സന്തോഷ് പണ്ഡിറ്റ് എന്ന കാര്‍ പ്രണയി

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായത്. മുഖ്യധാരാ വാണിജ്യ സിനിമകളെ സ്വന്തം സിനിമകള്‍ കൊണ്ടു തന്നെ വിമര്‍ശിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ശൈലിക്ക് വലിയ വരവേല്‍പ് മലയാളികള്‍ നല്‍കി. മലയാളിയുടെ സ്വയം വിമര്‍ശനപരതയുടെ പാപ്പരത്തവും പണ്ഡിറ്റിലൂടെ തുറന്നുകാട്ടപ്പെടുകയുണ്ടായി.

മറ്റ് സൂപ്പര്‍സ്റ്റാറുകള്‍ക്കുള്ള വാഹനഭ്രാന്ത് അത്ര കൂടിയ അളവില്‍ സന്തോഷ് പണ്ഡിറ്റിനില്ല. ഒരു ഓട്ടോമാഗസിന്‍ ഈയിടെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പക്കലുള്ള കാര്‍ എതെന്ന് വെളിപ്പെടുകയുണ്ടായി. ഒരു വെള്ള മാരുതി 800 ആണ് സന്തോഷ് പണ്ഡിറ്റിന്റെ പക്കലുള്ളത്. കൂടാതെ ഭാവിയില്‍ ഒരു മാരുതി എസ്റ്റീം സ്വന്തമാക്കാനും ഇദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.

Santosh Pandit And His Maruti 800

സന്തോഷ് പണ്ഡിറ്റിന്റെ പക്കലുള്ള വാഹനം മാരുതി 800 ആണെന്ന് പറഞ്ഞുവല്ലോ. ഇന്ത്യയുടെ ആദ്യത്തെ തനത് കാറാണ് പണ്ഡിറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സഞ്ജയ് ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ദിരാഗാന്ധിയുമൊക്കെ നേരിട്ടിടപെട്ടാണ് ഈ കാര്‍ നിര്‍മിച്ചത്. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായി വളര്‍ന്നു നില്‍ക്കുന്ന മാരുതിയുടെ തുടക്കം 800 മോഡലിലൂടെയായിരുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇന്നും വില്‍പനയിലുള്ള ഈ കാര്‍ ഒരു ഗൃഹാതുരത കൂടിയാണ് ഇന്ത്യന്‍ ഇടത്തരക്കാരന്.

Santosh Pandit And His Maruti 800

800 സിസി എന്‍ജിന്‍ ഘടിപ്പിച്ച ഈ കാറിലാണ് ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ലോകം വളര്‍ച്ചയുടെ പടവുകള്‍ പതുക്കെ കയറിത്തുടങ്ങിയത്. സുസൂക്കിയുമായുള്ള ബന്ധവത്തിലൂടെ മാരുതി അതിന്റെ ഉയരങ്ങളിലെത്തിച്ചേര്‍ന്നു. മാരുതിയുടെ വിശ്വാസ്യതയും സുസൂക്കിയുടെ ലോകോത്തര സാങ്കേതികതയുമാണ് സന്തോഷിന്റെ പക്കലുള്ള കാറിനെ ഇവിടെ വരെ എത്തിച്ചത്.

Santosh Pandit And His Maruti 800

മൂന്നാം കരിമ്പുച്ചട്ടം അനുസരിക്കുന്ന എന്‍ജിനാണ് മാരുതി 800നുള്ളത്. ഈയിടെ മാരുതി ആള്‍ട്ടോ 800 വന്നതോടെ പഴയ വാഹനം മിക്ക നഗരങ്ങളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ഇനി ഈ വണ്ടിയും കൊണ്ട് നാലാം കരിമ്പുച്ചട്ടം പാലിക്കുന്ന നഗരങ്ങളില്‍ ചെന്നാല്‍ പണി കിട്ടും.

Santosh Pandit And His Maruti 800

മാരുതി 800 നല്‍കുന്ന 13.1 കിലോമീറ്റര്‍ മൈലേജ് സന്തോഷ് പണ്ഡിറ്റിന്റെ നഗരത്തിലെ ചുറ്റിയടികള്‍ക്ക് അനുയോജ്യമാണ്. ഹൈലേകളില്‍ 16.1 കിലോമീറ്റര്‍ മൈലേജ് പകരും ഈ എന്‍ജിന്‍. രണ്ട് പതിപ്പുകളാണ് ഇപ്പോള്‍ വില്‍പനയിലുള്ളത്. 800ന്റെ 5000 ആര്‍പിഎമ്മില്‍ 37 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ ദീര്‍ഘകാലം ഇന്ത്യന്‍ റോഡുകളെ ഭരിക്കുകയുണ്ടായി. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്.

