അവതരണത്തിന് പിന്നാലെ ബിഎസ് VI D-മാക്സ് V-ക്രോസ്, ഹൈലാൻഡർ മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
ഇസൂസു ഇന്ത്യ ഈ മാസം ആദ്യം ബിഎസ് VI കംപ്ലയിന്റ് D-മാക്സ് V-ക്രോസ്, D-മാക്സ് ഹൈലാൻഡർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. 2019 -ൽ നിർമ്മാതാക്കൾ പുതിയ തലമുറ മോഡൽ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിച്ചെങ്കിലും, അത് നമ്മുടെ വിപണിയിൽ എത്തിക്കേണ്ടെന്ന് തീരുമാനിച്ചു.

പകരം, മുൻ തലമുറ മോഡലിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് വാഗ്ദാനം ചെയ്യുന്നത്. അവതരണത്തിന് പിന്നാലെ മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

വാഹനത്തിന്റെ ബാഹ്യ രൂപകൽപ്പന മുമ്പത്തെ ബിഎസ് IV കംപ്ലയിന്റ് മോഡലിൽ നിന്ന് വ്യത്യസ്തമല്ല. അഗ്രസ്സീവ് ഹെഡ്‌ലാമ്പ് ഡിസൈൻ, വൈഡ് ഫ്രണ്ട് ഗ്രില്ല്, ചതുരാകൃതിയിലുള്ള ടെയിൽലൈറ്റുകൾ തുടങ്ങിയവ മുമ്പത്തെപ്പോലെ തന്നെ നിലനിൽക്കുന്നു.

ശ്രേണിയുടെ പുതിയ അടിസ്ഥാന വേരിയന്റാണ് ഇസൂസു D-മാക്സ് ഹൈലാൻഡർ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ABS+EBD, ആറ് തരത്തിൽ മാനുവൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെന്റുകളുള്ള മാനുവൽ എസി, 16 ഇഞ്ച് സ്റ്റീൽ വീലുകൾ (വീൽ കവറുകൾ) തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളുന്നു.

D-മാക്സ് V-ക്രോസ് Z,Z പ്രസ്റ്റീജ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിൽ വരുന്നു. ഹൈലാൻഡറിലുള്ളതിന് ഉപരിയായി Z വേരിയന്റിൽ ഓട്ടോ-ലെവലിംഗ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിവേർസ് പാർക്കിംഗ് ക്യാമറ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 18 ഇഞ്ച് അലോയി വീലുകൾ, ക്രോം-ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്ല് തുടങ്ങിയവ ലഭിക്കുന്നു.

ഇലക്ട്രോണിക് സ്റ്റെബില്റ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഡിസന്റ് കൺട്രോൾ, ഓട്ടോ ക്രൂയിസ് കൺട്രോൾ, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ പോലുള്ള സവിശേഷതകൾ Z ട്രിമിനേക്കാൾ അധികമായി D-മാക്സ് V-ക്രോസ്Z പ്രസ്റ്റീജിന് ലഭിക്കുന്നു.

മറ്റ് വേരിയന്റുകളിലെ ഫാബ്രിക് അപ്ഹോൾസ്റ്ററിക്ക് വിപരീതമായി ലെതർ സീറ്റുകളും ആറ് എയർബാഗുകളും ഇതിലുണ്ടാവും.

ഇന്ത്യ-സ്പെക്ക് 2021 പവർ ചെയ്യുന്നത് 1.9 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഡീസൽ എഞ്ചിനാണ്. ഇത് 163 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കുന്നു.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് 2WD, 4WD വേരിയന്റുകളും തെരഞ്ഞെടുക്കാം.

ഇസൂസു D-മാക്സ് ഹൈ-ലാൻഡറിന് നിലവിൽ ഒരു 16.98 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഇത് മാനുവൽ -2WD കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാവൂ.

D-മാക്സ് V-ക്രോസ് Z -ന് മാനുവൽ -2WD വേരിയന്റിന് 19.98 ലക്ഷവും രൂപയും. മാനുവൽ -4WD വേരിയന്റിന് 20.98 ലക്ഷം രൂപയുമാണ്. D-മാക്സ് V-ക്രോസ്Z-പ്രസ്റ്റീജിനെ സംബന്ധിച്ചിടത്തോളം ഇതിന് ഒരു 24.49 ലക്ഷം രൂപയാണ്. ഇത് ഓട്ടോമാറ്റിക് -4WD കോൺഫിഗറേഷനിൽ മാത്രമേ വരൂ.
Source: Gaadiwaadi


Click it and Unblock the Notifications








