സഞ്ജയ് ഗാന്ധിയും മാരുതി മോഹനും പിന്നെ സോണിയ ഗാന്ധിയും

By സന്ദീപ് കരിയന്‍

മാരുതി സുസൂക്കിയും ഓള്‍ഡ് മോങ്ക് റമ്മും തമ്മില്‍ എന്താണ് ബന്ധം? കേള്‍ക്കുമ്പോള്‍ ഏതാണ്ടൊരു അലുവ-മത്തിക്കറി രാസസമവാക്യം പോലെ തോന്നുമെങ്കിലും ഇവ തമ്മില്‍ പിരിയ്ക്കാനാവാത്ത ഒരു കോക്ടെയ്ല്‍ ബന്ധമുണ്ട്. നിങ്ങള്‍ ഇക്കാലയളവില്‍ വായിച്ചിട്ടുള്ള, കോട്ടയം പുഷ്പനാഥിന്‍റെയോ നിര്‍മലയുടെയോ ഞെളിയന്‍പറമ്പ് ശശിയുടെയോ മഹത്തായ പ്രണയനോവലുകളെ വെല്ലുന്ന ഒരു കിടിലന്‍ പ്രണയകഥ ഈ പേരുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു.

ഇന്ത്യാചരിത്രത്തിലെ മഹത്തരമായ പ്രണയ കഥകളില്‍ ഇതിനെ ആരെങ്കിലും ചേര്‍ത്തെന്നു വരില്ല. എന്നാല്‍ രാഷ്ട്രീയവും ബിസിനസ്സും ഗാന്ധി കുടുംബത്തിലെ അടുക്കളപ്പോരുകളുമെല്ലാം ഇടകലര്‍ന്ന ഈ കഥയില്‍ ഒരു ബോളിവുഡ് മസാലയ്ക്ക് സമാനമായ നിറക്കൂട്ടുകള്‍ കാണാവുന്നതാണ്.

മാരുതിയും സഞ്ജയ് ഗാന്ധിയും

മാരുതിയും സഞ്ജയ് ഗാന്ധിയും

സ്കൂള്‍ പഠനത്തിന് ശേഷം കോളേജിലൊന്നും പോകാതെ ഇംഗ്ലണ്ടില്‍ മാവിലേറ് നടത്തി വന്നിരുന്ന ഇന്ദിരാഗാന്ധിയുടെ പുന്നാരമകന്‍ സഞ്ജയ്‍ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്ന കാലം. ഇഗ്ലണ്ടിന്‍റെ ഇക്കണ്ടകാല ചരിത്രത്തിലൊന്നും ഇമ്മാതിരി കുരുത്തം കെട്ട ഒന്നിനെ കാണാനിടവന്നിട്ടില്ലെന്ന് ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ ഒന്നടങ്കം നല്‍കിയ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സഞ്ജയ്‍ഗാന്ധിയുടെ കയ്യിലുണ്ടായിരുന്നത്. ദോഷം പറയരുതല്ലോ, അദ്ദേഹത്തിന്‍റെ തലയില്‍ ഇന്ത്യയെക്കുറിച്ചുള്ള ചില മാരകസ്വപ്നങ്ങളുമുണ്ടായിരുന്നു.

