രജനികാന്തിന്‍റെ കാറുകള്‍

Posted By:

മുന്‍ഗാമികളോ പിന്‍ഗാമികളോ ഇല്ലാത്ത ഒരു പ്രതിഭാസമാണ് രജനീകാന്ത്. രജനിക്ക് മാത്രമായി അനുവദിച്ചുനല്‍കിയ ചില സ്വാതന്ത്ര്യങ്ങളുണ്ട്. പില്‍ക്കാലത്ത് ഇവ അനുകരിക്കാന്‍ ചിലരെല്ലാം ശ്രമിച്ചിരുന്നു. എന്തിനേറെ, നമ്മുടെ മമ്മൂക്കയും ലാലേട്ടനും വരെ ഒരു കൈ നോക്കിയതാണ്. നാട്ടുകാര്‍ ആട്ടിവിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ!

പലതുകൊണ്ടും മാതൃകയാണ് രജനിയുടെ ജീവിതം. ഇന്‍കം ടാക്സ് അടയ്ക്കുന്ന കാര്യത്തിലും മറ്റും രജനിക്കും കമല്‍ഹാസ്സനുമൊക്കെയുള്ള ശുഷ്കാന്തി മലയാളം സൂപ്പറുകള്‍ കണ്ടു പഠിക്കേണ്ട ഒന്നാകുന്നു. നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിച്ച് പടം പിടിക്കുന്ന പരിപാടിയൊന്നും രജനീകാന്തിനില്ല. താന്‍മൂലം പരാജയം കണ്ട നിര്‍മാതാക്കളെ കൈയൊഴിഞ്ഞ സഹായിച്ചതിന്‍റെ കഥകള്‍ നിരവധിയുണ്ട്. സിനിമയില്‍ മാത്രം വിഗ് വെക്കുന്ന ഈ സൂപ്പര്‍താരം കപടരായ ചില സൂപ്പറുകള്‍ക്കു മുമ്പില്‍ അതികായനായി നില്‍ക്കുന്നു. ലാളിത്യം രജനിയുടെ മുഖമുദ്രയാണ്. പൊതുവില്‍ സിനിമാതാരങ്ങള്‍ ആഡംബര കാറുകളോട് കാണിക്കാറുള്ള ഭ്രമം രജനിയില്‍ കാണാന്‍ കഴിയില്ല.

പ്രീമിയര്‍ പദ്മിനി, ബിഎംഡബ്ലിയു 7 സീരീസ്, അംബാസ്സഡര്‍, ടൊയോട്ട ഇന്നോവ, ഷെവര്‍ലെ ടവേര എന്നിവയാണ് രജനിക്ക് സ്വന്തമായുള്ള കാറുകള്‍. ഇതില്‍ 7 സീരീസ് രജനിയുടെ കൈവശമില്ല. അക്കഥകൂടി താഴെ വായിക്കാം.

പ്രീമിയര്‍ പദ്മിനി

80കളില്‍ രജനീകാന്തിന്‍റെ പക്കല്‍ ഒരു പ്രീമിയര്‍ പദ്മിനിയാണ് ഉണ്ടായിരുന്നത്.

പ്രീമിയര്‍ പദ്മിനി

ഈ വാഹനം ഇന്ന് നിരത്തുകളില്ല.

പ്രീമിയര്‍ പദ്മിനി

മുംബൈയില്‍ ടാക്സിയായി ഈ വാഹനം ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്

പ്രീമിയര്‍ പദ്മിനി

രജനീകാന്ത് ഇന്നും ഈ വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് അറിവ്.

പ്രീമിയര്‍ പദ്മിനി
അംബാസ്സഡര്‍ കാര്‍

90കളുടെ രണ്ടാം പകുതി മുതല്‍ രജനികാന്ത് ഉപയോഗിച്ചുവന്നത് ഒരു അംബാസ്സഡര്‍ കാറാണ്.

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

ഡിസി ഡിസൈനിന്‍റെ ദിലിപ് ഛബ്രിയ അവതരിപ്പിച്ച കണ്‍സെപ്റ്റ്

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

നാലര ലക്ഷത്തിന്‍റെ പരിധിയില്‍ വിലതുടങ്ങുന്ന ഈ കാറിന്‍റെ ടോപ് എന്‍ഡ് പതിപ്പ് 6 ലക്ഷത്തില്‍ നില്‍ക്കുന്നു.

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

ഇന്ത്യയുടെ മുഖം തന്നെയായി ഈ കാര്‍ ബ്രാന്‍ഡ് മാറിയിട്ടുണ്ട്.

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ധൈര്യപ്പെടാത്തത് അംബാസ്സഡര്‍ കാറിന്‍റെ വില്‍പന വര്‍ധിക്കാന്‍ അനുവദിക്കുന്നില്ല.

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

അംബാസ്സഡര്‍ ആംബീറൊഡ് കണ്‍സെപ്റ്റ്

ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ തങ്ങളുടെ ലളിതജീവിതത്തിന്‍റെ മുഖമുദ്രയായി ഈ കാറിനെ സ്വീകരിച്ചിരുന്നു.

ഹോണ്ട സിവിക്

ഹോണ്ട സിവിക് കാറും രജനിക്ക് സ്വന്തമായുണ്ട്.

ടൊയോട്ട ഇന്നോവ

ഈ വാഹനമാണ് രജനീകാന്ത് ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ളത്. 9,23,929 രൂപ മുതല്‍ 4,12,126 രൂപ വരെയാണ് ചെന്നൈയില്‍ ഈ വാഹനത്തിന്‍റെ എക്സ്ഷോറൂം വില. എംപിവി വിപണിയിലെ അതികായനാണ് ഈ കാര്‍. 7 സീറ്ററായും 8 സീറ്ററായും ഈ വാഹനം ലഭ്യമാണ്. 2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും 2.5 സിസിയുടെ ഡീസല്‍ എന്‍ജിനുമാണ് ഇന്നോവയ്ക്കുള്ളത്.

ടൊയോട്ട ഇന്നോവ

7 പേര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതാണ് ടൊയോട്ടയുടെ ഇന്‍റീരിയര്‍. ഇത്രയും പേര്‍ക്ക് സുഖകരമായിത്തന്നെ യാത്ര ചെയ്യാമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തിലും ഇന്നോവ മുന്നില്‍ നില്‍ക്കുന്നു. ദൂരയാത്രകള്‍ക്ക് എത്രയും പറ്റിയതെന്ന പ്രശസ്തി ഇന്നോവയ്ക്ക് സ്വന്തമാണ്.

ടൊയോട്ട ഇന്നോവ

പുതിയ പതിപ്പ് മാസങ്ങള്‍ക്കു മുമ്പാണ് ലോഞ്ച് ചെയ്തത്. ഈ പതിപ്പില്‍ രണ്ടും മൂന്നും നിരകളില്‍ എസി വെന്‍റുകള്‍ നല്‍കിയിട്ടുണ്ട്. ടില്‍റ്റ് സ്റ്റീയറിംഗ്, ഗ്ലോവ് ബോക്സ്, ട്രിപ് മീറ്റര്‍, പവര്‍ ഡോര്‍ ലോക്, ടെക്കോമീറ്റര്‍, കീലെസ് എന്‍ട്രി, ഓഡിയോ, സ്റ്റീയറിംഗ് വീലില്‍ ഘടിപ്പിച്ച എംഐഡി-ബ്ലൂടൂത്ത് നിയന്ത്രണങ്ങള്‍ എന്നിവ അടക്കം ചെയ്തിരിക്കുന്നു.

ടൊയോട്ട ഇന്നോവ

ടോപ് വേരിയന്‍റില്‍ മൈക്രോഫോണ്‍, ആംപ്ലിഫയര്‍, റിയര്‍ കാമറ, സണ്‍വൈസര്‍, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോകള്‍ എന്നിവയും അടങ്ങുന്നു. ഇന്നോവയ്ക്കുള്ളത് 2.0 ലിറ്റര്‍ വിവിടിഐ പെട്രോള്‍ എന്‍ജിനാണ്. 5600 ആര്‍പിഎമ്മില്‍ 132 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ പകരുന്നു. 4000 ആര്‍പിഎമ്മില്‍ 181 എന്‍എം എന്ന കരുത്തുറ്റ ടോര്‍ക്ക് നിലയും ഈ എന്‍ജിനിനുണ്ട്. 2.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 3600 ആര്‍പിഎമ്മില്‍ 102 കുതിരശക്തി നല്‍കുന്നു. 200 എന്‍എം ടോര്‍ക്ക് 1400-3400 ആര്‍പിഎമ്മില്‍ ലഭ്യമാണ്.

ഷാരൂഖിന്റെ സമ്മാനം

ഷാരൂഖിന്റെ സമ്മാനം

രാവണില്‍ അതിഥിതാരമായി അഭിനയിച്ചതിന് സമ്മാനമായി ഷാരൂഖ് ഖാന്‍ നല്‍കിയതാണ് ഈ വാഹനം.

ഷാരൂഖിന്റെ സമ്മാനം

ഷാരൂഖിന്റെ സമ്മാനം

എന്നാല്‍ ഉറ്റസ്നേഹിതന്‍റെ സമ്മാനം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു രജനികാന്ത്.

ഷാരൂഖിന്റെ സമ്മാനം

ഷാരൂഖിന്റെ സമ്മാനം

വിലയേറിയ കാറുകളില്‍ സഞ്ചരിക്കില്ലെന്ന തന്‍റെ നിലപാട് വീണ്ടും ഉറപ്പിക്കുകയായിരുന്നു അദ്ദേഹം.

English summary
Superstar Rajanikanth has 5 cars in his garage. Toyota Innova is the costly car in his fleet.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark