പോയിരിക്കേണ്ട പാതകള്‍; കണ്ടിരിക്കേണ്ട കാഴ്ചകള്‍!

By Santheep

യാത്ര ചെയ്തിട്ടുള്ളവര്‍ക്കറിയാം അത് ഒരു ഒരാളില്‍ വരുത്തുന്ന ആത്മീയമാറ്റം എത്രത്തോളമെന്ന്. ഓരോ യാത്രയും നമ്മെ പുതുക്കുന്നു.

വളരെ ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയില്‍ വാച്ചില്‍ സമയം നോക്കി ജീവിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ ധാരാളം യാത്രയ്ക്ക് സമയം കണ്ടെത്തുന്നു. ഒരു ജീവിതകാലത്ത് കാണാന്‍ കഴിയുന്നതെല്ലാം കാണുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അത്തരക്കാര്‍ ഒരു കാരണവശാലും മിസ് ചെയ്യാന്‍ പാടില്ലാത്ത ചില പാതകളുണ്ട്; നിഗൂഢതയുടെ വിശ്രമസ്ഥാനങ്ങളാണവ. ചില പാലങ്ങളുണ്ട്; ഭയപ്പെടുത്തുന്ന സൗന്ദര്യത്തിന്‍റെ നിദര്‍ശനങ്ങളാണവ.

ആയതിനാല്‍ കീഴെ ഞങ്ങളുടെ വേർ ഉണങ്ങിപ്പോകുകയും മേലെ ഞങ്ങളുടെ കൊമ്പു വാടിപ്പോകുകയും ചെയ്യുന്നതിനു മുമ്പ് ഈ പാതകളിലേക്കും പാലങ്ങളിലേക്കും ഞങ്ങളെ കൊണ്ടുപോക. ആമേന്‍!

മില്ലോ വിയാഡക്ട് - ഫ്രാന്‍സ്

മില്ലോ വിയാഡക്ട് - ഫ്രാന്‍സ്

ലോകത്തിലെ ഏറ്റവും ഉയരമേറിയ പാലമാണിത്. ടാണ്‍ നദിക്ക് കുറുകെയുള്ള ഈ പാലത്തിന്‍റെ ഉയരം 343.0 മീറ്ററാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബ്രിഡ്‍ജ് ഡക്കുകളിലൊന്നാണ് ഈ പാലത്തിന്‍റേത്. തറനിരപ്പില്‍ നിന്ന് 270 മീറ്റര്‍ ഉയരത്തിലാണ് ബ്രിഡ്‍ജ് പ്രതലം സ്ഥിതി ചെയ്യുന്നത്.

അറ്റ്ലാന്‍റിക് റോഡ് ബ്രിഡ്ജ് - നോര്‍വെ

അറ്റ്ലാന്‍റിക് റോഡ് ബ്രിഡ്ജ് - നോര്‍വെ

ഈ പാലത്തില്‍ ആദ്യമായി കയറുന്നവരെല്ലാം ഒരല്‍പം ആശയക്കുഴപ്പത്തിലാവുന്നത് സാധാരണമാണ്. ഹരിക്കേന്‍ വീശിയടിക്കാറുള്ള സമയങ്ങളില്‍ ഈ പാലം ഏറ്റവും ഭീതി നിറഞ്ഞ ഒന്നായി മാറുന്നു.

ദന്‍യാങ് കുന്‍ഷാന്‍ ഗ്രാന്‍ഡ് ബ്രിഡ്ജ് - ചൈന

ദന്‍യാങ് കുന്‍ഷാന്‍ ഗ്രാന്‍ഡ് ബ്രിഡ്ജ് - ചൈന

ലോകത്തിലെ ഏറ്റവും നീളമേറിയ പാലമാണിത്. 164.8 കിലോമീറ്ററാണ് ഈ പാലത്തിന്‍റെ മൊത്തം നീളം.

സിദു റിവര്‍ ബ്രിഡ്‍ജ് - ചൈന

സിദു റിവര്‍ ബ്രിഡ്‍ജ് - ചൈന

രണ്ട് മലകളെ തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. ഇക്കാരണത്താല്‍, പാലത്തിനടിയിലെ ആഴം പ്രമാണിച്ച്, ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പാലം എന്ന വിശേഷണത്തിന് അര്‍ഹമാകുന്നു സിദു റിവര്‍ ബ്രിഡ‍്ജ്. 1,222 മീറ്റര്‍ താഴ്ചയാണ് പാലത്തിന് ചുവട്ടിലേക്കുള്ളത്.

ബാന്ദ്ര - വോര്‍ലി പാലം

ബാന്ദ്ര - വോര്‍ലി പാലം

പശ്ചിമ മുംബൈയിലെ ബാന്ദ്രയും ദക്ഷിണ മുംബൈയിലെ വോര്‍ലിയും തമ്മില്‍ ബന്ധിപ്പിക്കുന്നു ഈ പാലം. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലമാണിത്. 5.6 കിലോമീറ്ററാണ് നീളം.

കോലിയ ഭൊമൊരു സേതു

കോലിയ ഭൊമൊരു സേതു

ആസ്സാമിലെ തേസ്പൂരിലുള്ള ഈ പാലം കാഴ്ചയില്‍ അതിമനോഹരമാണ്.

ഹെവന്‍ ലിങ്കിംഗ് അവന്യൂ ചുരം - ചൈന

ഹെവന്‍ ലിങ്കിംഗ് അവന്യൂ ചുരം - ചൈന

99 ഹെയര്‍പിന്‍ വളവുകളാണ് ഈ ചുരത്തിലുള്ളത്. സ്വര്‍ഗത്തില്‍ 9 സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് ചൈനക്കാര്‍ കരുതുന്നത്. ഇക്കാരണത്താല്‍ പാലത്തിന്‍റെ പേരിലും സ്വര്‍ഗം വന്നു.

യുഎസ് ഹൈവേ 50 - യുഎസ്എ

യുഎസ് ഹൈവേ 50 - യുഎസ്എ

അലാക്കിലെ ഏകാന്തതയാണ് ഈ റോഡിന്‍റെ പ്രത്യേകത. ഹൈവേയുടെ മൊത്തം നീളം 4,800 കിലോമീറ്ററാണ്. മിക്കവാറും മരുഭൂമിയിലൂടെയാണ് ഈ പാത നീളുന്നത്.

ട്രോള്‍സ്റ്റിജന്‍ - നോര്‍വെ

ട്രോള്‍സ്റ്റിജന്‍ - നോര്‍വെ

അതിമനോഹരമായ ഒരു ചുരമാണിത്.

സ്പെഘാട്ടി ബൗള്‍ - ടെക്സാസ്

സ്പെഘാട്ടി ബൗള്‍ - ടെക്സാസ്

ചിത്രത്തില്‍ നോക്കിയാലറിയാം സംഗതിയുടെ കിടപ്പ്.

ഡോഡെസ് ജോര്‍ജ് റോഡ് - മൊറോക്കോ

ഡോഡെസ് ജോര്‍ജ് റോഡ് - മൊറോക്കോ

ഇത് ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്.

ജെബെല്‍ ഹഫീറ്റ് മൗണ്ടന്‍ റോഡ് - യുഎഇ

ജെബെല്‍ ഹഫീറ്റ് മൗണ്ടന്‍ റോഡ് - യുഎഇ

11.7 നീളമുള്ള ഈ ചുരം 1,219 മീറ്റര്‍ ഉയരത്തിലേക്കാണ് കയറുന്നത്. 21 വളവുകളുണ്ട് ഈ ചുരത്തില്‍. ഭ്രാന്തന്മാരായ ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും പറ്റിയ പാതയായി ഈ റോഡ് വിശേഷിപ്പിക്കപ്പെടുന്നു.

ട്രാന്‍സ്‍ഫഗരാസന്‍ ഹൈവേ - റൊമാനിയ

ട്രാന്‍സ്‍ഫഗരാസന്‍ ഹൈവേ - റൊമാനിയ

റൊമാനിയന്‍ പട്ടാളത്തിന്‍റെ നീക്കങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണ് ഈ പാത.

ചകാല്‍റ്റായ സാ പേസ് - ബൊളിവിയ

ചകാല്‍റ്റായ സാ പേസ് - ബൊളിവിയ

5,421 മീറ്റര്‍ നാളമാണ് ഈ പാതയ്ക്ക്.

സ്റ്റെല്‍വിയോ പാസ് - ഇറ്റലി

സ്റ്റെല്‍വിയോ പാസ് - ഇറ്റലി

ആല്‍പ്സ് നിരകളിലെ രണ്ടാമത്തെ വലിയ മലമ്പാതയാണ് സ്റ്റെല്‍വിയോ പാസ്. 60 ഹെയര്‍പിന്‍ വളവുകളുണ്ട് ഈ പാതയില്‍.

യുങ്ഗാസ് റോഡ് - ബൊളിവിയ

യുങ്ഗാസ് റോഡ് - ബൊളിവിയ

ലോകത്തിലെ 'ഏറ്റവും അപകടം നിറഞ്ഞ പാത' എന്നാണ് യുങ്ഗാസ് പാതയ്ക്ക് വിശേഷണം. വശങ്ങളില്‍ സംരക്ഷണ കെട്ടുകളൊന്നും ഇല്ല. നമ്മുടെ അയ്യപ്പ ബസ്സ് പോലെ വളരെ പ്രാകൃതമായ ഡിസൈനിലുള്ള ഒരു വാഹനം പോകുന്നത് ചിത്രത്തില്‍ കാണാം.

ഹിന്ദുസ്ഥാന്‍ - ടിബറ്റ് ഹൈവേ

ഹിന്ദുസ്ഥാന്‍ - ടിബറ്റ് ഹൈവേ

മരണ സൗന്ദര്യമാണ് ഈ പാതയില്‍ യാത്രികരെ കാത്തിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാകും.

ഗോലിയാംഗ് ടണല്‍ - ചൈന

ഗോലിയാംഗ് ടണല്‍ - ചൈന

ചൈനയില്‍ നിന്നുള്ള ഈ പാതയ്ക്ക് 1200 മീറ്റര്‍ നീളമാണുള്ളത്. രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ഈ പാത.

ഹോക് നെസ്റ്റ് - ന്യൂ യോര്‍ക്ക്

ഹോക് നെസ്റ്റ് - ന്യൂ യോര്‍ക്ക്

ടറോക്കോ ജോര്‍ജ് - തായ്‍വാന്‍

ടറോക്കോ ജോര്‍ജ് - തായ്‍വാന്‍

ലൊംബാര്‍ഡ് തെരുവ് - സാന്‍ഫ്രാന്‍സിസ്കോ

ലൊംബാര്‍ഡ് തെരുവ് - സാന്‍ഫ്രാന്‍സിസ്കോ

വോള്‍കാനോസ് നാഷണല്‍ പാര്‍ക് റോഡ് - ഹവായ്

വോള്‍കാനോസ് നാഷണല്‍ പാര്‍ക് റോഡ് - ഹവായ്

വ്രന്‍റഡോസ് ചിയോസ് ഐലന്‍ഡ് - ഗ്രീസ്

വ്രന്‍റഡോസ് ചിയോസ് ഐലന്‍ഡ് - ഗ്രീസ്

കാന്യോന്‍ലാന്‍ഡ്‍സ് നാഷണല്‍ പാര്‍ക്ക് - യൂട്ട

കാന്യോന്‍ലാന്‍ഡ്‍സ് നാഷണല്‍ പാര്‍ക്ക് - യൂട്ട

വിയ ക്രപ്പ് കാപ്രി - ഇറ്റലി

വിയ ക്രപ്പ് കാപ്രി - ഇറ്റലി

മ്മടെ താമരശ്ശേരി ചുരം - വയനാട്

മ്മടെ താമരശ്ശേരി ചുരം - വയനാട്

Most Read Articles

Malayalam
English summary
Following is a list of some of the world's most craziest roads and bridges which we think everyone should experience before they die.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X