ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങള്‍

Posted By:

എല്ലാ സങ്കല്‍പങ്ങളെയും ഇടിച്ചുനിരത്തുന്ന ജെസിബിയെപ്പോലെയാണ് ആഗോളീകരണം കടന്നുവന്നത്. കച്ചവടത്തെക്കുറിച്ചും സിനിമാ തിയേറ്ററിനെക്കുറിച്ചും, പൊതുസ്ഥലങ്ങളെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും എന്തിനേറെ, ദിനേശ് ബീഡിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെപ്പോലും അത് വിപ്ലവകരമായി മാറ്റിത്തീര്‍ത്തു. വിമാനത്താവളങ്ങളുടെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്. ലോകത്തെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ വന്‍തോതില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. സ്റ്റാര്‍ ഹോട്ടലുകളും മൂവീ തിയേറ്ററുകളുമെല്ലാമുള്ള ഒരു വന്‍ കച്ചവട സങ്കേതത്തെയാണ് ഇന്ന് വിമാനത്താവളം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.

ഇന്ത്യയിലെ വിചിത്ര റെയിൽപ്പാതകൾ

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളെ കണ്ടെത്തുന്ന ഒരു അവാര്‍ഡ് പദ്ധതിയാണ് 'വേള്‍ഡ് എയര്‍പോര്‍ട് അവാര്‍ഡ്‌സ്'. ഇത്തവണത്തെ എയര്‍പോര്‍ട് അവാര്‍ഡ്‌സിലെ താരങ്ങളെ നമുക്ക് പരിചയപ്പെടാം.

പത്ത്. ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്

പത്ത്. ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്

വര്‍ഷത്തില്‍ അറുപത്തൊമ്പതില്‍ ചില്വാനം ദശലക്ഷം യാത്രക്കാരുടെ ഒഴുക്ക് ഈ എയര്‍പോര്‍ട് കാണുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഈ വിമാനത്താവളമുള്ളത്. ഏറ്റവും മികച്ച എയര്‍പോര്‍ട് ഷോപ്പിംഗ് സൗകര്യത്തിനുള്ള സമ്മാനം ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട് നേരത്തെ സ്വന്തമാക്കിയിരുന്നു. 2014ലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളില്‍ പത്താം സ്ഥാനമാണ് ഹീത്രുവിനുള്ളത്.

ഒമ്പത്. വാന്‍കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

ഒമ്പത്. വാന്‍കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

വര്‍ഷത്തില്‍ ഏതാണ്ട് 18 ദശലക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നു. ഈയിടെ 1.4 ദശലക്ഷം ഡോളര്‍ ചെലവിട്ട് ഒരു വമ്പന്‍ മിനുക്കുപണിക്ക് ഈ കനേഡിയന്‍ വിമാനത്താവളം വിധേയമായിരുന്നു. ഇത്തവണത്തെ മൂല്യനിര്‍ണയത്തില്‍ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളില്‍ ഒമ്പതാം സ്ഥാനമാണ് വാന്‍കൂവര്‍ വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്.

എട്ട്. സൂറിച്ച് എയര്‍പോര്‍ട്

എട്ട്. സൂറിച്ച് എയര്‍പോര്‍ട്

24.8 ദശലക്ഷം യാത്രക്കാര്‍ വര്‍ഷത്തില്‍ ഈ വിമാനത്താവളം വഴി കടന്നുപോകുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ഇത്തവണത്തെ വേള്‍ഡ് എയര്‍പോര്‍ട് അവാര്‍ഡ്‌സില്‍ എട്ടാം സ്ഥാനമാമ് സൂറിച്ച് എയര്‍പോര്‍ട്ടിനുള്ളത്.

ഏഴ്. ബീജിംഗ് കാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

ഏഴ്. ബീജിംഗ് കാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

78.7 ദശലക്ഷം യാത്രക്കാര്‍ ഈ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്നുണ്ട് വര്‍ഷത്തില്‍. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണിത്. തിരക്കിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ഈ വിമാനത്താവളത്തിനുണ്ട്. ബീജിംഗ് ഒളിമ്പിക്‌സ് കാലത്ത് കാര്യമായ പുതുക്കലുകള്‍ക്ക് വിധേയമായ ഈ വിമാനത്താവളത്തിന് നിരവധി അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വേള്‍ഡ് എയര്‍പോര്‍ട് അവാര്‍ഡ്‌സില്‍ ഏഴാം സ്ഥാനമാണ് ബീജിംഗ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്.

ആറ്. ടോക്കിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

ആറ്. ടോക്കിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

വര്‍ഷത്തില്‍ 62.6 ദശലക്ഷം യാത്രക്കാര്‍ ഈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നു. സുരക്ഷാ സംവിധാനങ്ങള്‍, വൃത്തി, ഷോപ്പിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ടോക്കിയോ എയര്‍പോര്‍ടിനെ 2014 വേള്‍ഡ് എയര്‍പോര്‍ട് അവാര്‍ഡ്‌സില്‍ ആറാം സ്ഥാനം നല്‍കിയിട്ടുള്ളത്.

മരണമെത്തുന്നതിനു മുമ്പ് കണ്ടിരിക്കേണ്ട പാതകൾ

അഞ്ച്. ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്

അഞ്ച്. ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്

ഒരു മിലിട്ടറി സംവിധാനം വളര്‍ന്ന് ലോകോത്തരമായ എയര്‍പോര്‍ട്ടായി മാറിയതിന്റെ കഥയാണ് ആംസ്റ്റ്രര്‍ഡാം എയര്‍പോര്‍ട്ടിന് പറയുവാനുള്ളത്. വര്‍ഷത്തില്‍ 49.8 ദശലക്ഷം ജനങ്ങള്‍ ഈ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്നു. ഷോപ്പിംഗ്, ഡൈനിംഗ് തുടങ്ങിയ സംവിധാനങ്ങളിലെ മികവാണ് ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടിനെ ലോകത്തിലെ മികച്ച അഞ്ചാമത്തെ വിമാനത്താവളമാക്കി മാറ്റുന്നത്.

നാല്. ഹോങ്കോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

നാല്. ഹോങ്കോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

വര്‍ഷാവര്‍ഷം 53.3 ദശലക്ഷം ജനങ്ങളാണ് ഹോങ്കോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടിലൂടെ കന്നുപോകുന്നത്. ഷോപ്പിംഗ്, ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഈ വിമാനത്തചാവളത്തെ ഏറ്റവും മികച്ച നാലാമത്തെ വിമാനത്താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന്. മ്യൂനിച്ച് എയര്‍പോര്‍ട്

മൂന്ന്. മ്യൂനിച്ച് എയര്‍പോര്‍ട്

വര്‍ഷത്തില്‍ 37.8 ദശലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ ഈ വിമാനത്താവളത്തിന് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ എയര്‍പോര്‍ട്ടെന്ന ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.

രണ്ട്. ഇന്‍ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

രണ്ട്. ഇന്‍ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്

ദക്ഷിണ കൊറിയയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിലൂടെ വര്‍ഷത്തില്‍ 39.2 ദശലക്ഷമാളുകള്‍ കടന്നുപോകുന്നു. 70ലധികം എയര്‍ലൈന്‍സുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി വിവിധ ജൂറികളാല്‍ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇന്‍ചിയോണ്‍ വിമാനത്താവളം. ശുചിത്വം, ഭക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഇന്‍ചിയോണ്‍ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഒന്ന്. സിങ്കപ്പൂര്‍ ചാങ്കി എയര്‍പോര്‍ട്

ഒന്ന്. സിങ്കപ്പൂര്‍ ചാങ്കി എയര്‍പോര്‍ട്

ഒരു ബട്ടര്‍ഫ്‌ലൈ ഗാര്‍ഡന്‍, ഔട്‌ഡോര്‍ പൂള്‍, മൂവി തിയറ്ററുകള്‍ തുടങ്ങിയ നിരവധി സന്നാഹങ്ങളാണ് സിങ്കപ്പൂര്‍ ചാങ്കി എയര്‍പോര്‍ടിനെ വ്യത്യസ്തമാക്കുന്നത്. ശുചിത്വം, ഇമിഗ്രേഷന്‍ പ്രോസസിംഗ് തുടങ്ങിയവയുടെ കാര്യത്തില്‍ ഒരു മാതൃകയായി വേള്‍ഡ് എയര്‍പോര്‍ട് അവാര്‍ഡ്‌സ് ചാങ്കി എയര്‍പോര്‍ടിനെ ചൂണ്ടിക്കാണിക്കുന്നു. ഈ എയര്‍പോര്‍ട്ടിനെയാണ് വേള്‍ഡ് എയര്‍പോര്‍ട് അവാര്‍ഡ്‌സ് ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

English summary
The results of the World Airport Awards by Skytrax have finally come in and not surprisingly the number one spot for the worlds 10 best airports has once again been taken by Changi Airport Singapore.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark