ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

പുതിയ ജീപ്പ് കോമ്പസ് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ്. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയത്.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ജീപ്പ് ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കോമ്പസിന്റെ ഏത് വകഭേദം ആണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും എക്‌സോട്ടിക റെഡ് കളര്‍ പതിപ്പാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

അടുത്തിടെ നിരവധി സിനിമ താരങ്ങളും, സെലിബ്രറ്റികളും കോമ്പസ് സ്വന്തമാക്കിയിരുന്നു. 14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോമ്പസിന്റെ എക്‌സ്‌ഷോറൂം വില. സ്‌പോര്‍ട്ട്, സപോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ്, ട്രെയ്ല്‍ഹൗക്ക് എന്നീ വകഭേദങ്ങളിലാണ് കോമ്പസ് വിപണിയില്‍ ഉള്ളത്.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കോമ്പസ്. എന്നാല്‍ ഈ നിരയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹേക്ടര്‍ എന്നിവര്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാലും ജീപ്പ് പ്രമികളുടെ ആദ്യ ചോയിസ് കോമ്പസ് തന്നെയാണ്.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

രണ്ട് എന്‍ജിന്‍ കരുത്തിലാണ് കോമ്പസ് വിപണിയില്‍ എത്തുന്നത്. 173 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 bhp കരുത്തും 250 Nm torque സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് കോമ്പസിനുള്ളത്.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിന്റെ ഗിയര്‍ബോക്‌സ്.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

അടുത്തിടെയാണ് നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ എസ്‌യുവിയെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 63.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കപില്‍ ദേവ് തന്നെയാണ് പുതിയ റാംഗ്ലര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ആഗോളതലത്തില്‍ റാങ്ക്ളറിന്റെ നാലാം തലമുറയും ഇന്ത്യയില്‍ മൂന്നാം തലമുറ മോഡലുമാണിത്. 5 ഡോര്‍ റാങ്ക്ളര്‍ അണ്‍ലിമിറ്റഡ് വകഭേദത്തില്‍ മാത്രമേ പുതിയ റാങ്ക്ളര്‍ ഇന്ത്യയില്‍ ലഭ്യമാകുകയുള്ളു. ജീപ്പ് ഇന്ത്യയുടെ എല്ലാ ഡീലര്‍ഷിപ്പ് വഴിയും പുതിയ റാംഗ്ലര്‍ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു.

Most Read: ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ജീപ്പിന്റെ പ്രീമിയം ഔട്ട്ലെറ്റായ ജീപ്പ് ഡെസ്റ്റിനേഷന്‍ സ്റ്റോറുകള്‍ വഴിയാണ് പുതിയ മോഡലിന്റെ വില്‍പന നടക്കുക. ഇതിനായി ഇത്തരത്തില്‍ 10 ഔട്ട്ലെറ്റുകള്‍ ഇന്ത്യയിലുണ്ടെന്നും കമ്പനി അറിയിച്ചു.

Most Read: മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ഇതുവരെയുള്ള റാംഗ്ലര്‍ തലമുറയിലെ ഏറ്റവും അഡ്വാന്‍സ്ഡ് മോഡലാണ് പുതിയ അതിഥിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഏറ്റവും പ്രകടനക്ഷമയുള്ള എസ്‌യുവി കൂടിയാണ് പുതിയ റാംഗ്ലര്‍. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് റാംഗ്ലര്‍ ഇന്ത്യയിലെത്തിയത്. ഇതുകൊണ്ട് തന്നെയാണ് വാഹനത്തിന്റെ വില ഉയരാനും കാരണം.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് അവതരിപ്പിച്ചത്. നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ജീപ്പ് ഇന്ത്യന്‍ നിരയിലുള്ളത്. നിരവധി മാറ്റങ്ങളുണ്ടെങ്കിലും റാഗ്ലറിന്റെ തനത് ഡിഎന്‍എയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതുതലമുറയ്ക്കില്ല.

ജീപ്പ് കോമ്പസ് സ്വന്തമാക്കി കപില്‍ ദേവ്

ബോക്സി രൂപത്തിലാണ് പുതുതലമുറ റാംഗ്ലറും. മുന്‍ മോഡലിനെക്കാള്‍ 130 mm നീളവും 17 mm വീതിയും 9 mm ഉയരവും 61 mm വീല്‍ബേസും പുതിയ റാംഗ്ലറിന് കൂടുതലുണ്ട്. വിപണിയില്‍ ബിഎംഡബ്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ എന്നിവരാണ് റാംഗ്ലറിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, November 8, 2019, 15:24 [IST]
English summary
Indian Cricket Legend Kapil Dev's Latest Ride is a Jeep Compass. Read more in Malayalam.
കൂടുതല്‍... #ജീപ്പ് #jeep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X