മാരുതിയും സഞ്ജയ് ഗാന്ധിയും

മാരുതിയും സഞ്ജയ് ഗാന്ധിയും

പീപ്പിള്‍സ് കാര്‍ ഏത് രാഷ്ട്രത്തിന്‍റെയും വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ചെറുകാറുകള്‍ വലിയ പങ്ക് വഹിക്കുന്നത് വ്യവസായ വിപ്ലവത്തിനു ശേഷമുള്ള കാഴ്ചയാണ്. ലോകയുദ്ധത്തിനു ശേഷം ജപ്പാന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയത് 'കീ കാറുകള്‍' എന്നറിയപ്പെട്ട, വളരെ കുറഞ്ഞ ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച കാറുകളിലേറിയാണ്. 'പീപ്പിള്‍സ് കാര്‍' എന്ന സങ്കല്‍പവുമായി ഹിറ്റ്‍ലര്‍ രംഗത്തുവന്നത് ഫോക്സ്‍വാഗണ്‍ എന്ന ചരിത്രത്തെ സൃഷ്ടിച്ചു. ഇന്ത്യയെ മുതലാളിത്ത-സോഷ്യലിസ ആശയക്കുഴപ്പത്തില്‍ നിന്ന് രക്ഷിച്ചെടുത്ത് വളര്‍ച്ചയിലെത്തിക്കാന്‍ പരിപാടിയുണ്ടായിരുന്ന ഇന്ദിര 'പീപ്പിള്‍സ് കാര്‍' നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി. ഇംഗ്ലണ്ടില്‍ റോള്‍സ് റോയ്സ് കമ്പനിയില്‍ അപ്രന്‍സ്‍ഷിപ്പിന് ചേര്‍ന്ന് ഗതിപിടിക്കാതെ നടക്കുന്ന മൂത്ത മകനെ ഒരു കരയ്ക്കെത്തിക്കാനും ഇതുവഴി സാധിക്കുമെന്ന് അവര്‍ കണ്ടു.

മാരുതിയും സഞ്ജയ് ഗാന്ധിയും

മാരുതിയും സഞ്ജയ് ഗാന്ധിയും

രാജ്യത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് 'പീപ്പിള്‍സ് കാര്‍' നിര്‍മിക്കാനുള്ള തീരുമാനം 1971ല്‍ ഇന്ദിരാഗാന്ധിയുടെ കാബിനറ്റ് അനുമതി നല്‍കി. വിലകുറഞ്ഞതും കാര്യക്ഷമതയേറിയതുമായ കാര്‍ എന്നതായിരുന്നു സങ്കല്‍പം. ഇതിനായി കമ്പനി രൂപീകരിച്ച് നിര്‍മാണം തുടങ്ങുന്നതിന് പ്രത്യേക ലൈസന്‍സ് നല്‍കിക്കൊണ്ട് ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയെ ചുമതലയേല്‍പ്പിക്കാനും കാബിനറ്റ് തീരുമാനമെടുത്തു. കാര്‍ നിര്‍മാണത്തിലോ സമാനമായ മേഖലകളിലോ ഒരു ബിരുദം പോലുമില്ലാത്ത സഞ്ജയ് ഗാന്ധിയെ കാര്യങ്ങള്‍ മുഴുവനായും ഏല്‍പിച്ചതില്‍ ചിലര്‍ക്കെങ്കിലും മുറുമുറുപ്പുണ്ടായിരുന്നു. ഇന്ദിരയുടെ അപ്രമാദിത്വം നിലനിന്നിരുന്ന കോണ്‍ഗ്രസ്സില്‍ ആ മുറുമുറുപ്പുകള്‍ അങ്ങനെ തന്നെ അവസാനിച്ചു.

മാരുതിയും സഞ്ജയ് ഗാന്ധിയും

മാരുതിയും സഞ്ജയ് ഗാന്ധിയും

കാറുകളുമായി സഞ്ജയ് ഗാന്ധിക്ക് നേരത്തേ ബന്ധമുണ്ടായിരുന്നുവെന്ന് പറയാം. ഇംഗ്ലണ്ടില്‍ തെണ്ടിത്തരം കാണിച്ചു നടക്കുന്നതിനിടയില്‍ ഇടയ്ക്കെല്ലാം റോള്‍സ് റോയ്സില്‍ പോയി അപ്രന്‍റീസായി പണി നോക്കിയതായിരുന്നു അദ്ദേഹത്തിന്‍റെ കാര്‍ അനുഭവപരിചയം. മദ്യപിച്ച് വാഹനമോട്ടിയതിനും മറ്റും ഇംഗ്ലീഷ് പൊലീസ് പിടിച്ച് ലോക്കപ്പിനകത്തിട്ടതിന്‍റെ നിരവധി അനുഭവങ്ങള്‍ വേറെയുമുണ്ടായിരുന്നു.

