ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

സുരക്ഷയുടെ കാര്യത്തില്‍ ഇന്നത്തെ കാറുകള്‍ ബഹുദൂരം മുന്നിലാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി, 'കാറിന് എത്ര കിട്ടും' എന്നതില്‍ നിന്നും മാറി 'എത്രമാത്രം സുരക്ഷിതമാണ് കാര്‍' എന്ന ചോദ്യമാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ചോദിക്കുന്നത്.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ഈ ചോദ്യമാണ് കാറിലെ സുരക്ഷാ ഫീച്ചറുകളിലെ നിലവാരം വര്‍ധിക്കുന്നതിനും കാരണമായിരിക്കുന്നത്. പക്ഷെ, യാത്രക്കാരുടെ സുരക്ഷയ്ക്കായി കാര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സജ്ജീകരണങ്ങളെ കുറിച്ച് പലപ്പോഴും നാം അഞ്ജരാണ്. ഒരുപക്ഷെ കാറില്‍ നിങ്ങള്‍ അറിയാത്ത ചില സുരക്ഷാ സജ്ജീകരണങ്ങളെ ഇവിടെ പരിശോധിക്കാം.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ഷിഫ്റ്റ് ഇന്റര്‍ലോക്ക്

ഇന്ന് വരുന്ന മിക്ക ഓട്ടോമാറ്റിക് കാറുകളിലും ഇടംപിടിക്കുന്ന ഫീച്ചറാണ് ബ്രേക്ക് ഷിഫ്റ്റ് ഇന്റര്‍ലോക്ക്. അശ്രദ്ധമായ ഡ്രൈവിംഗ് മോഡ് മാറ്റവും കയറ്റിറക്കങ്ങളില്‍ അപ്രതീക്ഷിതമായി ഉരുണ്ടു പോകുന്നതും ഫിഷ്റ്റ് ഇന്റര്‍ലോക്ക് തടയും.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ബ്രേക്ക് പെഡല്‍ പ്രയോഗിച്ചാല്‍ മാത്രമാണ് ഡ്രൈവ്, ന്യൂട്രല്‍ മോഡുകളിലേക്ക് കടക്കാന്‍ ഷിഫ്റ്റ് ഇന്റര്‍ലോക്ക് ഫീച്ചര്‍ അനുവദിക്കുകയുള്ളു.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ആന്റി-പിഞ്ച് പവര്‍ വിന്‍ഡോസ്

ബട്ടണ്‍ മുഖേനയാണ് പവര്‍ വിന്‍ഡോകള്‍ അടയ്ക്കുന്നതും തുറക്കുന്നതും. എക്‌സ്പ്രസ് ഫംങ്ഷന്റെ സഹായത്താല്‍ വിന്‍ഡോ അടയുന്നത് വരെ ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യവും ഇന്ന് ഇല്ല.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

എന്നാല്‍ വിന്‍ഡോ അടയുന്ന വേളയില്‍ എന്തെങ്കിലും പ്രതിബന്ധമുണ്ടായാലോ? ഇവിടെയാണ് ആന്റി-പിഞ്ച് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോ മോട്ടറില്‍ ഇടംപിടിക്കുന്ന പ്രഷര്‍ സെന്‍സര്‍, പ്രതിബന്ധമുണ്ടായാല്‍ സാവധാനം വിന്‍ഡോ താഴ്ത്തും.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ക്രമ്പിള്‍ സോണ്‍

അപകടമുണ്ടാകുന്ന സാഹചര്യത്തില്‍, കാര്‍ ഘടനയിലേക്കാണ് കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും ആവാഹിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പന ചെയ്താണ് കാറിന്റെ ഫ്രണ്ട് എന്‍ഡ് എത്തുന്നതും.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

നീളമേറിയ ബോണറ്റുള്ള കാറില്‍ യാത്രക്കാര്‍ സുരക്ഷിതമാണെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇതും പൂര്‍ണമായും ശരിയല്ല. രൂപകല്‍പനയും നിര്‍മ്മാണഘടകങ്ങളെയും ആശ്രയിച്ചാണ് ക്രമ്പിള്‍ സോണ്‍ സുരക്ഷ ഉറപ്പ് വരുത്തുക.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

അതിനാല്‍ ക്രാഷ് ടെസ്റ്റുകള്‍ മുഖേന മാത്രമാണ് അപകടങ്ങളെ തരണം ചെയ്യാന്‍ ക്രമ്പിള്‍ സോണ്‍ പ്രാപ്തമാണോ എന്ന് കണ്ടെത്താന്‍ സാധിക്കുക.

സേഫ്റ്റി കെയ്ജ്

കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും ആവാഹിക്കുകയാണ് ക്രമ്പിള്‍ സോണ്‍ ലക്ഷ്യമിടുന്നതെങ്കില്‍, ക്യാബിനുള്ളിലെ യാത്രക്കാരെ സംരക്ഷിക്കുകയാണ് സേഫ്റ്റി കേജുകളുടെ ദൗത്യം.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ഡോറുകള്‍ക്ക് ഇടയില്‍ നല്‍കിയിരിക്കുന്ന വീതിയേറിയ ബീമുകള്‍ സേഫ്റ്റി കേജിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. ക്രമ്പിള്‍ സോണിലും കരുത്താര്‍ന്ന ഘടകങ്ങള്‍ കൊണ്ടാണ് സേഫ്റ്റി കേജുകള്‍ നിര്‍മ്മിക്കുന്നത്.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

ഭാരം

കാര്‍ ഘടനയുടെ ഉറപ്പും കരുത്തും അളക്കുകയാണ് ക്രാഷ് ടെസ്റ്റുകളുടെ പ്രധാന ദൗത്യം.

കാറിന്റെയും യാത്രക്കാരുടെയും ഭാരത്തിന്റെ പശ്ചാത്തലത്തിലാണ് അപകടങ്ങളെ തരണം ചെയ്യാന്‍ കാറുകള്‍ എത്രത്തോളം പര്യാപ്തമാണ് എന്ന് ക്രാഷ് ടെസ്റ്റുകളില്‍ വെളിപ്പെടുന്നത്. ശരാശരി വേഗതയിലാണ് ക്രാഷ് ടെസ്റ്റുകള്‍ അരങ്ങേറുന്നതും.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

അതിനാല്‍ കാറിന്റെ ഭാരവും വേഗതയും ആശ്രയിച്ചാണ് ക്രാഷ് ടെസ്റ്റ് ഫലം പുറത്ത് വരുന്നത്. എന്നാല്‍ യഥാര്‍ത്ഥ അപകടങ്ങളില്‍ ചിത്രം വ്യത്യസ്തമായിരിക്കും.

ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത കാറിലെ 5 സുരക്ഷാ സജ്ജീകരണങ്ങള്‍

കാരണം, അപകടവേളയില്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറിന്റെ ഭാരവും, വേഗതയും കൂടുതലാകം. തത്ഫലമായി ഭാരം കുറഞ്ഞ കാറിനെക്കാളും ഭാരം കൂടിയ കാറുകളാണ് സുരക്ഷ നല്‍കുക എന്ന് പൊതുവെ പറയാം. പക്ഷെ, ഭാരക്കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും എന്ന് ഇതിന് അര്‍ത്ഥമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Safety Features You Probably Didn’t Know About. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X