ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

Written By:

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ വാങ്ങുന്നതിന് പകരം ഇലക്ട്രിക് കാര്‍ വാങ്ങിയാലോ? കാര്‍ നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് കാറുകളിലേക്ക് ചുവടുറപ്പിക്കുന്നത് കാണുമ്പോള്‍ ഉയരുന്ന സംശയമാണ്.

2030 ഓടെ ഇന്ത്യന്‍ നിരത്ത് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നതോ, രണ്ട് ഇലക്ട്രിക് കാറുകളും! മഹീന്ദ്രയുടെ E20 പ്ലസ്, ഇ-വെരിറ്റോ കാറുകള്‍ മാത്രമാണ് ഇന്ത്യയുടെ ഇലക്ട്രിക് മുഖം.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

വിഷമിക്കേണ്ട.. എന്തായാലും വരും വര്‍ഷങ്ങളില്‍ ടാറ്റയും മാരുതിയും ഹ്യുണ്ടായിയുമെല്ലാം ഇലക്ട്രിക് കാറുകളുമായി കളം നിറയുമെന്ന് ഉറപ്പാണ്. പക്ഷെ എന്നാലും ഒരു ചോദ്യം ബാക്കിയാവുകയാണ്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

ശരിക്കും ഏതിനാണ് ചെലവ് കുറവ് - പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?സംശയ നിവാരണത്തിനായി നമ്മുക്ക് ലഭ്യമാകുന്നത് മഹീന്ദ്രയുടെ രണ്ട് മോഡലുകള്‍ മാത്രമാണ്.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

മഹീന്ദ്രയുടെ തന്നെ വെരിറ്റോ പെട്രോളുമായി, ഇ-വെരിറ്റോയെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ കമ്പനി നല്‍കുന്ന വാഗ്ദാനം.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

എന്നാല്‍ ഇന്ത്യന്‍ ട്രാഫിക് സാഹചര്യത്തില്‍ ഇത് കുറയും. 100 കിലോമീറ്റര്‍ ദൂരം മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ സഞ്ചരിക്കണമെങ്കില്‍ ഏകദേശം 6 ലിറ്റര്‍ ഇന്ധനം ആവശ്യമാണ്.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

ലിറ്ററിന് 71 രൂപ നിരക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ 426 രൂപയോളം പെട്രോളിന് ചെലവിടേണ്ടി വരും.

ഇനി മഹീന്ദ്ര ഇ-വെരിറ്റോയുടെ കാര്യം നോക്കാം. 18 യൂണിറ്റ് വൈദ്യുതിയാണ് ഫുള്‍ ചാര്‍ജ്ജ് ബാറ്ററി ലഭിക്കാന്‍ ഇ-വെരിറ്റോയ്ക്ക് ആവശ്യം.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

ഫുള്‍ ചാര്‍ജ്ജ് ബാറ്ററിയില്‍ 110 കിലോമീറ്റര്‍ ദൂരപരിധിയാണ് മഹീന്ദ്ര നല്‍കുന്ന വാഗ്ദാനം. ഇവിടെയും ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ 100 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

യൂണിറ്റിന് 5 രൂപയാണ്, ആഭ്യന്തര വൈദ്യുതി ഉപഭോഗ നിരക്കെന്ന് പരിഗണിക്കാം. അപ്പോള്‍ 90 രൂപ ചെലവില്‍ ഇ-വെരിറ്റോയില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

അതായത്, ഇലക്ട്രിക് കാര്‍ സഞ്ചരിക്കുന്നതിന്റെ അഞ്ചിരട്ടി ചെലവിലാണ് പെട്രോള്‍ കാര്‍ സഞ്ചരിക്കുന്നത്.

ഇലക്ട്രിക് കാര്‍ വാങ്ങിയാലോ?

ഇലക്ട്രിക് കാറുകള്‍ക്കുമുണ്ട് ചില ദോഷങ്ങള്‍. നിലവില്‍ ചാര്‍ജ്ജിംഗ് പോയിന്റുകളുടെ ലഭ്യതക്കുറവാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള പ്രധാന വെല്ലുവിളി.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

ഇലക്ട്രിക് കാറുകളുടെ മെയിന്റനന്‍സ് ചെലവ് കുറവാണെങ്കിലും, ബാറ്ററി ചെലവുകള്‍ ഭീമമാകാം. ഏകദേശം 2.5-3 ലക്ഷം രൂപയോളമാകും ബാറ്ററി മാറ്റുന്നതിനുള്ള ചെലവ്.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

കൂടാതെ, 8 മണിക്കൂര്‍ 45 മിനിറ്റാണ് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയം.

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Are Electric Cars Cheaper to Run Than Petrol or Diesel Ones? Read in Malayalam.
Story first published: Friday, July 21, 2017, 20:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark