കൊച്ചി ബിനാലെയും "സവർണകല"യും

ആര്‍ട് കാര്‍ എന്നത് വളരെ പുതിയ ഒരു സങ്കല്‍പമല്ലെങ്കിലും നമുക്കിടയില്‍ വലിയൊരളവ് ആളുകളും ഈ ചിത്രരചനാ രീതിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് കൊച്ചി മുസിരിസ് ബിനാലെയില്‍ നിന്നായിരിക്കും. ചിത്രരചനയില്‍ അന്തര്‍ദ്ദേശീയ പ്രശസ്തി നേടിയ അങ്കമാലിക്കാരനും മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍മാരിലൊരാളുമായ ബോസ് കൃഷ്ണമാചാരിയാണ് ഈ ആര്‍ട്ട് കാര്‍ പെയിന്റ് ചെയ്തത്. സഫ്രോണ്‍ആര്‍ട് നടത്തിയ ലേലത്തില്‍ ഈ കാര്‍ വിറ്റുപോയത് 13,01,402 രൂപയ്ക്കായിരുന്നു.

രണ്ട് ലക്ഷത്തിന്റെ പരിസരത്തില്‍ വിലവരുന്ന ഒരു ടാറ്റ നാനോ കാറിനെ 13 ലക്ഷത്തിലേക്ക് എത്തിക്കുന്ന പരിപാടിയെയാണ് ആര്‍ട് കാര്‍ എന്നു പറയുന്നത് എന്ന് സാമ്പത്തികശാസ്ത്രപരമായി വിശദീകരിക്കാം. കലാവിമര്‍ശനപരമായ വിശദീകരണം ആവശ്യമുള്ളവര്‍ ദയവായി മറ്റ് വഴികള്‍ ആരായേണ്ടതാണ്.

ശില്‍പത്തിന് പെയിന്റടി

ശില്‍പത്തിന് പെയിന്റടി

ശില്‍പത്തിന് പെയിന്റടിക്കുന്ന പരിപാടിയാണ് ആര്‍ട് കാര്‍ എന്നു വേണമെങ്കില്‍ പറയാം. കാര്‍ ഡിസൈനിംഗില്‍ വളരെ വലിയ പാരമ്പര്യമോ ഖ്യാതിയോ ഇല്ലാത്ത ഇന്ത്യന്‍ മണ്ണില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ക്ലാസിക് ഡിസൈനായി നാനോ കാറിനെ പരിഗണിക്കേണ്ടതാണ്.

സഫ്രോണ്‍ആര്‍ട്.കോം

സഫ്രോണ്‍ആര്‍ട്.കോം

സഫ്രോണ്‍ആര്‍ട്.കോം ആണ് ടാറ്റ നാനോ ആര്‍ട് കാറിന്റെ ലേലം നടത്തിയത്. തിങ്കളാഴ്ച 8 മണിക്ക് തുടങ്ങിയ 24 മണിക്കൂര്‍ ലേലത്തില്‍ അടിസ്ഥാന തുക നിശ്ചയിച്ചിരുന്നില്ല. ആദ്യ ലേലക്കാരന്‍ തന്നെ 10 ലക്ഷത്തിലാണ് വിളി തുടങ്ങിയത്.

1.20 ലക്ഷം രൂപ

1.20 ലക്ഷം രൂപ

ബോസ് കൃഷ്ണമാചാരിയുടെ ബ്രഷ് നീങ്ങിയതിന് മുമ്പത്തെ നാനോ കാറിന് 1.20 ലക്ഷം രൂപയാണ് വില. ബിനാലെ ഫൗണ്ടേഷനാണ് ആര്‍ട് കാര്‍ ലേലത്തിന് വെച്ചത്.

ലേലത്തുക

ലേലത്തുക

ഈ ലേലത്തുക കൊച്ചി ബിനാലെ ഫൗണ്ടേഷനിലേക്കാണ് പോവുക എന്നറിയുന്നു. ആരാണ് ലേലം പിടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഒരു ഇന്ത്യന്‍ ആര്‍ട് കളക്ടര്‍ തന്നെയാണ് ലേലം പിടിച്ചതെന്നാണ് സൂചനകള്‍.

ഓട്ടോമോട്ടീവ് പെയിന്റ്

ഓട്ടോമോട്ടീവ് പെയിന്റ്

പ്രത്യേക ഓട്ടോമോട്ടീവ് പെയിന്റാണ് ബോസ് ഈ രചനയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ പെയിന്റ് ഇളകിപ്പോകുന്ന പ്രശ്‌നമുദിക്കുന്നില്ല. ഈ പെയിന്റിനു മേല്‍ ആവശ്യമായ ലാമിനേഷനും ചെയ്തിട്ടുണ്ട്.

ലുലു

ലുലു

ഇടപ്പള്ളിയിലെ ലുലു മാളില്‍ ടാറ്റ നാനോ ആര്‍ട് കാര്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. നിരവധി പേര്‍ ഈ കലാസൃഷ്ടി കാണാന്‍ മാളിലെത്തിയിരുന്നു.

ബോസ് കൃഷ്ണമാചാരി

ബോസ് കൃഷ്ണമാചാരി

1963ല്‍ അങ്കമാലിയില്‍ ജനിച്ച ബോസ് കൃഷ്ണമാചാരി അന്തര്‍ദ്ദേശീയ പ്രശസ്തിയുള്ള കലാകാരനാണ്. മുംബൈയിലും ലണ്ടനിലും ചിത്രകല അഭ്യസിച്ച ഇദ്ദേഹം കേരള ലളിതകലാ അക്കാദമിയുടേതടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ബിനാലെയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേരളത്തിലെ മൂന്ന് തരം കലാകാരന്മാര്‍ രണ്ട് വിഭാഗങ്ങളായി തിരിയുകയുണ്ടായി. ആധുനിക സാമ്പത്തിക സവര്‍ണ വിഭാഗത്തില്‍ പെട്ട കൂട്ടര്‍ ഒരു ഭാഗത്തും പരമ്പരാഗത സവര്‍ണ കലക്കാരും പ്രതിരോധകലാവാദികളും മറുഭാഗത്തുമായി അണി നിരന്ന് വാദപ്രതിവാദങ്ങള്‍ നടന്നു. ഇതില്‍ ആദ്യത്തെ കൂട്ടത്തിലാണ് ബോസ് കൃഷ്ണമാചാരി നിലപാടെടുത്തത്.

'മാക്‌സിമം നാനോ'

'മാക്‌സിമം നാനോ'

'മാക്‌സിമം നാനോ' എന്നാണ് ബോസ് തന്റെ സൃഷ്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ബോസ് നേരത്തെ നടത്തിയ ഒരു സോളോ എക്‌സിബിഷന്റെ പേര് മാക്‌സിമം ബോസ് എന്നായിരുന്നു.

ആര്‍ട് കാര്‍ എന്ന സങ്കല്‍പം

ആര്‍ട് കാര്‍ എന്ന സങ്കല്‍പം

1960കളിലായിരുന്നു നാനോ ആര്‍ട് കാര്‍ എന്ന സങ്കല്‍പം ഉരുത്തിരിഞ്ഞു വന്നത്. കാറിനെ ചിത്രങ്ങള്‍ക്ക് പ്രതലമാക്കാന്‍ അക്കാലത്ത് (ഇന്ത്യയില്‍ ഇക്കാലത്തും) സാധിച്ചിരുന്നത് സാമ്പത്തിക മുഖ്യധാരയിലുണ്ടായിരുന്ന ഒരു ചെറിയ വിഭാഗത്തിനായിരുന്നു. ഇക്കാരണത്താല്‍ ഇത് ഒരു എലീറ്റ് കലാരീതിയായി അറിയപ്പെട്ടു.

എതിര്‍വിഭാഗങ്ങള്‍

എതിര്‍വിഭാഗങ്ങള്‍

1960കളിലെ ഹിപ്പി സാംസ്‌കാരിക നീക്കങ്ങളെല്ലാം ആര്‍ട്ട് കാറുകളില്‍ പ്രതിഫലിച്ചിരുന്നു. ഇക്കാലത്തു തന്നെയാണ് ഗ്രാഫിറ്റികള്‍ എന്ന, അനാഥമായ മതിലുകളില്‍ വരച്ചിടുന്ന പ്രവണതയും ശക്തമായത്. രണ്ടും എതിര്‍വിഭാഗങ്ങള്‍ പോലെ ഏറെക്കാലം പരിഗണിക്കപ്പെട്ടു.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

ഓട്ടോമൊബൈല്‍ രംഗത്ത് ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ് കസ്റ്റമൈസ് ചെയ്ത വാഹനങ്ങളും മ്യൂട്ടന്റ് കാറുകളുമെല്ലാം ഒരേ വിഭാഗത്തില്‍ പെടുത്താമോ എന്നത്.

വലിയ അര്‍ത്ഥങ്ങള്‍

വലിയ അര്‍ത്ഥങ്ങള്‍

പോപ്പുലര്‍ കള്‍ചറുമായി ബന്ധപ്പെട്ട തീമുകളാണ് പൊതുവില്‍ ആര്‍ട് കാറുകള്‍ സ്വീകരിച്ചു വരുന്നത്. വളരെ ചുരുക്കം ചിലര്‍ വന്‍ ഫിലോസഫിയൊക്കെ കാറിനു മേല്‍ പെയിന്റടിച്ചു വെക്കാറുണ്ട്. പ്രാഞ്ചിയേട്ടന്‍ പറഞ്ഞതുപോലെ അതിനൊക്കെ വലിയ അര്‍ത്ഥങ്ങളാണ്.

Source: Kochi-Muziris Biennale 2012 Facebook Fan Page

Most Read Articles

Malayalam
English summary
The Tata Nano art car which has been painted by renowned artist, Bose Krishnamachari has auctioned through online recently. Here are the details of the Tata nano art car.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X