ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

By Santheep

സ്വര്‍ണ വ്യാപാരിയായ ടിഎസ് കല്യാണരാമന്‍ ഒരു ജെറ്റ് വിമാനം സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. കല്യാണ്‍ ഗ്രൂപ്പ് ഈയിടെയായി വാര്‍ത്തകളില്‍ സജീവമാണ്. തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാന്‍ അനുവാദം കൊടുക്കാതിരുന്നതിനെത്തുടര്‍ന്ന് കേരളത്തിലെമ്പാടും തരംഗമുണ്ടാക്കിയ 'ഇരിക്കല്‍ സമരം' എന്ന സമരപരിപാടി അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെയാണ് വംശീയവിദ്വേഷം കലര്‍ന്ന ഒരു പരസ്യവുമായി ഇവര്‍ രംഗത്തു വന്നത്. ഇതും വന്‍ വിവാദമായി മാറി.

ഇങ്ങനെ വിവാദം മാത്രം തിന്നുകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടാവണം ഒരു വിമാനം വാങ്ങിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ടിഎസ് കല്യാണരാമന്‍ വാങ്ങിയ പുതിയ വിമാനത്തെ അടുത്തു പരിചയപ്പെടാം താഴെ.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

എമ്പ്രായേര്‍ ലഗസി 650 ജെറ്റ് വിമാനമാണ് ടിഎസ് കല്യാണരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. 200 കോടിയോളം രൂപ വിലവരും ഈ വിമാനത്തിന്.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

14 യാത്രക്കാര്‍ക്ക് എമ്പ്രായേര്‍ ലെഗസില്‍ യാത്ര ചെയ്യാം. മൂന്ന് പ്രത്യേക കാബിനുകളാണ് വിമാനത്തിലുള്ളത്. ഈ കാബിന്‍ സജ്ജീകരണങ്ങള്‍ നാലുവിധത്തില്‍ മാറ്റം വരുത്താവുന്നതാണ്. ഇത് ഉപഭോക്താവിന് പ്രത്യേകം പറഞ്ഞു ചെയ്യിക്കാം.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

കാബിനില്‍ നടക്കുന്ന സംഭാഷണങ്ങള്‍ കോക്പിറ്റിലേക്ക് എത്താതിരിക്കാന്‍ വേണ്ട വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു ഈ വിമാനത്തിന്റെ ഇന്റീരിയര്‍.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

മികച്ച ലഗ്ഗേജ് കംപാര്‍ട്ട്‌മെന്റ് സജ്ജീകരിച്ചിട്ടുണ്ട് വിമാനത്തില്‍. സെഗ്മെന്റില്‍ ഏറ്റവും മികച്ച കാബിന്‍ വോള്യം തങ്ങളുടേതാണെന്നാണ് എമ്പ്രായേര്‍ എക്‌സിക്യുട്ടീവ് ജെറ്റ് പറയുന്നത്.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

ഇന്റീരിയറില്‍ ഉപയോഗിക്കേണ്ട മെറ്റീരിയലുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഫാബ്രിക്, ലതര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. വളരെ ഈടുനില്‍പുള്ള മെറ്റീരിയലുകളാണ് ഇന്റീരിയര്‍ ഫിനിഷിങ്ങിന് ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

7,223 കിലോമീറ്ററാണ് ഈ വിമാനത്തിന്റെ റെയ്ഞ്ച്. ടെയ്‌ക്കോഫ് ഡിസ്റ്റന്‍സ് 1,750 മീറ്റര്‍.ലാന്‍ഡിങ് ഡിസ്റ്റന്‍സ് 866 മീറ്ററാണ്.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

മണിക്കൂറില്‍ പരമാവധി 834 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിവുണ്ട് ഈ എയര്‍ക്രാഫ്റ്റിന്. വിമാനത്തിന്റെ ആകെ ഭാരം 25 ടണ്‍.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

മോശപ്പെട്ട കാലാവസ്ഥകളില്‍ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

ഉയര്‍ന്ന വിശ്വാസ്യതയാണ് എമ്പ്രായേര്‍ എക്‌സിക്യുട്ടീവ് ജെറ്റുകളുടെ പ്രത്യേകതകളിലൊന്ന്. ആയിരത്തിലധികം എയര്‍ക്രാഫ്റ്റുകള്‍ ലഗസി 650 ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപെട്ടിട്ടുണ്ട്.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം

പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കാബിനിനകത്തേക്ക് കടക്കാതിരിക്കാന്‍ ഗുണനിലവാരമേറിയ പ്രൂഫിങ് സംവിധാനമാണ് വിമാനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

ഭൂമിയിലെ ഏറ്റവും വലിയ വാഹനങ്ങളെ കണ്ടിട്ടുണ്ടോ?

ലോകത്തിലെ ഏറ്റവും വേഗതയേറിയ 17 വാഹനങ്ങള്‍

റാഫേല്‍ യുദ്ധവിമാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

More from DriveSpark

Article Published On: Wednesday, May 6, 2015, 15:52 [IST]
English summary
Legacy 650 Aircraft from Embraer Executive Jets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X