ലക്ഷ്മി മിത്തലിന്റെ അത്യാഡംബര ബസ്സ്

Posted By:

ഇന്ത്യയുടെ 'ഉരുക്കുമനുഷ്യന്‍' എന്ന വിശേഷണം ലക്ഷ്മി നിവാസ് മിത്തലിന് വളരെ ചേരും. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിര്‍മാണ കമ്പനിയുടെ ഉടമ എന്ന നിലയിലാണ് മിത്തലിനെ നമ്മളിലധികം പേരും അറിയുക. ഏറ്റവും വലിയതെല്ലാം സ്വന്തമാക്കുവാന്‍ ഇദ്ദേഹത്തിനുള്ള ടെന്‍ഡന്‍സി മൂലമാകണം, ലോകത്തിലെ ഏറ്റവും ചെലവേറിയ തെരുവുകളില്‍ ഏറ്റവും ചെലവേറിയ കൊട്ടാരങ്ങള്‍ പണിയുന്നതില്‍ ഇദ്ദേഹം ബദ്ധശ്രദ്ധനായിരിക്കുന്നത്. ലണ്ടനിലെ മിത്തലിന്റെ കൊട്ടാരം 128 ദശലക്ഷം ഡോളറിനാണ് അദ്ദേഹം സ്വന്തമാക്കിയത്.

നിങ്ങളറിയാത്ത മറ്റൊരു വസ്തുത കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ മോട്ടോര്‍ ഹോമുകളിലൊന്ന് മിത്തലിന്റെ പക്കലാണുള്ളത്. ഈ ആഡംബര വാഹനത്തെക്കുറിച്ചാണ് ഇന്ന് നമ്മുടെ ചര്‍ച്ച.

ലക്ഷ്മി മിത്തലിന്റെ അത്യാഡംബര മോട്ടോർ ഭവനം

ബ്രിട്ടനിലെ ഏറ്റവും വലിയ മുതലാളിയാണ് ലക്ഷ്മി മിത്തല്‍ ഇപ്പോള്‍. ഇദ്ദേഹത്തിന്റെ പക്കലുള്ള ആഡംബര മോട്ടോര്‍ ഹോമാണ് ചിത്രത്തില്‍ കാണുന്നത്.

ലക്ഷ്മി മിത്തലിന്റെ അത്യാഡംബര മോട്ടോർ ഭവനം

മുംബൈയില്‍ 24 നില വീട് കെട്ടിയ മുകേഷ് അംബാനിയെക്കാള്‍ മുന്‍പുതന്നെ കൊട്ടാരങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയയാളാണ് ലക്ഷ്മി മിത്തല്‍. എല്ലാ ആഡംബര സൗകര്യങ്ങളും കുത്തിനിറച്ചാണ് മിത്തലിന്റെ മോട്ടോര്‍ ഹോം പണി തീര്‍ത്തിരിക്കുന്നത്.

ലക്ഷ്മി മിത്തലിന്റെ അത്യാഡംബര മോട്ടോർ ഭവനം

എല്ലാ സൗകര്യങ്ങള്ളുമുള്ള ബെഡ്‌റൂം ഈ മോട്ടോര്‍ഹോമിലുണ്ട്. സാമാന്യം വലിപ്പമേറിയ കിച്ചനും സജ്ജീകരിച്ചിരിക്കുന്നു.

ലക്ഷ്മി മിത്തലിന്റെ അത്യാഡംബര മോട്ടോർ ഭവനം

ബെഡ് റൂമില്‍ ഒരു വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. വിനോദോപാധികള്‍ക്കൊന്നും ഒരു കുറവുമില്ല.

ലക്ഷ്മി മിത്തലിന്റെ അത്യാഡംബര മോട്ടോർ ഭവനം

ചെറുതെങ്കിലും സൗകര്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഒരു ബാത്ത്‌റൂം മിത്തലിന്റെ മോട്ടോര്‍ഹോമിലുണ്ട്. ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തുവാനുള്ള ഒരു ഹാളും വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

English summary
Lakshmi Mittal has a luxury motor home in his garage.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark