് ക്രമീകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

MOST READ: അവതരണത്തിന് പിന്നാലെ ബിഎസ് VI D-മാക്സ് V-ക്രോസ്, ഹൈലാൻഡർ മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2021 സുസുക്കി ഹയാബൂസയ്ക്ക് അപ്ഡേറ്റുചെയ്ത ബോഡി വര്‍ക്ക് ലഭിക്കുന്നു, ഷാര്‍പ്പായിട്ടുള്ള ക്രീസുകളുമുണ്ട്. എന്നിട്ടും ആ ക്ലാസിക് ഹയാബൂസ ആകാരം നിലനിര്‍ത്തുന്നു. പുതിയ മിററുകള്‍ റൈഡറിനായുള്ള കാഴ്ച മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്നു.

ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ പുതിയ ഹെഡ്‌ലൈറ്റ്, പൊസിഷന്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയ്ക്കായി എല്‍ഇഡികള്‍ അവതരിപ്പിക്കുന്നു. കൊവിഡ്-19 സാഹചര്യം മൂലം ഇന്ത്യയിലുടനീളമുള്ള നിയന്ത്രണങ്ങള്‍ ആദ്യ ബാച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് കാലതാമസം വന്നതായും രണ്ടാമത്തെ ബാച്ച് പോലും ലോജിസ്റ്റിക് വെല്ലുവിളികള്‍ കാരണം വൈകുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Source: Carandbike

Most Read Articles

Malayalam
English summary
Suzuki Motorcycle Revealed New Details About Hayabusa Second Batch Launch And Delivery. Read in Malayalam.
Story first published: Monday, May 31, 2021, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X