ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

എംജി ഹെക്ടര്‍ എസ്‌യുവി. ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരാനിരിക്കുന്ന ആദ്യ മോഡലിന്റെ പേര് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ് പുറത്തുവിട്ടു. ബ്രിട്ടീഷ് പാരമ്പര്യമുണ്ടെന്ന് പറയുമ്പോഴും ചൈനീസ് വാഹനഭീമന്മാരായ ഷാങ്ഹായ് ഓട്ടോമൊട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ് (SAIC) എംജി മോട്ടോറിന്റെ ഉടമസ്ഥര്‍. ടാറ്റ ഹാരിയറിനെയും ജീപ്പ് കോമ്പസിനെയും വെല്ലുവിളിച്ച് എംജി ഹെക്ടര്‍ ഈ വര്‍ഷം ആദ്യപാദം വിപണിയില്‍ കടന്നുവരും.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

അഞ്ചു പേര്‍ക്കിരിക്കാവുന്ന ഇടത്തരം എസ്‌യുവിയാണ് ഹെക്ടര്‍. മോഡലിനെ ഔദ്യോഗികമായി കമ്പനി ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നാല്‍ പരീക്ഷണയോട്ടത്തിനിടെ ഹെക്ടര്‍ പലതവണ ക്യാമറയ്ക്ക് മുന്നില്‍ പെട്ടിട്ടുണ്ടുതാനും.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ഇപ്പോള്‍ കമ്പനി പുറത്തുവിടുന്ന ടീസര്‍ ദൃശ്യങ്ങളിലും കനത്ത രീതിയില്‍ മറച്ചുകെട്ടിയാണ് എസ്‌യുവിയെ കാണിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള അഞ്ചു സീറ്റര്‍ എസ്‌യുവി തന്നെയായിരിക്കും പുതിയ ഹെക്ടര്‍. ഓരോ വിപണിയിലും ഓരോ പേരിലാണ് മോഡലിനെ കമ്പനി കൊണ്ടുവരുന്നതെന്ന് മാത്രം.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ചൈനീസ് വിപണിയിലെ ബെയ്ജുന്‍ 530 എസ്‌യുവിയാണ് ഇന്തോനേഷ്യയില്‍ എംജി വില്‍പ്പനയ്ക്ക് അണിനിരത്തുന്ന വുളിങ് അല്‍മാസ്. ബെയ്ജുന്‍ 530 -യുടെ ഇന്ത്യന്‍ പതിപ്പായിരിക്കും ഹെക്ടര്‍. അതേസമയം ഇവിടുത്തെ സാഹചര്യങ്ങള്‍ക്ക് ആവശ്യമായ പരിഷ്‌കാരങ്ങള്‍ കമ്പനി നടത്തും.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ആകാരയളവില്‍ ജീപ്പ് കോമ്പസിനെക്കാളും വലുപ്പം എംജി ഹെക്ടറിന് പ്രതീക്ഷിക്കാം. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പാണ് എസ്‌യുവിക്കെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സണ്‍റൂഫും മെഷീന്‍ കട്ട് അലോയ് വീലുകളും ഹെക്ടറിന്റെ വിശേഷങ്ങളില്‍പ്പെടും.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

അകത്തളത്തില്‍ ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും യാതൊരു കുറവും കമ്പനി വരുത്തില്ല. 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ഫ്‌ളാറ്റ് ബോട്ടം ശൈലിയുള്ള സ്റ്റീയറിംഗ് വീല്‍, ഇരട്ടനിറമുള്ള ഡാഷ്‌ബോര്‍ഡ്, വൈദ്യുത പിന്തുണയുള്ള തുകല്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഹെക്ടറിലുണ്ടാവും.

ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ എംജി ഹെക്ടറിന് കരുത്തുപകരുമെന്നാണ് വിവരം. ഇതേ എഞ്ചിനാണ് ജീപ്പ് കോമ്പസിലും ടാറ്റ ഹാരിയറിലും. അതേസമയം കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും ടാറ്റ ഹാരിയറിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

170 bhp വരെ കരുത്തുകുറിക്കാന്‍ ഫിയറ്റ് എഞ്ചിന് കെല്‍പ്പുണ്ട്. ഹെക്ടറിന് 170 bhp കരുത്ത് നല്‍കാനാകും എംജി ശ്രമിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും മോഡലില്‍ പ്രതീക്ഷിക്കാം.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ജനറല്‍ മോട്ടോര്‍സിന്റെ ഹലോല്‍ (ഗുജറാത്ത്) ശാല ഏറ്റെടുത്ത എംജി ഹെക്ടര്‍ എസ്‌യുവികളെ പ്രാദേശികമായാണ് നിര്‍മ്മിക്കുക. 2017 സെപ്തംബറില്‍ ഹലോല്‍ ശാല ഏറ്റെടുത്ത കമ്പനി, ഇതിനോടകം 2,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം അവിടെ നടത്തിക്കഴിഞ്ഞു.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

പ്രതിവര്‍ഷം 80,000 വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശേഷി നിലവില്‍ ഹലോല്‍ ശാലയ്ക്കുണ്ട്. വരുംഭാവിയില്‍ ഉത്പാദനം രണ്ടുലക്ഷമായി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദഗ്ധരുടെ മേല്‍നോട്ടം വാഹന നിര്‍മ്മാണത്തില്‍ കമ്പനി ഉറപ്പുവരുത്തും.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

വാഹന ഘടകങ്ങള്‍ ചൈനയില്‍ നിന്നു ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുമെങ്കിലും പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ സ്വീകരിക്കും.

Most Read: വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

കുറഞ്ഞ പരിപാലന ചിലവ്, മികച്ച വില്‍പനനാന്തര സേവനം, ഉയര്‍ന്ന റീസെയില്‍ മൂല്യം, മികവുറ്റ വാറന്റി പരിരക്ഷ ഈ നാലു മേഖലകളില്‍ കൃത്യമായ ഗൃഹപാഠം ചെയ്തുകൊണ്ടാണ് എംജി മോട്ടോര്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുക.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ആദ്യഘട്ടത്തില്‍ 45 ഡീലര്‍ഷിപ്പുകള്‍ കമ്പനി സ്ഥാപിക്കും. 2022 -ല്‍ 300 ഷോറൂമുകളിലായി വിപണന ശൃഖല മെച്ചപ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

എംജി മോട്ടോറിന്റെ ചരിത്രം

2005 -ലാണ് കടക്കെണിയില്‍ പൂട്ടിപ്പോയ എംജി കാര്‍ കമ്പനി ലിമിറ്റഡില്‍ നിന്നും എംജി മോട്ടോറിനെ SAIC പുനുരുദ്ധരിക്കുന്നത്. ശേഷം എംജി റോവര്‍ ഗ്രൂപ്പില്‍ നിന്നും റോവര്‍ 25, റോവര്‍ 75 മോഡലുകളുടെ നിര്‍മ്മാണാവകാശം SAIC നേടി.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

എന്നാല്‍ 2006 -ല്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് സംരക്ഷിക്കാന്‍ വേണ്ടി റോവറെന്ന പേരിന്റെ പൂര്‍ണ്ണാവകാശം ബിഎംഡബ്ല്യു ഫോര്‍ഡിന് കൈമാറുകയുണ്ടായി. ഇക്കാരണത്താല്‍ റോവര്‍ എന്ന പേരില്‍ മോഡലുകള്‍ പുറത്തിറക്കാന്‍ SAIC -ന് കഴിഞ്ഞില്ല.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

2008 -ല്‍ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകളെ ഫോര്‍ഡില്‍ നിന്നും ടാറ്റ ഏറ്റെടുത്തപ്പോള്‍ റോവര്‍ എന്ന പേരിന്റെ അവകാശം ടാറ്റയ്ക്ക് ലഭിച്ചു. റോവര്‍ മോഡലുകളെ റൊയി എന്ന പേരില്‍ കമ്പനി SAIC പുറത്തിറക്കാന്‍ കാരണമിതാണ്.

Most Read: കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

നിലവില്‍ ചൈനീസ് വാഹന ലോകത്തെ അതികായന്മാരാണ് SAIC. കഴിഞ്ഞവര്‍ഷം 70 ലക്ഷം വാഹനങ്ങളാണ് SAIC വിപണിയില്‍ വിറ്റത്. ഇതില്‍ 17 ലക്ഷം വാഹനങ്ങള്‍ വിദേശ വിപണികളില്‍ എത്തി. SAIC മോട്ടോര്‍ പാസഞ്ചര്‍ വെഹിക്കിള്‍, SAIC മോട്ടോര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങള്‍ SAIC -നുണ്ട്.

ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

മറ്റു വാഹന നിര്‍മ്മാതാക്കളുമായി യോജിച്ചു പ്രവര്‍ത്തിക്കാനാണ് SAIC എന്നും താത്പര്യം. SAIC-GM (ബ്യുയിക്ക്, ഷെവര്‍ലെ, കാഡിലാക്ക്), SAIC-VW (ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ഔഡി), SAIC-GM-വൂളിംഗ് (വൂളിംഗ്, ബെയ്ജുന്‍) എന്നിങ്ങനെ നീളും കമ്പനിയുടെ കൂട്ടുകെട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector For India Officially Teased. Read in Malayalam.
Story first published: Wednesday, January 9, 2019, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X