വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

By Dijo Jackson

ജോണ്‍ സീനയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. റെസ്‌ലിംഗ് ലഹരി തലയ്ക്ക് പിടിച്ചിരുന്ന കാലത്ത് മിക്കവരുടെയും സൂപ്പര്‍ഹീറോ ആയിരുന്നു ജോണ്‍ സീന. റിങ്ങിനുള്ളില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്ന ജോണ്‍ സീനയ്ക്ക് എതിരെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് കടന്നുവന്നിരിക്കുകയാണ്.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

റിങ്ങില്‍ അല്ല, മറിച്ച് കോടതിയിലാണ് ജോണ്‍ സീനയുമായി ഫോര്‍ഡ് മുഖാമുഖം ഏറ്റുമുട്ടുന്നത്. സംഭവം എന്തെന്നല്ലേ? 450,000 ഡോളറിലേറെ വിലയുള്ള ഫോര്‍ഡ് ജിടി സൂപ്പര്‍കാറിനെ കാര്‍പ്രേമികള്‍ മറക്കാനിടയുണ്ടാകില്ല.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

തെരഞ്ഞെടുത്ത 500 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സൂപ്പര്‍കാറിനെ ഫോര്‍ഡ് നല്‍കിയത്. ഫോര്‍ഡ് ജിടി വാങ്ങാന്‍ 'യോഗ്യാന്മാരെന്ന്' കമ്പനി നിശ്ചയിച്ച 500 ഉപഭോക്താക്കളില്‍ ഒരാളായിരുന്നു ജോണ്‍ സീന.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

എന്നാല്‍ കിട്ടിയതിന് പിന്നാലെ ഫോര്‍ഡ് ജിടി സൂപ്പര്‍കാറിനെ ജോണ്‍ വിറ്റതാണ് കമ്പനിയെ ചൊടിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം മാത്രമെ ഫോര്‍ഡ് ജിടിയെ വില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന ഫോര്‍ഡിന്റെ വില്‍പന കരാര്‍ ജോണ്‍ സീന ലംഘിച്ചതാണ് ഇതിന് കാരണം.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

അത്യപൂര്‍വമായ സൂപ്പര്‍കാറിനെ വാങ്ങിയതിലും ഉയര്‍ന്ന വിലയ്ക്കാണ് താരം വിറ്റത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി വരെ നല്‍കി അത്യപൂര്‍വമായ ലിമിറ്റഡ് എഡിഷന്‍ കാറുകളെ അതത് ഉടമസ്ഥരില്‍ നിന്നും സ്വന്തമാക്കാന്‍ 'അയോഗ്യരായ' മറ്റ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കള്‍ വില്‍പനകരാര്‍ കൊണ്ടുവന്നതും.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

പോര്‍ഷ, ഫെരാരി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉള്‍പ്പെടുന്ന മുന്‍നിര കാർനിര്‍മ്മാതാക്കളെല്ലാം ഈ രീതി പിന്തുടരുന്നുണ്ട്.

Trending On DriveSpark Malayalam:

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറിനെ കൂടുതല്‍ ലാഭത്തിന് ഉപഭോക്താവ് മറിച്ച് വിറ്റുവെന്ന് കമ്പനി കണ്ടെത്തിയാല്‍ പിന്നീട് ഒരിക്കലും ആ ഉപഭോക്താവിന് കാറുകളെ കമ്പനി വില്‍ക്കില്ല. ഇതാണ് വില്‍പനകരാര്‍ ലംഘിച്ചാലുള്ള പതിവ് നടപടി.

Recommended Video

[Malayalam] 2017 Skoda Octavia Launched In India - DriveSpark
വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

എന്നാല്‍ ഇവിടെ ഫോര്‍ഡ് ഒരല്‍പം കൂടി കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ജോണ്‍ സീന വില്‍പനക്കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മിഷിഗണിലെ അമേരിക്കന്‍ ജില്ലാ കോടതിയെ ഫോര്‍ഡ് സമീപിച്ചിരിക്കുകയാണ്.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

ഫോര്‍ഡ് ജിടിയുടെ വില്‍പനയില്‍ നിന്നും നേടിയ ലാഭം ഫോര്‍ഡിന് തിരികെ ഏല്‍പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഒപ്പം കമ്പനിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിന് 75,000 ഡോളര്‍ നഷ്ടപരിഹാരമായും ഫോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

2017 സെപ്തംബര്‍ 23 നാണ് ഫോര്‍ഡ് ജിടിയെ ജോണ്‍ സീന സ്വന്തമാക്കിയത്.

പിന്നാലെ 2017 ഓക്ടോബര്‍ 20 ന് സൂപ്പര്‍കാറിനെ മറിച്ച് വിറ്റതായി ജോണ്‍ സീന കമ്പനി അധികൃതരെ ഫോണിലൂടെ അറിയിക്കുകയായിരുന്നു.

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

അതേസമയം കടബാധ്യത ഏറിയതിനാലാണ് ഫോര്‍ഡ് ജിടിയെ വില്‍ക്കേണ്ട സാഹചര്യമുണ്ടായതെന്ന് ജോണ്‍ സീന പ്രതികരിച്ചിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, December 2, 2017, 11:54 [IST]
English summary
John Cena Is Being Sued By Ford For Reselling His New Ford GT. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X