ലാലേട്ടന്റെ 'കാറിസം'

By Super Admin

മലയാളം കണ്ട മഹാനടന്മാരിലൊരാളാണ് മോഹന്‍ലാല്‍. മധ്യവര്‍ഗ മലയാളിയുടെ ഉടുപ്പിലും നടപ്പിലുമെല്ലാം ലാലിന്റെ ശരീരഭാഷയുടെ സ്വാധീനം വലിയ അളവില്‍ കാണാവുന്നതാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ തന്റെ കലാജീവിതത്തെ മലയാളിയുടെ രൂപഭാവങ്ങളെ നിര്‍വചിച്ച് രൂപപ്പെടുത്താന്‍ ഉപയോഗിച്ചു എന്ന അര്‍ഥത്തില്‍ ഒരു 'ലാലിസം' (മാവോയിസവും സൂഫിസവും താവോയിസവും ഒക്കെപ്പോലെ തന്നെ) നിലനില്‍ക്കുന്നുണ്ട് എന്നു പറയാം.

ലാലിസത്തിന്റെ ഒരു പ്രത്യേകത, അത് പരമ്പരാഗതത്വത്തോട് ഏറെ അടുത്തു നില്‍ക്കുന്നു എന്നതാണ്. പുരാതനമായ വസ്തുക്കള്‍ വാങ്ങുന്നതിലും പുരാതനമായ വീടുകള്‍ പുനരുദ്ധരിക്കുന്നതിലും ലാലിസം ആഹ്ലാദം കണ്ടെത്തുന്നു.

മമ്മൂട്ടിയുടെ എല്ലാ കാറുകളും കാണാം

കാര്‍ എന്ന ആധുനിക, മെക്കാനിക, ഇലക്ട്രോണിക ഉപകരണം ലാലിസത്തിന്റെ ഭാഗമാകാതെ പോയതില്‍ നമുക്ക് അത്ഭുതം തോന്നുന്നില്ല. ഇതിനു കാരണം മേല്‍പറഞ്ഞവ തന്നെയാണ്. കാറുകളോട് അമിതമായ താല്‍പര്യമില്ല എന്നേ ഇതിനര്‍ഥമുള്ളൂ. നിരവധി കാറുകള്‍ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട് എന്നു കാണാവുന്നതാണ്. ഇവിടെ അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

ലാലേട്ടന്റെ 'കാറിസം'

താളുകളിലൂടെ നീങ്ങുക.

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

ലാലേട്ടന്‍ മെഴ്‌സിഡിസ് എസ് ക്ലാസ് മോഡല്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഈ കാറിനു വേണ്ടി 5555 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ലാല്‍ ലേലത്തിന് ചെല്ലുകയുണ്ടായി.

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

എറണാകുളത്തു വെച്ചാണ് ലേലം നടന്നത്. 1.3 ലക്ഷം രൂപയ്ക്ക് 5555 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ലാല്‍ ലേലത്തില്‍ പിടിച്ചു.

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

സിനിമാമേഖലയിലുള്ളവര്‍ സാധാരണമായി ബെന്‍സ് കാറുകള്‍ വാങ്ങാന്‍ വിമുഖത കാണിക്കാറുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുന്ന വണ്ടിയല്ല എന്ന ഒരു വിശ്വാസം നിലനില്‍ക്കുന്നു. ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ് രജിസ്റ്റര്‍ ചെയ്തത് ഭാര്യയുടെ പേരിലാണെന്നും ഇതിനു കാരണം ബെന്‍സ് ഭാഗ്യം കൊണ്ടുവരാത്തതാണെന്നും നടന്‍ മുകേഷ് ഒരു വാരികയ്ക്ക് നല്‍കിയ അഭുമുഖത്തില്‍ തമാശയായി പറഞ്ഞിരുന്നു.

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

ലാലിന്റെ മെഴ്‌സിഡിസ് എസ് ക്ലാസ്

കൊച്ചി നഗരത്തിലെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,69,27,424 രൂപ ഓണ്‍റോഡ് വില വരും എസ് ക്ലാസ്സിന്. വെള്ള നിറമുള്ള മോഡലാണ് ലാല്‍ വാങ്ങിയത്.

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

ലാലിന് അന്ധവിശ്വാസമുണ്ട് എന്ന് തമാശയിലൂടെയാണെങ്കിലും മുകേഷ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇതിനെ ഖണ്ഡിക്കുന്നതാണ് ലാലേട്ടന്റെ നീക്കങ്ങളെല്ലാം എന്നു കാണാം. ദേ നോക്കൂ വീണ്ടും ഒരു ബെന്‍സ് ലാലേട്ടന്‍ വാങ്ങിയത്!

വരുണ്‍ ധവാന്‍ ഏക്താ കപൂറിനോട് ചെയ്തത്

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

കുടുംബസമേതം യാത്രകള്‍ക്കു പോകുമ്പോള്‍ ഈ കാറാണ് ലാലേട്ടന്‍ ഉപയോഗിക്കാറുള്ളത്. ധാരാളം സ്ഥലസൗകര്യമുള്ള ഈ കാറിന്റെ പ്രകടനശേഷിയും മികവുറ്റതാണ്.

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

കൊച്ചിയില്‍ പെരുച്ചാഴിയുടെ ഷൂട്ടിങ് നടക്കുന്ന സന്ദര്‍ഭത്തിലാണ് ലാല്‍ ഈ കാര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിനിടെ ഈ കാര്‍ വീട്ടില്‍ ഡെലിവറി ചെയ്യുകയായിരുന്നു ഷോറൂമുകാര്‍. ലാലേട്ടന്‍ ഷൂട്ടിങ് കഴിഞ്ഞയുടനെ ഫിഫ വേള്‍ഡ് കപ്പ് കാണാനാണ് കയറിയത്. വണ്ടിയില്‍ ചുറ്റിക്കറങ്ങലൊക്കെ തിരിച്ചു വന്നതിനു ശേഷം മാത്രം.

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

ലാലിന്റെ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2,06,12,997 രൂപയാണ് ലാലിന്റെ ജിഎല്‍ ക്ലാസ്സിന്റെ പെട്രോള്‍ മോഡലിന് വില. ഡീസല്‍ പതിപ്പിന് 94,74,509 ഓണ്‍റോഡ് നിരക്ക് വരും. കൊച്ചിയിലെ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് മിക്ക മലയാളനടന്മാരും മെഴ്‌സിഡിസ് ബെന്‍സ് വാങ്ങാറുള്ളത്.

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ലാലിന് കാട് കയറുന്ന ഒരു സ്വഭാവമുണ്ട്. മകന്‍ പ്രണവിനും ഈ സ്വഭാവം ഒട്ടും കുറയാതെ പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഇത്തരം യാത്രകള്‍ക്കുപകരിക്കാന്‍ ലാല്‍ സ്വന്തമാക്കിയ വാഹനമാണ് പജീറോ.

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പജീറോ സ്‌പോര്‍ട് പതിപ്പല്ല ലാലിന്റെ പക്കലുള്ളതെന്നാണ് അറിവ്. പഴയ പജീറോയെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ഒടുക്കത്തെ ഓഫ് റോഡിങ് ശേഷിയാണ് ഈ കാറിന്റെ പ്രത്യേകത. മോഹന്‍ലാല്‍ ഇത്തരം ഒഫ് റോഡിങ് പരിപാടികള്‍ക്കൊന്നും പോകാറില്ലെങ്കിലും മാനസികമായി ഒരല്‍പം ഓഫ് റോഡിങ് റൊമാന്റിക്കാണ് പുള്ളി.

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ലാലേട്ടന്റെ മിത്സുബിഷി പജീറോ

കൊച്ചി നഗരത്തിലെ ഓണ്‍റോഡ് നിരക്ക് പ്രകാരം 28,43,824 രൂപ വിലയുണ്ട് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പജീറോ സ്‌പോര്‍ടിന്.

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

കൊച്ചിയിലെ മുസിരിസ് ബിനാലെയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ടാറ്റ നാനോ ആര്‍ട് കാര്‍. കാറിന്റെ ബോഡിയില്‍ വര്‍ണങ്ങള്‍ പൂശി ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതാണ് ആര്‍ട് കാറുകള്‍.

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ഈ നാനോ കാര്‍ സംഭാവന ചെയ്തത് ലാലേട്ടനായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം?

ഉരുക്ക് മുതലാളി ലക്ഷ്മി മിത്തലിന്റെ അത്യാഡംബര ബസ്സ്

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയായ ബോസ് കൃഷ്ണമാചാരിയാണ് ഈ ആര്‍ട് കാര്‍ സൃഷ്ടിച്ചത്. കാറിന്റെ ബോഡിയില്‍ പൂശാന്‍ പറ്റിയ പ്രത്യേക പെയിന്റുകളാണ് കൃഷ്ടണമാചാരി ഉപയോഗിച്ചത്.

കൊച്ചി ബിനാലെയിലെ ടാറ്റ നാനോ ആര്‍ട് കാര്‍ കാണാം

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

ഇന്ത്യന്‍ കാര്‍നിര്‍മാതാക്കളില്‍ നിന്നും പുറത്തുവരുന്ന മോഡലുകളില്‍ ഏറ്റവും മനോഹരമായത് എന്ന് ടാറ്റ നാനോയെ വിശേഷിപ്പിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ തന്നെയാണ് ആര്‍ട് കാര്‍ സൃഷ്ടിക്കാന്‍ ബോസ് കൃഷ്ണമാചാരി നാനോയെത്തന്നെ തെരഞ്ഞെടുത്തത്.

ധോണിയുടെ ഹാര്‍ലി ഡേവിസണ്‍ ഫാറ്റ് ബോയ്

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

പിതാവിന് മെഴ്‌സിഡിസ്സുനോടാണ് താല്‍പര്യം. മകന് ബിഎംഡബ്ല്യുവിനോടും. പ്രണവ് മോഹന്‍ലാലിനു വേണ്ടി വാങ്ങിയ വാഹനമാണിത്.

സിദ്ദീഖിന്റെ എ ക്ലാസ്

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

ഈ കാറില്‍ പ്രണവിനെ നിരത്തുകളില്‍ നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ട്. യാത്രയുടെ ഭ്രാന്തുള്ള പ്രണവ് തന്റെ എക്‌സ്5-നെ ദീര്‍ഘയാത്രകള്‍ക്ക് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.

ഇന്ത്യന്‍ രാജാക്കന്മാര്‍ റോള്‍സ് റോയ്‌സുകളെ മാല്യന്യം നീക്കം ചെയ്യാന്‍ ഉപയോഗിച്ചപ്പോള്‍

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

കൊച്ചി ഓണ്‍റോഡ് നിരക്ക് പ്രകാരം 71,50,857 രൂപയാണ് ഈ വാഹനത്തിന് വില. രണ്ട് ഡീസല്‍ പതിപ്പുകള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്.

രജനീകാന്തിന്റെ അവിശ്വസനീയമായ പ്രകടനം

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

പ്രണവിന്റെ ബിഎംഡബ്ല്യു എക്‌സ്5

ബിഎംഡബ്ല്യു എക്‌സ്5 എക്‌സ്പഡിഷന്‍ എന്ന മോഡലാണ് വിലക്കുറവില്‍ ലഭിക്കുന്നത്. ഈ ഡീസല്‍ മോഡലിന് 64,09,000 രൂപ വിലയുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ കാര്‍ പദ്ധതികള്‍

Most Read Articles

Malayalam
English summary
Mohanlal, the exquisite actor has a deep passion for Four Wheelers.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X