കുഴിയില്‍ വീണ ഭീമന്‍ ട്രക്കിന് രക്ഷകനായി മഹീന്ദ്ര XUV500 — വീഡിയോ
മഹീന്ദ്ര XUV500. ആള്‍ട്യുറാസ് G4 വരുന്നതുവരെ XUV500 ആയിരുന്നു മഹീന്ദ്ര നിരയിലെ ഏറ്റവും ഉയര്‍ന്ന എസ്‌യുവി. കരുത്തും അഴകും മികവുറ്റു സമന്വയിക്കുന്ന അവതാരം. ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും മഹീന്ദ്ര XUV500 ഏറെ പ്രസിദ്ധമാണ്. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകള്‍ അണിനിരക്കുന്ന XUV500 -യുടെ കരുത്തിന് വാഹന പ്രേമികള്‍ പലകുറി സാക്ഷ്യം വഹിച്ചിരിക്കുന്നു.

ഇപ്പോള്‍ വീണ്ടും മഹീന്ദ്ര XUV500 -യുടെ കരുത്ത് വിളിച്ചോതുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുകയാണ്. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കുഴിയില്‍ വീണ ഭീമന്‍ ട്രക്കിനെ മഹീന്ദ്ര എസ്‌യുവി ഒറ്റയ്ക്കാണ് വലിച്ചു കരകയറ്റിയത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് തൊട്ടുമുമ്പുള്ള XUV500 മോഡലാണിത്.

തുടക്കത്തില്‍ അല്‍പ്പമൊന്ന് കാലിടറിയെങ്കിലും ആവശ്യത്തിന് ഗ്രിപ്പ് കൈവരിച്ചതോടെ ട്രക്കിനെ XUV500 വലിച്ചു പുറത്തെടുത്തു. ലോഡ് നിറച്ച് വരികെയാണ് ട്രക്ക് കുഴിയില്‍ പൂണ്ടുപോയത്. പുറത്തുകടക്കാനുള്ള ശ്രമത്തില്‍ ടയറുകള്‍ കറങ്ങി കുഴി വലുതായി. തനിയെ പുറത്തുകടക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ട്രക്ക് ഡ്രൈവര്‍ പുറമെ നിന്നും സഹായം തേടിയത്.

കയറുകൊണ്ട് ബന്ധിച്ച ശേഷം മഹീന്ദ്ര എസ്‌യുവി ട്രക്കിനെ വലിച്ചു പുറത്തെടുക്കുകയായിരുന്നു. XUV500 -യിലെ 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിന്റ പ്രകടനം ഈ അവസരത്തില്‍ നിര്‍ണായകമായി. 140 bhp കരുത്തും 330 Nm torque സൃഷ്ടിക്കാനുള്ള ശേഷി എഞ്ചിനുണ്ട്. അതേസമയം 155 bhp കരുത്തും 360 Nm torque -മാണ് പുതിയ XUV500 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവകാശപ്പെടുന്നത്.
Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

യഥാര്‍ത്ഥത്തില്‍ തനി ഓഫ്-റോഡ് വാഹനമായല്ല XUV500 -യെ മഹീന്ദ്ര ഒരുക്കുന്നത്. കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കെയ്‌സ് ഇല്ലാതിരുന്നിട്ടും അഞ്ചു മടങ്ങ് വലുപ്പമുള്ള ട്രക്കിനെ പുറത്തെടുക്കാന്‍ എസ്‌യുവിക്ക് കഴിഞ്ഞെന്നത് ശ്രദ്ധേയം. XUV500 -യില്‍ സന്ദര്‍ഭത്തിന് അനുസരിച്ച് മാത്രമെ നാലു വീല്‍ ഡ്രൈവ് സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.

അതായത് എപ്പോഴും നാലു വീല്‍ ഡ്രൈവ് മോഡിലല്ല എസ്‌യുവി തുടരാറ്. വേഗം മണിക്കൂറില്‍ 30 കിലോമീറ്ററില്‍ താഴെ മാത്രമെങ്കിലേ മഹീന്ദ്ര XUV500 നാലു വീല്‍ ഡ്രൈവ് സംവിധാനം ഉപയോഗിക്കുകയുള്ളൂ. അല്ലാത്തപ്പോള്‍ രണ്ടു വീല്‍ ഡ്രൈവ് മോഡില്‍ എസ്‌യുവി നിലകൊള്ളും.

മുമ്പ് വലിയ യാത്രാവിമാനം കെട്ടിവലിച്ച് ഹെക്‌സയുടെ കരുത്ത് ടാറ്റയും തെളിയിച്ചിരുന്നു. കരുത്തിന്റെ കാര്യത്തില്‍ വൈദ്യുത വാഹനങ്ങളും പിന്നിലല്ലെന്ന് പറഞ്ഞുവെച്ച് ബോയിങ് 787 വിമാനത്തെ കഴിഞ്ഞവര്‍ഷമാണ് ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവി വലിച്ചുനീക്കിയത്.
Most Read: ബസെഡ് എന്ന പേര് തള്ളിപ്പോയി, പുതിയ ടാറ്റ എസ്‌യുവി വരിക 'കസീനി'യായി

ട്രെയിനിനെ വലിച്ചുകൊണ്ടുപോയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിനെയും വാഹന പ്രേമികള്‍ അത്രപ്പെട്ടെന്ന് മറക്കാനിടയില്ല. താഴ്ന്ന ആര്‍പിഎമ്മുകളില്‍ എഞ്ചിന്‍ സൃഷ്ടിക്കുന്ന ഉയര്‍ന്ന ടോര്‍ഖാണ് ഇത്തരം സാഹസങ്ങളില്‍ എസ്‌യുവികളെ തുണയ്ക്കുന്നത്.
ഓരോ വാഹനത്തിനും കെട്ടിവലിക്കാവുന്ന ഭാരത്തെ കുറിച്ച് നിര്‍മ്മാതാക്കള്‍ വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതില്‍ക്കൂടുതല്‍ ഭാരമുള്ള വസ്തു വലിക്കുമ്പോള്‍ വാഹനത്തിന്റെ ആയുസ്സ് സാരമായി കുറയും. എഞ്ചിന്‍ പ്രവര്‍ത്തനം പോലും ഒരുപക്ഷെ നിലച്ചുപോയേക്കാം.
Source: E Goody


Click it and Unblock the Notifications








