കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

Written By:

ഒരു കാര്‍ വാങ്ങിയാല്‍ ഇന്‍ഷൂറന്‍സ് ഒഴിച്ച് കൂടാനാവത്ത സംഗതിയാണ്. പക്ഷെ, കാര്‍ ഇന്‍ഷൂറന്‍സ് പലര്‍ക്കും ഇന്ന് ഒരു തലവേദനയാണ്. ഇന്‍ഷൂറന്‍സിനെ കുറിച്ചുള്ള പാതി അറിവാകാം ഇതിന് കാരണം.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം

പലതരത്തിലുള്ള ഇന്‍ഷൂറന്‍സ് പോളിസികളിലൂടെ വ്യത്യസ്ത തരം പരിരക്ഷ അല്ലെങ്കില്‍ കവറേജാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. കാര്‍ ഇന്‍ഷൂറന്‍സ് പോളിസികളെ കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍-

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

കാര്‍ ഇന്‍ഷൂറന്‍സുകള്‍

രണ്ട് തരം കാര്‍ ഇന്‍ഷൂറന്‍സ് പോളിസികളാണ് ഇന്ന് നിലവിലുള്ളത്. കോംപ്രിഹെന്‍സീവ് ഇന്‍ഷൂറന്‍സ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് എന്നീ രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളാണ് കാറില്‍ ലഭ്യമാവുക.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

ഇത് ഒരു 'കോണ്‍ട്രാക്ട്' ആണ്

നിങ്ങളും ഇന്‍ഷൂറന്‍സ് കമ്പനിയും തമ്മിലുള്ള ഉടമ്പടിയാണ് കാര്‍ ഇന്‍ഷൂറന്‍സ്. കോംപ്രിഹെന്‍സീവ് പോളിസിക്ക് കീഴില്‍, തേര്‍ഡ് പാര്‍ട്ടി പരിരക്ഷയ്ക്ക് ഒപ്പം നിങ്ങളുടെ കാറിനും ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

കാറില്‍ കുറഞ്ഞ പക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍ വഴിയാത്രക്കാര്‍ക്കും, മറ്റ് കാര്‍ യാത്രക്കാര്‍ക്കും, മറ്റു കാറുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയേകും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

അപ്പോള്‍ എന്താണ് ബമ്പര്‍ ടു ബമ്പര്‍ പോളിസി?

കോംപ്രിഹെന്‍സീവ് പോളിസിയ്ക്ക് ഒപ്പമുള്ള ആഡ് ഓണ്‍ പാക്കേജാണ് ബമ്പര്‍ ടു ബമ്പര്‍ പോളിസി. സീറോ ഡിപ്രീസിയേഷന്‍ എന്നും ബമ്പര്‍ ടു ബമ്പര്‍ പോളിസി അറിയപ്പെടുന്നു.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

കാറിലെ ഫൈബര്‍, റബ്ബര്‍, ലോഹ ഘടകങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ പോളിസി കവറേജ് നല്‍കും.

ഉദ്ദാഹരണത്തിന്, നിങ്ങളുടെ കാര്‍ (സ്റ്റാന്‍ഡേര്‍ഡ് ഹാച്ച്ബാക്ക്) അപകടത്തില്‍ പെട്ടു. 40000 രൂപയുടെ വര്‍ക്ക്‌ഷോപ്പ് ബില്ലാണ് നിങ്ങള്‍ക്ക് ലഭിച്ചത്. കാറില്‍ കോംപ്രിഹെന്‍സീവ് പോളിസി മാത്രമാണ് ഉള്ളതെങ്കില്‍, ഏകദേശം 20000-25000 രൂപയോളം നിങ്ങള്‍ക്ക് ചെലവാകും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

എന്നാല്‍ കോംപ്രിഹെന്‍സീവ് പോളിസിക്ക് ഒപ്പം ബമ്പര്‍ ടു ബമ്പര്‍ പോളിസിയും കാറിനുണ്ടെങ്കില്‍, ടയര്‍ ബാറ്ററി ഒഴികെയുള്ള എല്ലാ ഘടകങ്ങളിലും നിങ്ങള്‍ക്ക് പൂര്‍ണ പരിരക്ഷ ലഭിക്കും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

2009 ലാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യയില്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. നില്‍ ഡിപ്രീസിയേഷന്‍, ഡിപ്രീസിയേഷന്‍ വെയ്‌വര്‍ പോളിസി എന്നും ബമ്പര്‍ ടു ബമ്പര്‍ പോളിസിയ്ക്ക് ഇന്ന് പേരുണ്ട്.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

ക്ലെയിം ബോണസ് ഇല്ല

വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തില്ല എങ്കില്‍, അടുത്ത വര്‍ഷത്തെ പ്രീമിയം തുകയില്‍ നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇനി അടുത്ത വര്‍ഷവും നിങ്ങള്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തില്ല എങ്കില്‍ പ്രീമിയം തുകയിലുള്ള ഡിസ്‌കൗണ്ട് ശതമാനവും വര്‍ധിക്കും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

20 ശതമാനം മുതല്‍ 50 ശതമാനം വരെ ഇത്തരത്തില്‍ പ്രീമിയം അടവ് തുകയില്‍ ഡിസ്‌കൗണ്ട് നേടാന്‍ സാധിക്കും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

ഐഡിവി (ഇന്‍ഷൂര്‍ഡ് ഡിക്ലയേഡ് വാല്യു)

നിങ്ങളുടെ കാറിന്റെ വിപണി മൂല്യമാണ് ഐഡിവി. ഇനി നിങ്ങളുടെ കാര്‍ മോഷണം പോയാലോ, അപകടത്തില്‍ തകര്‍ന്നാലോ, ഐഡിവിയെ അടിസ്ഥാനപ്പെടുത്തിയുള്ള പരമാവധി തുക മാത്രമാകും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുക. കൂടാതെ, കാര്‍ പഴക്കം ചെല്ലുന്തോറും ഐഡിവി മൂല്യവും കുറയും.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

പ്രീമിയം അക്കൗണ്ട്

ആരാണ് ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. പലര്‍ക്കും സംശയമുണ്ടാകാം. എഞ്ചിന്‍ ശേഷി ഉള്‍പ്പെടുന്ന ഘടകങ്ങള്‍ പരിഗണിച്ച്, IRDAI യാണ് തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്.

കാര്‍ ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍

എന്നാല്‍ കോംപ്രിഹെന്‍സീവ് കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത് അതത് ഇന്‍ഷൂറന്‍സ് കമ്പനികളാണ്. ഐഡിവി, എന്‍സിബി, ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നത്.

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Interesting Car Insurance Facts You Must Know. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark