ഭൂമിയിലെ ഏറ്റവും വലിയ വാഹനങ്ങളെ കണ്ടിട്ടുണ്ടോ?

1940കള്‍ തൊട്ട് സോവിയറ്റ് റഷ്യയും അമേരിക്കയും തമ്മില്‍ നിലനിന്നിരുന്നു 'യുദ്ധമില്ലായുദ്ധ'മാണ് ലോകത്തിലെ 'ഏറ്റവും വലിയ'തെല്ലാം എവിടെയാണെന്ന ചോദ്യം സൃഷ്ടിച്ചത്. ഏറ്റവും വലിയവയെല്ലാം താന്താങ്ങളുടെ രാജ്യങ്ങളുടെ ഉടമസ്ഥതയിലാക്കാന്‍ ഇരുരാജ്യങ്ങളും മത്സരിച്ചു. നമ്മുടെ നാട്ടിലും ഇതിന്റെ ഇംപാക്ടുകളുണ്ടായി. ശീതസമരത്തെ നമ്മളറിഞ്ഞ പല വഴികളിലൊന്ന്, ക്വിസ് മത്സരങ്ങളില്‍ ലോകത്തിലെ 'ഏറ്റവും വലിയതേത്' എന്ന ചോദ്യത്തിന് പ്രമുഖസ്ഥാനം ലഭിച്ചതാണ്.

ലോകത്തിലെ ഏറ്റവും വലിയ 10 വിമാനത്താവളങ്ങള്‍

അന്നുതൊട്ടു തുടങ്ങിയ വലിപ്പച്ചെറുപ്പ മത്സരം ഇന്നും നിലനില്‍ക്കുന്നു. ഏറ്റവും വലിയ ബൂര്‍ജ് ഖലീഫയും ഏറ്റവും കിടിലം കൊള്ളിച്ച ഒളിമ്പിക്‌സ് വേദിയുമെല്ലാമായി അവ നമ്മുടെ ചുറ്റുനിന്നും മാറാതെ നില്‍ക്കുന്നു. ഇവിടെ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വാഹനങ്ങളെയാണ് നമ്മള്‍ പരിചയപ്പെടുന്നത്.

ആന്റണോവ് ആന്‍-225 മ്രിയ

ആന്റണോവ് ആന്‍-225 മ്രിയ

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റാണിത്. സോവിയറ്റ് റഷ്യയിലെ ആന്റണോവ് ഡിസൈന്‍ ബ്യൂറോയാണ് ഈ എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ചെയ്തത്. 290 അടി നീളമുണ്ട് ഈ വിമാനത്തിന്റെ ചിറകിന്. ഇന്നും ഈ വിമാനം പറക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനമേത് എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും ഈ എയര്‍ക്രാഫ്റ്റ് തന്നെയാണ്. എല്ലാ തരത്തിലുമുള്ള ഭാരമേറിയ വസ്തുക്കളും ആന്റണോവ് നീക്കം ചെയ്തുവരുന്നു. ട്രെയിന്‍ എന്‍ജിനുകള്‍ നീക്കം ചെയ്യുവാന്‍ റഷ്യ ഈ വിമാനത്തെയാണ് പതിവായി ആശ്രയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഡംപ് ട്രക്ക്

ലോകത്തിലെ ഏറ്റവും വലിയ ഡംപ് ട്രക്ക്

BelAZ 75710 എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഡംപ് ട്രക്കിനു പേര്. ബലറൂസിയന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ ഡംപ് ട്രക്ക് നിര്‍മിച്ചത്. 450 ടണ്‍ ഭാരം ഉള്‍ക്കൊള്ളാന്‍ സാധിക്കും ഈ ട്രക്കിന്. ബലറൂസിയന്‍ ഓട്ടോവര്‍ക്‌സിന്റെ ടെസ്റ്റ് ഫീല്‍ഡ്‌ലാണ് ഈ ട്രക്ക് ആദ്യമായി അവതരിപ്പിച്ചത്. ലിനോയ്ഡ് തുര്‍ക്കനോവ് ആണ് ഈ വാഹനത്തിന്റെ ഡിസൈനിംഗില്‍ നേതൃത്വപരമായ പങ്കു വഹിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ എസ്‌കവേറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ എസ്‌കവേറ്റര്‍

ബാഗ്ഗര്‍ 288 എന്നാണ് ലോകത്തിലെ ഏറ്റവും വലിയ എസ്‌കവേറ്ററിനു പേര്. ജര്‍മന്‍ കമ്പനിയായ Krupp ആണ് ഈ എസ്‌കവേറ്റര്‍ നിര്‍മിച്ചത്. 1978ലാണ് ഈ എസ്‌കവേറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ബാഗ്ഗര്‍ വരുന്നതുവരെ നാസയുടെ ക്രൗളര്‍ ട്രാന്‍സ്‌പോര്‍ടര്‍ എന്ന എസ്‌കവേറ്ററായിരുന്നു ഏറ്റവും വലിയത്. 240,000 ടണ്‍ ഭാരമുയര്‍ത്താന്‍ ഈ എസ്‌കവേറ്ററിനു സാധിക്കും.

ക്രൗളര്‍ ട്രാന്‍സ്‌പോര്‍ടര്‍

ക്രൗളര്‍ ട്രാന്‍സ്‌പോര്‍ടര്‍

നാസയുടെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംഗില്‍ നിന്ന് സ്‌പേസ്‌ക്രാഫ്റ്റുകള്‍ ലോഞ്ച് പാഡിലേക്ക് നീക്കം ചെയ്യാനുപയോഗിക്കുന്ന വാഹനമാണിത്. 1981ലാണ് ഈ വാഹനം ലോ#്ച് ചെയ്തത്. അതിനുശേഷം രണ്ടും ദശാബ്ദക്കാലം നാസ ഈ വാഹനം ഉപയോഗിച്ചു.

സോഴ്സ്

ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പല്‍

എംഎംസ് ഒയാസിസ് ഓഫ് ദി സീസ് എന്നാണ് ഈ യാത്രാ കപ്പലിനു പേര്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് ഈ കപ്പലിന്റെ ഉടമ. ഒക്ടോബര്‍ 2009ല്‍ എംഎംസ് ഒയാസിസ് ഓഫ് ദി സീസ് നീറ്റിലിറങ്ങി. 6,000 യാത്രക്കാരെ വരെ കയറ്റി യാത്ര ചെയ്തിട്ടുണ്ട് ഈ കപ്പല്‍. ഇതൊരു ലോകറെക്കോഡാണ്.

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍

ലോകത്തില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ള കപ്പലുകളില്‍ ഏറ്റവും നീളമേറിയതിനു പേര് സീവൈസ് ജയന്റ് എന്നാണ്. 657,019 ടണ്‍ ഭാരം കയറ്റാന്‍ കപ്പലിനു സാധിക്കും. ഏതു മാനദണ്ഡം വെച്ചുനോക്കിയാലും ലോകത്തിലെ ഏറ്റവും വലിയത് എന്ന ബഹുമതിക്ക് അര്‍ഹമാണ് ഈ കപ്പല്‍.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം

എയര്‍ബസ് 380-യാണ് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം. നാല് എന്‍ജിനുകളുള്ള ഈ യാത്രാവിമാനം നിര്‍മിച്ചത് എയര്‍ബസ് ആണ്. ഈ വിമാനത്തെ ഉള്‍ക്കൊള്ളുന്നതിനു വേണ്ടി നിരവധി വിമാനത്താവളങ്ങള്‍ പുതുക്കേണ്ടതായി വന്നിട്ടുണ്ട്. വലിയ എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിച്ച് വിപണിയിലിറക്കുന്നത് ശീലമാക്കിയ ബോയിംഗിനെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് എയര്‍ബസ് ഇത്തരമൊരുദ്യമത്തിനു പുറപ്പെട്ടത്. 2005 ഏപ്രിലിലാണ് ഈ വിമാനം ആദ്യ പറക്കല്‍ നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ജലാന്തര്‍വാഹിനിക്കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ ജലാന്തര്‍വാഹിനിക്കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ അന്തര്‍വാഹനിയുടെ പേര് പ്രൊജക്ട് 941 അല്ലെങ്കില്‍ അകുല എന്നാണ്. ഇതൊരു ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ സബ്മറൈനാണ്. സോവിയറ്റ് റഷ്യയാണ് ഈ അന്തര്‍വാഹനി നിര്‍മിച്ചത്. 1980കളില്‍ ഈ കപ്പല്‍ നീറ്റിലിറങ്ങി. 48,000 ടണ്‍ ഭാരം ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ അന്തര്‍വാഹിനിക്കുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍

ആണവശേഷിയുള്ള 10 യുദ്ധക്കപ്പലുകളുടെ കൂട്ടത്തെയാണ് നിമിത്സ് ക്ലാസ് സൂപ്പര്‍കാരിയറുകള്‍ എന്നു വിളിക്കുന്നത്. 1092 അടി നീളമുണ്ട് ഈ കപ്പലുകള്‍ക്ക്.

ലോകത്തിലെ ഏറ്റവും വലിയ ഹെലിക്കോപ്റ്റര്‍

ലോകത്തിലെ ഏറ്റവും വലിയ ഹെലിക്കോപ്റ്റര്‍

മില്‍ വി 12 അഥവാ ഹോമര്‍ എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഹെലിക്കോപ്റ്ററിനു പേര്. മില്‍ ഡിസൈന്‍ ബ്യൂറോയാണ് ഈ ഹെലിക്കോപ്റ്റര്‍ നിര്‍മിച്ചത്. 1967ലായിരുന്നു ആദ്യ പറക്കല്‍. ഈ പറക്കല്‍ പരാജയമായി. രണ്ടാമത്തെ പരീക്ഷണപ്പറക്കല്‍ നടന്നത് 1968ല്‍. ഇത് വിജയകരമായി പൂര്‍ത്തിയാക്കി. സോവിയറ്റ് റഷ്യയാണ് ഹോമറിനെ സൃഷ്ടിച്ചത്. രണ്ട് മോഡലുകള്‍ മാത്രമാണ് നിര്‍മിച്ചത്.

സോഴ്സ്

Most Read Articles

Malayalam
English summary
Here you can read about the biggest vehicles of the world.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X