സിദ്ദീഖിന്റെ മെഴ്സിഡിസ് ഹാച്ച്ബാക്ക്

മിമിക്രിയുടെ വസന്തകാലം സൃഷ്ടിച്ചതാണ് സിദ്ദീഖ് എന്ന നടനെ. 80കളുടെ ഒടുവിലും 90കളുടെ ആദ്യപകുതിയിലും ഉയർന്നുവന്ന രണ്ടാനിര നായകന്മാരിൽ പ്രമുഖനായി അദ്ദേഹം മാറി. പിന്നീട് വില്ലൻ വേഷങ്ങളിലേക്കും മറ്റു സീരിയസ് റോളുകളിലേക്കും കടന്നുചെന്ന് മലയാളസിനിമയുടെ അവിഭാജ്യഘടകമായി സിദ്ദീഖ് മാറി. ഇതിനുശേഷമാണ് കൊച്ചിയിലെ രാജശ്രീ മോട്ടോഴ്സിൽ ചെന്ന് അദ്ദേഹം ഒരു മെഴ്സിഡിസ് എ-ക്ലാസ് സ്വന്തമാക്കിയത്.

ഇന്ത്യയിൽ ഈയടുത്തകാലത്ത് മെഴ്സിഡിസിൻറെ വിൽപനാനിരക്കുകൾ വർധിച്ചതിന് പ്രധാന കാരണക്കാരി എ ക്ലാസ് ഹാച്ച്ബാക്കാണെന്നു പറയാം. സിദ്ദീഖിന്റെ കാറിനെ നമുക്കൊന്ന് അടുത്തു ചെന്ന് പരിചയപ്പെടാം.

മാര്‍ക്ക് ഫതേഴ്സ്റ്റൻ

മാര്‍ക്ക് ഫതേഴ്സ്റ്റൻ

എ ക്ലാസ് ഹാച്ചിന്റെ ഡിസൈനർ മാര്‍ക്ക് ഫതേഴ്സ്റ്റനാണ്. ഇങ്ങോര് കിടിലന്‍ പണി തന്നെയാണ് വണ്ടിയിൽ ചെയ്തിരിക്കുന്നത്. സെഗ്മെന്റില്‍ ഏറ്റവും മികച്ച ഡ്രാഗ് കോഎഫിഷ്യന്‍സിയുള്ളതാണ് ഈ ഹാച്ച്. എയ്‌റോഡൈനമിക്‌സിന് വലിയ പ്രാധാന്യമാണ് ഫതേഴ്സ്റ്റണ്‍ നല്‍കിയത്.

ഗ്രിൽ

ഗ്രിൽ

വലിപ്പമേറിയ ഗ്രില്ലുകൾ വാഹനത്തിൻറെ റോഡിലെ സാന്നിധ്യം എടുത്തുകാണിക്കുന്നു. ഒരുപക്ഷേ, മെർ‌കിൻറെ മറ്റു കാറുകളെക്കാൾ ഇക്കാര്യത്തിൽ എ ക്ലാസ് മുന്നിൽത്തന്നെ നിൽക്കുന്നു.

മത്സരം

മത്സരം

ബിഎംഡബ്ല്യൂ വണ്‍ സീരീസ്, വോള്‍വോ വി40, ക്യു3 എസ് തുടങ്ങിയ വാഹനങ്ങൾ എ ക്ലാസിന് എതിരാളികളായി വരുന്നു. ഇവയിൽ വോൾവോ വി40 വിലകൊണ്ടും സന്നാഹങ്ങൾകൊണ്ടും കുറെക്കൂടി പ്രീമിയമാണെന്നു പറയാം.

മുൻവശം
 

മുൻവശം

ഈയിടെ ലോഞ്ച് ചെയ്ത ബി-ക്ലാസ് ഹാച്ചിന് സമാനമായ മുന്‍വശമാണ് എ-ക്ലാസ്സിനുള്ളത്.

ഹെഡ്ലാമ്പ്

ഹെഡ്ലാമ്പ്

ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡികളുടെ സാന്നിധ്യം കാണാം. അലൂമിനിയം കൊണ്ട് നിര്‍മിച്ചെടുത്ത ഗ്രില്ലിന്റെ തിളക്കം റോഡില്‍ വാഹനത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കും.

വീൽബേസ്

വീൽബേസ്

2699 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ്. ഒരു സെഡാനിന്റെ വലിപ്പം ഈ ഹാച്ച്ബാക്കിനുണ്ട്.

ആശയവിനിമയം

ആശയവിനിമയം

മികവുറ്റ ആശയവിനിമയം സാധ്യമാക്കുന്ന നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ ഡിസ്‌പ്ലേ കാറിനകത്തുണ്ട്.

സ്റ്റീയറിംഗ്

സ്റ്റീയറിംഗ്

മൂന്ന് ആരങ്ങളുള്ള മെഴ്സിഡിസ് ബെന്‍സ് സ്റ്റീയറിംഗ് ഒരു പരാതിക്കും ഇടനല്‍കാതെ പ്രവര്‍ത്തിക്കും. എര്‍ഗണോമിക്‌സ് സശ്രദ്ധം പാലിക്കുന്ന ഡിസൈനാണ് കണ്‍സോളിന്.

എൻജിൻ

എൻജിൻ

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് എ ക്ലാസ് ഹാച്ചിന്റെ ബോണറ്റിനടിയില്‍.

സ്ഥിരതയും ആത്മവിശ്വാസവും

സ്ഥിരതയും ആത്മവിശ്വാസവും

തിരക്കേറിയ ഇന്ത്യന്‍ നിരത്തുകളില്‍ മികവുറ്റ സ്ഥിരതയും ആത്മവിശ്വാസവും ഈ വാഹനം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മികച്ച നിരത്തുകള്‍ ഈ വാഹനത്തെ സന്തോഷിപ്പിക്കും എന്ന് പറയേണ്ടതില്ലല്ലോ.

Most Read Articles
 
Story first published: Monday, January 20, 2014, 15:35 [IST]
English summary
Actor Siddhique has bought a Mercedes A Class hatchback.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X