മമ്മൂട്ടിയുടെ '369' കാറുകള്‍

By Santheep

ഭാഗ്യത്തില്‍ വിശ്വാസമുള്ളയാളാണ് മമ്മൂക്ക. സിനിമയുടെ വിജയത്തിന് സംവിധായകനാണ് നിര്‍ണായക പങ്ക്. ജീവിതത്തിന്റെ വിജയത്തില്‍ ഭാഗ്യമാണ് നിര്‍ണായകഘടകം. തന്റെ ജീവിതവിജയത്തില്‍ ഭാഗ്യത്തിന് വലിയ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മമ്മൂക്ക ചിലയിടങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ എല്ലാ കാറുകളും പരിചയപ്പെടാം

നമ്മള്‍ ഇന്ന് ആ ഭാഗ്യത്തെ നേരില്‍ കാണാന്‍ പോവുകയാണ്. ഒരു നമ്പരിന്റെ രൂപത്തിലാണ് മമ്മൂട്ടിയുടെ ഭാഗ്യം കിടക്കുന്നത്. മുന്നൂറ്റി അറുപത്തി ഒമ്പത് എന്നാകുന്നു ആ ഭാഗ്യത്തിന്റെ പേര്. അക്കത്തില്‍ '369'!

മോഡിയുടെ ബിമ്മറും ഒബാമയുടെ ബീസ്റ്റും

നടനായി വളര്‍ന്നതിനു ശേഷം താന്‍ വാങ്ങുന്ന കാറുകള്‍ക്കെല്ലാം 369 എന്ന നമ്പര്‍ കിട്ടാനായി അധ്വാനിച്ചിട്ടുണ്ട് മമ്മൂക്ക. ഈ നമ്പര്‍ ലേലത്തില്‍ പിടിക്കാനായി ആര്‍ടി ഓഫീസിലെ ബഞ്ചില്‍ കിടന്നുറങ്ങാനും മമ്മൂക്കയ്ക്ക് മടിയില്ല. ഇവിടെ മമ്മൂക്കയുടെ 369 എന്ന നമ്പരിലുള്ള കാറുകള്‍ കാണാം.

സ്‌കോഡ ലോറ

സ്‌കോഡ ലോറ

മമ്മൂക്കയുടെ കാറുകളില്‍ അധികമൊന്നും പുറത്തു കാണാത്ത മോഡലാണിത്. രാജ്യത്ത് കാര്യമായ വില്‍പന പിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഈ പ്രീമിയം സെഡാന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപെട്ടിരുന്നു. മമ്മൂട്ടിയുടെ ലോറ കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

മമ്മൂട്ടിയുടെ ഭാഗ്യനമ്പര്‍ പേറുന്ന മറ്റൊരു കാറാണ് ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്. മികച്ച വില്‍പനയുള്ള പ്രീമിയം കാറാണിത്. കേരളത്തിലാണ് ഈ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിഎംഡബ്ല്യു 5 സീരീസ്

ബിഎംഡബ്ല്യു 5 സീരീസ്

ഒരു ബിമ്മറുമുണ്ട് മമ്മൂക്കയുടെ ഭാഗ്യനമ്പരോടെ. ഈ വെള്ള ബിഎംഡബ്ല്യു കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടിലാണ്.

ബിഎംഡബ്ല്യു 3 സീരീസ് എം പതിപ്പ്

ബിഎംഡബ്ല്യു 3 സീരീസ് എം പതിപ്പ്

3 സീരീസിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് മമ്മൂക്കയുടെ പക്കലുള്ള മറ്റൊരു 369 കാര്‍. ഇത് തമിഴ്‌നാട്ടിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മിത്സുബിഷി പജീറോ

മിത്സുബിഷി പജീറോ

പജീറോയുടെ പഴയ പതിപ്പുണ്ട് മമ്മൂക്കയുടെ കൈവശം. ഇതേ കാറിന്റെ പുതുക്കിയ പതിപ്പായ പജീറോ സ്‌പോര്‍ടുമായി ദുല്‍ഖറിനെ പലയിടത്തും കണ്ടിരുന്നു. മമ്മൂക്കയുടെ പജീറോ കേരള രജിസ്‌ട്രേഷനിലുള്ളതാണ്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

ടൊയോട്ടയുടെ ലോകവിഖ്യാതമായ ലാന്‍ഡ് ക്രൂയിസര്‍ മോഡലും മമ്മൂക്കയുടെ ഗാരോജിലുണ്ട്. കേരളത്തിലാണ് ഈ വണ്ടിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജാഗ്വര്‍ എക്‌സ്‌ജെ എല്‍

ജാഗ്വര്‍ എക്‌സ്‌ജെ എല്‍

ജാഗ്വറിന്റെ അത്യാഡംബര മോഡലായ എക്‌സ്‌ജെ-എല്‍ പതിപ്പും മമ്മൂക്കയുടെ കാര്‍ കലക്ഷനില്‍ പെടുന്നു. കേരളത്തില്‍ തന്നെയാണ് ഈ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓഡി ക്യു7

ഓഡി ക്യു7

ഈ കാറിന് പക്ഷേ, 369 എന്ന നമ്പര്‍ നേടാന്‍ മമ്മൂക്കയ്ക് സാധിച്ചില്ല. ലേലം പരിധി വിട്ടാല്‍ ഭാഗ്യം വേണ്ടെന്നു തന്നെ വെക്കും മമ്മൂട്ടി!

More from DriveSpark

Article Published On: Monday, May 4, 2015, 17:37 [IST]
English summary
Mammootty's 369 Lucky Numbered Cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X