വാന്‍ ഡാമിനെ വെല്ലുന്ന രജനീകാന്തിന്റെ പ്രകടനം!
വോള്‍വോ പരസ്യത്തില്‍ ഹോളിവുഡ് നടന്‍ ജീന്‍ ക്ലോഡ് വാന്‍ ഡാം നടത്തിയ പ്രകടനത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് നമ്മള്‍ ചര്‍ച്ചിച്ചിരുന്നു. അസാധ്യമായ ഏകാഗ്രതയോടെ രണ്ട് വോള്‍വോ ട്രക്കുകള്‍ക്കുമേല്‍ നടന്‍ സൂചിക്കിരിക്കുന്ന കാഴ്ച ആരെയും വണ്ടറടിപ്പിക്കും. ഹോളിവുഡ് ആക്ഷന്‍ ഹീറോയായ ജീന്‍ ക്ലോഡ് വാന്‍ ഡാമിനു മാത്രം സാധിക്കുന്നതാണ് ഇതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കാം. എന്നാല്‍, ഇന്ത്യയില്‍ ഏത് ജീന്‍ ക്ലോഡിനെയും വെല്ലുന്ന തലൈവര്‍ക്കും തലൈവനായ രജനീകാന്ത് ഇതേ പ്രകടനം വളരെ കൂളായി നടത്തുകയാണിവിടെ.
ആറ് ഓട്ടോറിക്ഷകള്‍ അട്ടിക്കിട്ടാണ് രജനീകാന്ത് തന്റെ പ്രകടനം നടത്തുന്നത്. തലൈവരുടെ ആരാധകരെ കോരിത്തരിപ്പിച്ച ആ അസുലഭ നിമിഷങ്ങളിലേക്ക് നമുക്കൊന്നു സഞ്ചരിക്കാം.

വാന്‍ ഡാമിന്റെ വോള്‍വോ പരസ്യത്തെ അനുകരിച്ചാണ് ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. വാന്‍ ഡാം രണ്ട് വോള്‍വോ ട്രക്കുകളുടെ റിയര്‍വ്യൂ മിററുകളില്‍ ചവുട്ടി നില്‍ക്കുകയാണ് ചെയ്യുന്നത്.

രജനീകാന്ത് രണ്ട് ഓട്ടോറിക്ഷകളുടെ റിയര്‍വ്യൂ മിററുകളിലാണ് ചവുട്ടി നില്‍ക്കുന്നത്. രണ്ട് വശങ്ങളിലായി ആറ് ഓട്ടോറിക്ഷകള്‍ അട്ടിക്കിട്ട് ഏറ്റവും മുകളിലുള്ള ഓട്ടോകള്‍ക്ക് മുകളില്‍ ചവുട്ടി നില്‍ക്കുകയാണ് തലൈവന്‍ ചെയ്യുന്നത്. ഒരു വാന്‍ ഡാമിനും സാധിക്കാത്ത സംഗതി.

വോള്‍വോയുടെ തനത് സാങ്കേതികതയില്‍ നിര്‍മിച്ചെടുത്ത ഡൈനമിക് സ്റ്റീയറിംഗിന്റെ കൃത്യതയും സ്ഥിരതയും വ്യക്തമാക്കുന്നതാണ് വോള്‍വോ പരസ്യം. തലൈവരുടെ വീഡിയോയില്‍ ഇന്ത്യന്‍ മൊബിലിറ്റിയുടെ ക്ലാസിക് രൂപമായ ഓട്ടോറിക്ഷയുടെ മഹത്വവും രജനീകാന്തിന്റെ അസാധ്യമായ ചെയ്യാനുള്ള പ്രത്യേകശേഷിയും പ്രകീര്‍ത്തിക്കപ്പെടുന്നു.

ബങ്കളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഫ്ടിഡബ്ല്യു ആണ് ആ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. (www.ftw.co.in) എന്ന സൈറ്റില്‍ പോയി അവരെ കാണാവുന്നതാണ്.

2 ഡി അനിമേഷനിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

ഏറ്റവുമൊടുവില്‍ ജീന്‍ ക്ലോഡ് വാന്‍ ഡാമിനെ നാണിപ്പിക്കുന്ന വിധത്തില്‍ അട്ടിക്കിട്ട ഓട്ടോറിക്ഷകള്‍ക്കുമേല്‍ തലൈവര്‍ക്കും തലൈവന്‍ രജനീകാന്ത് സൂചിക്കിരിക്കുന്നു! അടുത്ത താളിലെ വീഡിയോയും കാണുക.
തലൈവർ രജനികാന്തിന്റെ സൂചിക്കിരുത്തം
വീഡിയോ



Click it and Unblock the Notifications








