വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

Written By:

നിയമം തെറ്റിച്ചതിന്റെ പേരില്‍ പിടിക്കപ്പെടുമ്പോള്‍ പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സ്വന്തം ഭാഗം ന്യായീകരിക്കുക എന്നത് ഇന്നൊരു പതിവാണ്. സുരക്ഷ ഉറപ്പ് വരുത്താന്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ ചിലപ്പൊഴൊക്കെ ബുദ്ധിമുട്ടുളവാക്കാറുണ്ട്.

വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

കഴിഞ്ഞ ദിവസം നിയമം പാലിക്കുന്നതിന്റെ ഭാഗമായാണ് മൈസൂരുവില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗം പ്രതാപ് സിംഹയെ കര്‍ണാടക പൊലീസ് തടഞ്ഞത്.

വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

മൈസൂരിന് സമീപം ഹുന്‍സൂരില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കെ സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതാപ് സിന്‍ഹയെ പൊലീസ് വഴിമധ്യേ തടയുകയായിരുന്നു.

വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

യാത്ര തടഞ്ഞതിനെ തുടര്‍ന്ന് രോഷാകുലനായ പ്രതാപ് സിംഹ കാറില്‍ നിന്നുമിറങ്ങി പൊലീസിന് നേരെ കയര്‍ത്തു കയറി. എന്നാല്‍ തര്‍ക്കിച്ചിട്ടും പൊലീസ് വിട്ടുമാറുന്നില്ലെന്ന് തിരിച്ചറിഞ്ഞ പ്രതാപ് സിംഹ പിന്നാലെ ഇന്നോവ ക്രിസ്റ്റയുടെ ഡ്രൈവിംഗ് സീറ്റില്‍ കയറി ബാരിക്കേഡ് തകര്‍ത്ത് പൊലീസിന് നേരെ കാര്‍ ഓടിച്ചു കയറ്റിയതാണ് വിവാദമായിരിക്കുന്നത്.

വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

സംഭവത്തില്‍ പ്രതാപ് സിംഹയെ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് പരുക്കുകളേറ്റിട്ടുണ്ട്. സംഭവ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ പുറത്ത് വിട്ടതോടെ പ്രതാപ് സിംഹയ്ക്ക് എതിരെ ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.

വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

അപകടകരമാം വിധം വാഹനമോടിച്ചതിനും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിനും പ്രതാപ് സിംഹയ്ക്ക് എതിരെ കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് ചെക്ക്‌പോയിന്റ് മറികടന്ന് ഇന്നോവയുമായി പ്രതാപ് സിംഹ കുതിച്ച് പോയെങ്കിലും ഏറെ വൈകാതെ തന്നെ ലോക്‌സഭാംഗത്തെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

ബാരിക്കേഡ് മറികടന്നതിന് പൊലീസ് തനിക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തിയിരിക്കുകയാണെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് പ്രതാപ് സിംഹ ട്വീറ്റ് ചെയതതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

വഴിതടഞ്ഞ പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി ബിജെപി ലോക്‌സഭാംഗം

എന്തായാലും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ പ്രതാപ് സിംഹ പ്രതിരോധത്തിലായിരിക്കുകയാണ്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
This MP Driving A Toyota Innova Crysta Breaks Barricade And Almost Runs Over Cops. Read in Malayalam.
Story first published: Monday, December 4, 2017, 17:17 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark