അതെന്താ ബസുകളിൽ സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

Written By:

കാറില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് നിയമലംഘനമാണ്. ഡ്രൈവറായാലും, യാത്രക്കാരായാലും കാറില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന് റോഡ് നിയമം അനുശാസിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

മാത്രമല്ല, കാറില്‍ ശിശുക്കള്‍ക്കായി പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തുന്ന ചൈല്‍ഡ് സീറ്റുകളും ഇപ്പോള്‍ നിര്‍ബന്ധമാണ്. എന്നാല്‍ കാറുകളില്‍ മാത്രം എന്തേ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്? ബസുകളില്‍ പ്രത്യേകിച്ച് സ്‌കൂള്‍ ബസുകൾക്ക് എന്ത് കൊണ്ട് സീറ്റ്‌ബെല്‍റ്റ് നല്‍കുന്നില്ല? പരിശോധിക്കാം-

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

ആദ്യം മറ്റ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായ ബസുകളിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒട്ടനവധി യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും കൊണ്ടാണ് ബസുകള്‍ ഓരോ സര്‍വീസും നടത്തുന്നത്.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

അതിനാല്‍ ബസുകളിലെ സുരക്ഷ നിര്‍ണായകമാകുന്നു.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ബസുകള്‍ ഏറെ വലുപ്പമേറിയതും ഭാരമേറിയതുമാണ്. അതുപോലെ തന്നെ ബസുകള്‍ അമിത വേഗത സ്വീകരിക്കുന്നതും അപൂര്‍വം.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

ബസിന്റെ ഭാരം, അതിന്റെ സംവേഗശക്തിയ്ക്ക് (Momentum) ആനുപാതികമാകുന്നതിനാല്‍ അപകട വേളയില്‍ ബസുകള്‍ക്ക് ഗുരുതര പരുക്കേല്‍ക്കാറില്ല.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

ഗ്രൗണ്ട് ക്ലിയറന്‍സാണ് ബസ് യാത്രകളിലെ മറ്റൊരു സുരക്ഷാ ഘടകം. റോഡില്‍ നിന്നും ഏറെ ഉയരത്തിലാണ് ബസ് യാത്രക്കാരുടെ ഇരിപ്പിടം. അതിനാല്‍ അപകടമുണ്ടാകുമ്പോള്‍, ഇടിയുടെ ആഘാതം യാത്രക്കരില്‍ എത്തുന്നത് കുറയുന്നു.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

ബസിലെ സീറ്റുകള്‍ 'കംപാര്‍ട്ട്‌മെന്റ്' പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. സീറ്റ്‌ബെല്‍റ്റ് ആവശ്യകത തള്ളിപോകാന്‍ ഇതും കാരണമാകുന്നു.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

അന്യോന്യം കൃത്യമായ അകലം പാലിച്ചാണ് ബസുകളില്‍ സീറ്റുകള്‍ ഒരുങ്ങുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷ ഒരുപരിധി വരെ ഉറപ്പ് വരുത്തുന്നു. ഉദ്ദാഹരണത്തിന് ട്രേയില്‍ എങ്ങനെയാണ് മുട്ട തകരാതെ സൂക്ഷിക്കുന്നത്, അതുപോലെയാണ് ബസിലെ കംപാര്‍ട്ട്‌മെന്റ് സീറ്റുകളും.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

അതേസമയം, സീറ്റ് കംപാര്‍ട്ട്‌മെന്റുകള്‍ ഫലപ്രദമായ സുരക്ഷ ഉറപ്പ് വരുത്തുന്നൂ എന്ന് ഇതിന് അര്‍ത്ഥമില്ല.

അതെന്താ ബസുകൾക്ക് സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

അവസാനമായി, സീറ്റ്‌ബെല്‍റ്റുകള്‍ ബസ് നിര്‍മ്മാണത്തിലെ ചെലവും വര്‍ധിപ്പിക്കും. ബസില്‍ സീറ്റ്‌ബെല്‍റ്റുകള്‍ നല്‍കുന്നതില്‍ നിന്നും നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതിന് ഇതും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Why Don't You Have To Wear Seat Belts in Buses? Read in Malayalam.
Story first published: Monday, July 3, 2017, 11:20 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark