ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

Written By:

ഫാഷന്‍ ഫോട്ടോഗ്രഫിയെ വെല്ലുന്ന കാര്‍ ഫോട്ടോഗ്രഫിയാണ് രാജ്യാന്തര തലത്തില്‍ ഇന്ന് പൂത്തുലയുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിനും, ബെന്റ്‌ലിയും, റോള്‍സ് റോയ്‌സും മുതല്‍ ഹ്യുണ്ടായിയും, മാരുതിയും, ടാറ്റയും വരെ കാര്‍ ഫോട്ടോഗ്രഫിയില്‍ മുഖ്യപ്രമേയങ്ങളാണ്.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

ഒരു ക്യാമറ ഉണ്ടെങ്കില്‍ ആര്‍ക്കും കാറിനെ ക്ലിക്ക് ചെയ്യാം. എന്നാല്‍ മികച്ച ഫോട്ടോഗ്രാഫര്‍മാരെ വേറിട്ട് നിര്‍ത്തുന്നത് എന്താണ്? അവരുടെ ചിത്രങ്ങള്‍ തന്നെ.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

ഫെലിക്‌സ് ഹെര്‍ണാണ്ടസ് റോഡ്രിഗസ് എന്ന മെക്‌സിക്കന്‍ ഫോട്ടോഗ്രാഫര്‍ നടത്തിയ ഔഡി R8 ഫോട്ടോഷൂട്ട് തുറന്ന് കാട്ടുന്നതും ഇതേ പാഠമാണ്.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

കാര്‍ ഫോട്ടോഗ്രഫിയില്‍ ഈ മെക്‌സിക്കാന്‍ ഫോട്ടോഗ്രാഫര്‍ നടത്തി വരുന്ന ദൃശ്യവിപ്ലവം ചുരുക്കം ചില കാര്‍പ്രേമികള്‍ക്ക് മാത്രമാണ് അറിയാവുന്നത്.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

ആരാണ് ഫെലിക്‌സ് ഹെര്‍ണാണ്ടസ് റോഡ്രിഗസ്?

ചെറിയ വസ്തുക്കളെ പ്രമേയമാക്കി ഫെലിക്‌സ് ഹെര്‍ണാണ്ടസ് പകര്‍ത്തുന്ന ചിത്രങ്ങളും, അവ പ്രതിനിധീകരിക്കുന്ന വലിയ കാഴ്ചപാടുകളും ഏറെ പ്രശസ്തമാണ്.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

തികച്ചു വ്യത്യസ്തമായ കാഴ്ചാനുഭൂതിയാണ് ഈ മെക്‌സിക്കന്‍ ഫോട്ടോഗ്രാഫര്‍ തുറന്നു കാട്ടുന്നത്.

ഇതാകാം 160,000 ഡോളര്‍ വിലയുള്ള ഔഡി R8 സ്‌പോര്‍ട്‌സ് കാറിന്റെ ഫോട്ടോഷൂട്ടിനായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഫെലിക്‌സ് ഹെര്‍ണാണ്ടസിനെ സമീപിക്കാന്‍ കാരണമായതും.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

പതിവ് പോലെ ഔഡി R8 ന്റെ ഫോട്ടോഷൂട്ട് ഫെലിക്‌സ് നടത്തിയത് സ്വന്തം സ്റ്റൈലില്‍!

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

കാര്‍ ഫോട്ടോഷൂട്ടിനായി ആദ്യം വേണ്ടത് എന്താണ്? കാര്‍ തന്നെ. എന്നാല്‍ യഥാര്‍ത്ഥ ഔഡി R8 ന് പകരം ഫെലിക്‌സ് ഹെര്‍ണാണ്ടസ് തെരഞ്ഞെടുത്തത് 40 ഡോളര്‍ വിലയുള്ള R8 ടോയ് മോഡലിനെയാണ്.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

160,000 ഡോളര്‍ വിലയുള്ള കാറിനെ, കേവലം 40 ഡോളര്‍ കൊണ്ട് അളക്കാന്‍ ശ്രമിച്ച ഫെലിക്‌സില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

എന്നാല്‍ പിന്നാലെ ഫെലിക്‌സ് നടത്തിയ ഫോട്ടോഷൂട്ട് അക്ഷരാര്‍ത്ഥത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളെയും കാര്‍പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചു.

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

സ്വന്തം സ്റ്റുഡിയോയ്ക്കുള്ളില്‍ നിന്നും ഫെലിക്‌സ് പകര്‍ത്തിയ R8 ന്റെ ചിത്രങ്ങള്‍, യഥാര്‍ത്ഥ കാറിനെ വെല്ലുന്നതായിരുന്നു. 'സെക്‌സി' കാറിന് പറ്റിയ 'ഹോട്ട്' ലൊക്കേഷനുകളാണ് ഫെലിക്‌സിന്റെ സ്റ്റുഡിയോയില്‍ ഒരുങ്ങിയതും.

Trending On DriveSpark Malayalam:

ഓട്ടോമാറ്റിക് കാറോ, മാനുവല്‍ കാറോ? - ഏതാണ് മികച്ചത്

ഇലക്ട്രിക് കാറുകൾക്ക് പെട്രോൾ കാറുകളെക്കാൾ ചെലവ് കുറവാണോ?

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലത്

നിങ്ങള്‍ക്ക് അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

അതെന്താ ബസുകളിൽ സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!; ഇത് അമ്പരിപ്പിക്കുന്ന കാര്‍ ഫോട്ടോഗ്രഫി

ഡിഎസ്എല്‍ആര്‍ ക്യാമറകളെ കടത്തി വെട്ടുന്ന കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍, ഫോട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഇന്ന് നിര്‍ണായക പങ്ക് വഹിക്കുമ്പോള്‍ ഫെലിക്‌സ് ഫെര്‍ണാണ്ടസിനെ പോലുള്ളവര്‍ പുതിയ വഴികൾ കാട്ടികൊടുക്കുകയാണ്.

Image Source: hernandezdreamphography

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
The Photoshoot For The Audi R8 Was Done Without Even Using The Car. Read in Malayalam.
Please Wait while comments are loading...

Latest Photos