Santosh Pandit And His Maruti 800

സുപ്പീരിയര്‍ വൈറ്റ്, സ്‌കൈ സില്‍വര്‍, ബ്രൈറ്റ് റെഡ്, കരീബിയന്‍ ബ്ലൂ, ഐസി ബ്ലൂ എന്നീ നിറങ്ങളില്‍ ഈ കാര്‍ ലഭിക്കും. ഇതില്‍ സുപ്പീരിയര്‍ വൈറ്റ് ആണ് സന്തോഷ് പണ്ഡിറ്റിന്റെ പക്കലുള്ള കാറിന്റെ നിറം.

Santosh Pandit And His Maruti 800

സന്തോഷ് പണ്ഡിറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാര്‍ ഏതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം മാരുതി എസ്റ്റീം' എന്നാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ വാഹനം ഇന്ന് രാജ്യത്തിന്റെ നിരത്തുകളിലില്ല. പുകക്കുഴല്‍ പോലും വാങ്ങാന്‍ കിട്ടാത്ത ഈ വണ്ടി തന്നെ ഭാവിയില്‍ വാങ്ങണം എന്ന് സന്തോഷ് വാശി പിടിക്കുന്നതിന്റെ കാരണം ആദ്യമേ വ്യക്തമാക്കിയിരുന്നു; അദ്ദേഹം കാറുകളെ അഗാധമായി സ്‌നേഹിക്കുന്നില്ല!

Santosh Pandit And His Maruti 800

വലിയ തോതില്‍ അംഗീകാരം പിടിച്ചു പറ്റിയ മോഡലാണ് മാരുതി എസ്റ്റീം. മെയിന്റനന്‍സ് ഇല്ലായ്മ എന്ന അവസ്ഥ അത്രമാത്രം അത്ഭുതകരമായി വെളിപ്പെടുത്തിയ മറ്റൊരു കാറിനെ ഇന്ത്യന്‍ നിരത്തുകള്‍ പിന്നീട് കണ്ടിട്ടില്ല. ഇപ്പോഴും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ ഈ വാഹനം ലഭിക്കും. നിരവധി കാര്‍ എന്‍തൂസിയാസ്റ്റുകള്‍ ഈ വണ്ടി വാങ്ങി മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നത് കാണാറുണ്ട്. തീര്‍ച്ചയായും സന്തോഷ് പണ്ഡിറ്റിന് ഈ വഴി സ്വീകരിക്കാവുന്നതാണ്.

Santosh Pandit And His Maruti 800

സുപ്പീരിയര്‍ വൈറ്റ്, പേള്‍ സില്‍വര്‍ മെറ്റാലിക്, സില്‍ക്കി സില്‍വര്‍ മെറ്റാലിക്, ഐസി ബ്ലൂ മെറ്റാലിക്, ഫോണ്‍ മിസ്റ്റ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലാക് മെറ്റാലിക് എന്നീ നിറങ്ങളിലാണ് വാഹനം വരുന്നത്.

Santosh Pandit And His Maruti 800

മാരുതി 800നെപ്പോലെ എസ്റ്റീമും ഒരു ഇതിഹാസമാണ്. 1994ല്‍ പുറത്തിറങ്ങിയ ഈ വാഹനമാണ് ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം സെഡാന്‍! മാരുതി 800ഉം സെന്‍ ഹാച്ച്ബാക്കും കഴിഞ്ഞാല്‍ മാരുതി എസ്റ്റീമിലേക്ക് ചേക്കേറുക എന്നതായിരുന്നു അക്കാലത്ത് നമ്മുടെ നാട്ടിലെ ഇടത്തരക്കാരന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്.

Santosh Pandit And His Maruti 800

എസ്റ്റീം യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍ എംപിഎഫ്‌ഐ യൂണിറ്റ് ഘടിപ്പിച്ച വാഹനം തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം.

Santosh Pandit And His Maruti 800

എംപിഎഫ്‌ഐ യൂണിറ്റുള്ള എസ്റ്റീമിന് വില അല്‍പം കൂടുതലായിരിക്കുമെങ്കിലും മികച്ച എന്‍ജിന്‍ പ്രകടനവും മൈലേജും അത് പ്രദാനം ചെയ്യും. കൂടാതെ കാര്‍ബുറെറ്റഡ് എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് കൂടുതലുമായിരിക്കും.

Santosh Pandit And His Maruti 800

85 കുതിരശക്തിയാണ് മാരുതി എസ്റ്റീമിന്റെ എംപിഎഫ്‌ഐ എന്‍ജിന്‍ പകരുന്നത്. കാര്‍ബുറേറ്റഡ് എന്‍ജിന്‍ 65 കുതിരശക്തി പകരുന്നു.

പ്രിയാമണിയുടെ പ്രിയ ജെറ്റ

പ്രിയാമണിയുടെ പ്രിയ ജെറ്റ

പ്രിയാമണിയുടെ പ്രിയ ജെറ്റ

Most Read Articles

Malayalam
English summary
Santosh Pandit Owns a Maruti 800 hatchback. He dreams of buying a Maruti Esteem sedan which is out of production now.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X