മാരുതിയും സഞ്ജയ് ഗാന്ധിയും

മാരുതിയും സഞ്ജയ് ഗാന്ധിയും

71ല്‍ ലൈസന്‍സ് കിട്ടിയെങ്കിലും കാര്‍ ഇറക്കുന്നതൊഴികെ മറ്റെല്ലാ ഇടപാടുകളും സഞ്ജയ് ഗാന്ധി നടത്തിക്കൊണ്ടിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ അന്നുവരെ നടന്നതില്‍ വെച്ചേറ്റവും വലിയ അഴിമതിയാണ് കാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് സഞ്ജയ് നടത്തിയത്. ഒരു സംയുക്ത നീക്കുപോക്കിനായി ഫോക്സ്‍വാഗണ്‍ അടക്കമുള്ള നിരവധി കാര്‍ കമ്പനികളുമായി സഞ്ജയ് ബന്ധപ്പെട്ടെങ്കിലും സംഗതികളുടെ കിടപ്പ് അത്ര പന്തിയല്ലെന്നു കണ്ട് അവരെല്ലാം പിന്‍മാറിക്കൊണ്ടിരുന്നു.

സോണിയ ഗാന്ധി: മാരുതിയുടെ ആദ്യ മാനേജിംഗ് ഡയറക്ടര്‍!

സോണിയ ഗാന്ധി: മാരുതിയുടെ ആദ്യ മാനേജിംഗ് ഡയറക്ടര്‍!

യിടെ സോണിയയുടെ മരുമകന്‍ റോബര്‍ട് വധ്ര ഹരിയാണയില്‍ നടത്തിയ ഭൂമിതട്ടിപ്പുകള്‍ക്ക് മാരുതിയുടെ ജനനവുമായി വലിയ ബന്ധമുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു വന്‍ തട്ടിപ്പിന്‍റെ തുടര്‍ച്ചയാണ് വധ്രയുടെ കുംഭകോണം. മാരുതിക്കുവേണ്ടി അനുവദിച്ചുനല്‍കിയ 330 ഏക്കര്‍ ഭൂമി പണയത്തില്‍ വെച്ച് വന്‍തുകയാണ് ദേശസാല്‍കൃതബാങ്കുകളില്‍ നിന്ന് തട്ടിയത്. തുകയുടെ ഇന്നത്തെ മൂല്യം വെച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായി അതിനെ കണക്കാക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയചരിത്രകാരന്മാര്‍ പറയുന്നത്. കൗതുകകരമായ മറ്റൊരു കാര്യംകൂടി പറയാം. മ്മടെ സോണിയാ ഗാന്ധിയെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സഞ്ജയ് നിയമിച്ചിരുന്നു. 2000 രൂപയായിരുന്നു ശമ്പളം. മാരുതി അഴിമതി അന്വേഷിച്ച എസ് ഗുപ്ത കമ്മീഷന്‍, സാങ്കേതിക കാര്യങ്ങളില്‍ യാതൊരു വിവരവുമില്ലാത്ത ഒരു പെണ്‍കിടാവിനെ ഇപ്പണി ഏല്‍പ്പിച്ചതിനെ കുറിച്ച് തന്‍റെ റിപ്പോര്‍ട്ടില്‍ അത്ഭുതം കൊണ്ടിരുന്നു.

പ്രണയത്തിന്‍റെ തുടക്കം

പ്രണയത്തിന്‍റെ തുടക്കം

ഈ തിരക്കിനിടയിലാണ് സഞ്ജയ് ഗാന്ധിയുടെ പ്രണയം മുളപൊട്ടുന്നത്. മോഹന്‍ മീക്കിന്‍ ബ്രിവറി എന്ന കമ്പനിയുടെ ഉടമയും ഇടക്കാലത്ത് രാജ്യസഭാംഗവുമായിരുന്ന വി ആര്‍ മോഹന്‍, സഞ്ജയ്‍യുടെ കമ്പനിയില്‍ സാരമായ ഓഹരികള്‍ എടുത്തിരുന്നു. (മോഹന്‍ ബ്രിവറിയാണ് വിശ്വവിഖ്യാതമായ ഓള്‍ഡ് മോങ്ക് റം ഉണ്ടാക്കുന്നത്. യാതൊരു പരസ്യവുമില്ലാതെ വളര്‍ന്നുവന്നതാണ് ഈ ഗാസിയാബാദ് ബ്രാന്‍ഡ്. പൊതുവില്‍ വിലകുറഞ്ഞ മദ്യം കഴിച്ചാല്‍ പിറ്റേദിവസം അനുഭവപ്പെടാറുള്ള തലവേദനയും മറ്റും ഓള്‍ഡ് മോങ്കില്‍ ഉണ്ടാകാറില്ല. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ വിദേശമദ്യമാണിത് എന്നുമറിയുക.) മോഹനുമായി സഞ്ജയ് ഒരു വ്യക്തിബന്ധം തന്നെ വളര്‍ത്തിയെടുത്തിരുന്നു.

പ്രണയത്തിന്‍റെ തുടക്കം

പ്രണയത്തിന്‍റെ തുടക്കം

പ്രശ്നം പറ്റിയത് ഇവിടെയൊന്നുമല്ല. വിആര്‍ മോഹന് ഒരു മകളുണ്ടായിരുന്നു. അതിസുന്ദരിയായ അവളെ കണ്ട മാത്രയില്‍ സഞ്ജയ് ഗാന്ധി തന്‍റെ ഹൃദയം അവള്‍ക്ക് സമ്മാനിക്കുകയുണ്ടായി. അവളാണെങ്കില്‍ കിട്ടിയപാടെ അതെടുത്ത് ബാഗില്‍ വെച്ചു. മിടുമിടുക്കിയായ ആ പെണ്‍കുട്ടിയുടെ പേര് മാരുതി എന്നായിരുന്നു! മാരുതി മോഹന്‍!!

പ്രണയത്തിന്‍റെ തുടക്കം

പ്രണയത്തിന്‍റെ തുടക്കം

ഇരുവരുടെയും പ്രണയം അപകടകരമായി മുന്നേറുന്നതിനിടയ്ക്കാണ് സുന്ദരിയായ മനെക ഗാന്ധിയുമായുള്ള സഞ്ജയ്‍യുടെ വിവാഹം ഉറപ്പിച്ചത്. ബോംബെ ഡൈയിംഗിന്‍റെയും മറ്റും പരസ്യങ്ങളില്‍ അഭിനയിച്ചു വന്നിരുന്ന ഒരു മോഡലായിരുന്നു മനെക. ഈ വിവാഹം എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് പല കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ ഗൂഗിള്‍ ചെയ്ത് കണ്ടുപിടിക്കേണ്ടതാകുന്നു.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

ചുരുക്കത്തില്‍ പറഞ്ഞാല്‍, മാരുതി മോഹന്‍ ഉപേക്ഷിക്കപ്പെട്ടു. തന്‍റെ എല്ലാമായ പ്രണയഭാജനത്തെ 'തന്‍റേതല്ലാത്ത കാരണങ്ങളാല്‍' കൈവിടേണ്ടി വന്നുവെങ്കിലും സഞ്ജയ്‍യുടെ ഹൃദയത്തില്‍ നിന്ന് അവളെ പറിച്ചുകളയാന്‍ അദ്ദേഹം തയ്യാറായില്ല. തന്‍റെ സ്വപ്ന പദ്ധതിയായ 'ജനങ്ങളുടെ കാറിന്' തന്‍റെ പ്രണയിനിയുടെ പേര് നല്‍കിയിരുന്നത് അദ്ദേഹം നിലനിറുത്തി. അങ്ങനെ മാരുതി ഉദ്യേഗ് ലിമിറ്റഡ് ഒരു പ്രണയസ്മാരകം കൂടിയായി മാറി!

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

കാറുണ്ടാക്കാനുള്ള ശ്രമങ്ങളൊന്നും തന്‍റെ ജീവിതകാലത്തിനിടയില്‍ ഒരരുക്കെത്തിക്കാന്‍ സഞ്ജയ്ഗാന്ധിക്ക് കഴിഞ്ഞില്ല. പലവട്ടം കാറുകള്‍ നിര്‍മിച്ച് അവതരിപ്പിച്ചുവെങ്കിലും റോഡിലിറക്കാനുള്ള ക്വാളിറ്റി അവയ്ക്കില്ലെന്ന് അന്തര്‍ദ്ദേശീയ-ദേശീയ പരിശോധനകളില്‍ വിലയിരുത്തപ്പെട്ടു. ഇതിനിടയില്‍ രാഷ്ട്രീയത്തിരക്കുകളിലേക്ക് സഞ്ജയ്ക്ക് ഇറങ്ങേണ്ടിവന്നു. ഇന്ത്യന്‍ യുവാക്കളെ വന്ധ്യംകരിക്കുക എന്നുതുടങ്ങി വമ്പന്‍ വികസനപദ്ധതികള്‍ അദ്ദേഹത്തിന്‍റെ മണ്ടയില്‍ ഉദയം കൊണ്ടത് ഇക്കാലത്താണ്.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

ഏഴ് വര്‍ഷം വീപ്പകളിലിട്ട് പഴക്കിയ ഓള്‍‍ഡ് മോങ്ക് റം, സഞ്ജയ്-മാരുതി പ്രണയത്തിന്‍റെ സത്തും സാരവും കൂടി ഉള്‍ക്കൊണ്ടാണ് കരിഞ്ചുവപ്പ് നിറത്തില്‍ നിങ്ങളുടെ മുമ്പിലെത്തുന്നത്. ദുരന്തപര്യവസായിയായ ഈ കഥ ഇനി ഓരോ ഓള്‍ഡ് മോങ്ക് സിപ്പിനുമൊപ്പം നിങ്ങള്‍ അയവിറക്കുമാറാകട്ടെ എന്നാശംസിക്കുന്നു.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതിയുടെ ആദ്യ ഉപഭോക്താവായ ഹര്‍പാല്‍ സിങ്ങിന് കാറിന്‍റെ കീ കൈമാറുന്ന ചടങ്ങ്. 50,000 രൂപയായിരുന്നു കാറിന് അന്നത്തെ വില.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

സഞ്ജയ് ഗാന്ധി മാരുതി കാറില്‍.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

ഗുഡ്ഗാവ് മാരുതി ഫാക്ടറി ഉദ്ഘാടന വേളയില്‍ ഇന്ദിര.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി ഫാക്ടറിയില്‍ സഞ്ജയ് ഗാന്ധി.

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മാരുതി: നെഹ്രു കുടുംബത്തിന്‍റെ താജ്‍മഹാല്‍

മനെകയും സഞ്ജയും ഇടത്. വലത്, മനെക ബോംബെ ഡൈയിംഗ് പരസ്യത്തില്‍

ഇമേജ് സോഴ്സുകള്‍:
ഓള്‍ഡ് ഫോട്ടോ ബോംബെ
ടീം ബിഎഛ്പി

Most Read Articles

Malayalam
English summary
What is the relation between Maruti and Old Monk Rum? Here is the story behind the name of Maruti.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X