ജീപ്പ് കോമ്പസ് ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍
വിപണിയിലെത്തിയ മുതൽ തന്നെ ആരാധകപ്രീതി നേടിയ വാഹനമാണ് ജീപ്പ് കോമ്പസ്. ഒരുപക്ഷേ, മഹീന്ദ XUV500 -യെക്കാളും വിൽപ്പന ചെയ്യപ്പെടുന്ന ഒന്നുതന്നെയാണ് ജീപ്പ് കോമ്പസെന്ന് പറയാം.

ഓഫ്റോഡ് ഡ്രൈവിന് വേണ്ടി നല്ല രീതിയിൽ തന്നെ രൂപകൽപന ചെയ്തിട്ടുള്ള ജീപ്പ് കോമ്പസ്, ഇന്ത്യൻ വിപണിയിൽ ജീപ്പ് നൽകുന്ന മികച്ചൊരു എസ്‌യുവിയാണ്. എന്നാൽ എങ്ങനെയുള്ള ഓഫ്റോഡ് അനുഭവമാണ് കോമ്പസ് തരുന്നതെന്നറിയേണ്ടേ.

താഴെ നൽകിയിട്ടുള്ള വീഡിയോ കണ്ടു നോക്കൂ.
ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെങ്കിലും ഇന്ത്യയിൽ ലഭ്യമാവുന്ന ജീപ്പ് കോമ്പസ് തന്നെയാണ് വീഡിയോയിൽ ഉപയോഗിച്ചിട്ടുള്ളത്.
Most Read: ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ഓഫ്റോഡ് പ്രദേശത്തേക്ക് ഇറങ്ങിച്ചെല്ലുന്ന ജീപ്പ് കോമ്പസിനെയാണ് വീഡിയോയുടെ ആദ്യഭാഗത്തിൽ കാണാൻ സാധിക്കുന്നത്. ഇറങ്ങിച്ചെന്നയുടൻ തന്നെ അത്യുഗ്ര പ്രകടനമാണ് കോമ്പസ് കാഴ്ചവെക്കുന്നത്.

ഡ്രൈവിന്റെ മിക്ക സമയങ്ങളിലും കോമ്പസിന്റെ മൂന്ന് വീലുകൾ മാത്രമാണ് നിരത്തിൽ പതിഞ്ഞിരിക്കുന്നത്. ചില സമയങ്ങളിൽ രണ്ട് വീലുകൾ മാത്രവും.

അസാമാന്യമായ ഡ്രൈവിംഗ് അനുഭവമായിരിക്കും ജീപ്പ് കോമ്പസ് നൽകുക എന്നത് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്.
ജീപ്പ് കോമ്പസിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

1.4 ലിറ്ററോട് കൂടിയ ടർബോ ചാർജിങ്ങ് പെട്രോൾ എഞ്ചിൻ പരമാവധി 160 Bhp കരുത്തും 250 Nm torque ഉം നൽകും. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ പരമാവധി 170 Bhp കരുത്തും 350 Nm torque ഉം നൽകുന്നതാണ്.

കോമ്പസിന്റെ ഡീസൽ വകഭേദം 4X4 പ്ലാറ്റ്ഫോമിലാണ് ലഭിക്കുന്നത്. ഇതിന് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണുള്ളത്. ജീപ്പ് കോമ്പസിൽ ആക്ടിവ് ഡ്രൈവ് എന്ന സംവിധാനമുണ്ട്. ഇത് മണൽ, മഞ്ഞ്, ചെളി തുടങ്ങിയ നിരത്തുകൾക്കനുസരിച്ച് ഡ്രൈവിന്റെ സ്വഭാവം ക്രമീകരിക്കുന്നതിൽ സാഹായിക്കുന്നു.

ഈ എസ്‌യുവിയിൽ ആക്ടിവ് ബ്രേക്കിങ്ങ് സിസ്റ്റം എന്ന സവിശേഷതയുമുണ്ട്. ഈ പ്രത്യേകത വാഹനം മറിയാതെ കാക്കുന്നതിൽ സഹായിക്കുന്നു.

പല 4WD വാഹനങ്ങളും ഓഫ്റോഡ് ഡ്രൈവ് ചെയ്യുമ്പോൾ മറിഞ്ഞ് പോവാനുള്ള കാരണം ഇത്തരത്തിലുള്ള ആക്ടിവ് ബ്രേക്കിങ്ങ് സിസ്റ്റം ഇല്ലാത്തത് കൊണ്ടാണ്.
Most Read: നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

എങ്കിൽ ജീപ്പ് കോമ്പസിന്കറെ ഡ്രൈവ് മോഡുകൾ മുന്നിലേയും പിന്നിലേയും ആക്സിലുകൾക്ക് ഒരുപോലെ പവർ നൽകുന്നതിലൂടെ ഡ്രൈവിങ്ങ് നിയന്ത്രക്കാൻ സഹായിക്കുന്നു.

ഈ സവിശേഷതകളാണ് മറ്റുള്ള എസ്‌യുവികളിൽ നിന്ന് ജീപ്പ് കോമ്പസിനെ വ്യത്യസ്തമാക്കുന്നത്. 178 mm ആണ് ജീപ്പ് കോമ്പസിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. ഒരു എസ്‌യുവിയ്ക്ക് ഇത്ര ഗ്രൗണ്ട് ക്ലിയറൻസ് മതിയോ എന്ന സംശയം വരുന്നത് സ്വാഭാവികമാണ്.
എന്നാൽ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്, എല്ലാം കൊണ്ടും മികച്ച നിർമ്മിതിയാണ് ജീപ്പ് കോമ്പസിന്റേത് എന്നാണ്. അടുത്ത് തന്നെ ജീപ്പ് ട്രയൽഹോക്ക് വകഭേദം ഇന്ത്യൻ വിപണിയിൽ പരീക്ഷിക്കും. 4X4 പ്ലാറ്റ്ഫോമിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ ആയിരിക്കും ജീപ്പിന്റെ പുത്തൻ വകഭേദം എത്തുക.
Source: Modified


Click it and Unblock the Notifications








