എന്തു ശാന്തത! എത്ര കൃത്യത! എന്തൊരു സ്ഥിരത!
കിടിലന്‍ പരസ്യങ്ങളൊരുക്കുന്ന കാര്യത്തില്‍ വോള്‍വോയ്ക്കുള്ള വിരുത് ഒന്നുവേറെയാണ്. ഇവയില്‍ ചിലത് ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത് താങ്കളോര്‍ക്കുന്നുണ്ടാകും. ഒരു എലിയെക്കൊണ്ട് വോള്‍വോ ട്രക്കോടിപ്പിക്കുന്നത് ഇവയില്‍ വളരെ പ്രശസ്തി നേടിയിട്ടുണ്ട്.
ഇത്തവണ ഹോളിവുഡ് നടനായ ജീന്‍ ക്ലോഡ് വാന്‍ ഡാമ്മെയാണ് പരസ്യവീഡിയോയിലെ കഥാപാത്രം. വോള്‍വോയുടെ ഡൈനമിക് സ്റ്റീയറിംഗിന്റെ കൃത്യതയും സ്ഥിരതയും എന്തെന്ന് വെളിപ്പെടുത്തുക എന്നതാണ് ഈ പരസ്യത്തിന്റെ ഉദ്ദേശ്യം. വീഡിയോ കണ്ടാല്‍ നിങ്ങളുടെ മനസ്സും അല്‍പനേരം സൂചിക്കിരുന്നുപോകും!
<center><iframe width="100%" height="450" src="//www.youtube.com/embed/M7FIvfx5J10" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








