മമ്മൂക്ക: അറുപത്തിനാലാം വയസ്സിലും പതിനാറിന്റെ വാഹനഭ്രാന്ത്!

By Santheep

അവാര്‍ഡുകളുടെ എണ്ണം കണക്കാക്കി നിര്‍ണയിക്കാവുന്ന പ്രതിഭയല്ല മമ്മൂട്ടിയുടേത്. ശരീരത്തെയല്ല, മനസ്സിനെയാണ് മമ്മൂക്ക കളിമണ്ണ് പോലെ വഴക്കമുള്ളതാക്കി നിര്‍ത്തിയിരിക്കുന്നത്. കഴിവുള്ള സംവിധായകന് തന്നിഷ്ടം പോലെ കഥാപാത്രത്തെ ശില്‍പപ്പെടുത്താന്‍ കഴിയുന്നു!

പൃഥ്വിരാജിൻറെ കാറിൽ മമ്മൂക്കയ്ക്കെന്താ കാര്യം?

പ്രായത്തെ മമ്മൂട്ടി വെല്ലുവിളിക്കുന്നത് തന്റെ മനോഭാവം കൊണ്ടാണ്. ഏറ്റവും ആധുനികമായ സാങ്കേതികതള്‍ ഏറ്റവും വേഗത്തില്‍ പ്രതിഫലിക്കുന്ന ഗാഡ്ജറ്റുകളിലൊന്നായ കാര്‍ ഇദ്ദേഹത്തിന്റെ ഇഷ്ട ഗാഡ്ജറ്റായതിനു പിന്നിലും ഇതേ മനോഭാവമാണുള്ളത്. മമ്മൂക്കയുടെ കാറുകളെപ്പറ്റി വായിക്കാം താഴെ.

മമ്മൂക്കയുടെ എല്ലാ കാറുകളും കാണാം

മമ്മൂക്കയുടെ എല്ലാ കാറുകളും കാണാം

ഇവിടെ മമ്മൂക്കയുടെ എല്ലാ കാറുകളും നിരത്തി വിവരിച്ചിരിക്കുന്നു.

മമ്മൂക്കയും ഓഡി ക്യു7

മമ്മൂക്കയും ഓഡി ക്യു7

മമ്മൂക്കയുടെ പലപ്പോഴും ഓഡി ക്യു7 ആഡംബര എസ്‌യുവിയിലാണ് ഷൂട്ടിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഓഡി നിലവില്‍, ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ബ്രാന്‍ഡായി അറിയപ്പെടുന്നു. ഇങ്ങോട്ടു വന്ന് വാങ്ങാത്തവര്‍ക്ക് അങ്ങോട്ട് ചെന്നു കൊടുക്കുന്ന രീതിയാണ് ഓഡിയുടേത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് ഓഡിയുടെ കാറുകള്‍ സമ്മാനമായി കിട്ടിയിട്ടുണ്ട്. എന്നാല്‍, മ്മടെ മമ്മൂക്ക ഈ കാര്‍ രൊക്കം കാശ് കൊടുത്തു വാങ്ങിയതാണ്.

മമ്മൂക്കയുടെ ഓഡി ക്യൂ7

മമ്മൂക്കയുടെ ഓഡി ക്യൂ7

പെട്രോള്‍ - ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളില്‍ ഈ വാഹനം ലഭ്യമാണ്. പെട്രോള്‍ മോഡല്‍ നല്‍കുന്ന മൈലേജ്, ലിറ്ററിന് 8.6 കിലോമീറ്റര്‍. രണ്ട് ഡീസല്‍ എന്‍ജിനുകളുണ്ട്. ഇവയില്‍ 3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ ലിറ്ററിന് 12.1 കിലോമീറ്റര്‍ മൈലേജ് തരുന്നു. 4.2 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു എന്‍ജിന്‍ ലിറ്ററില്‍ 11.3 കിലോമീറ്റര്‍ മൈലേജ് പകരും.

മമ്മൂക്കയുടെ ഓഡി ക്യൂ7

മമ്മൂക്കയുടെ ഓഡി ക്യൂ7

പെട്രോള്‍ എന്‍ജിന്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 59.30 ലക്ഷം രൂപയാണ്. ഡീസല്‍ പതിപ്പുകള്‍ക്ക് 55.84 ലക്ഷവും 76.58 ലക്ഷവും വിലവരും.

മമ്മൂട്ടിയും ജാഗ്വര്‍ എക്‌സ്‌ജെയും

മമ്മൂട്ടിയും ജാഗ്വര്‍ എക്‌സ്‌ജെയും

മമ്മൂട്ടിയുടെ പക്കലുള്ള ഏറ്റവും ആഡംബരമേറിയ വാഹനങ്ങളിലൊന്നാണിത്. ഈ കാറില്‍ നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മമ്മൂക്ക ചെന്നതിന്റെ ചിത്രങ്ങള്‍ ധാരാളം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ചിത്രത്തില്‍ എക്‌സ്എഫ്.

മമ്മൂട്ടിയും ജാഗ്വര്‍ എക്‌സ്‌ജെയും

മമ്മൂട്ടിയും ജാഗ്വര്‍ എക്‌സ്‌ജെയും

1.13 കോടി രൂപയിലാണ് ജാഗ്വര്‍ എക്‌സ്‌ജെയുടെ ബങ്കളുരു ഒഎക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. 1.97 കോടി രൂപയില്‍ വില അവസാനിക്കുന്നു. (ചിത്രത്തില്‍ എക്‌സ്എഫ്)

മമ്മൂട്ടിയും ജാഗ്വര്‍ എക്‌സ്‌ജെയും

മമ്മൂട്ടിയും ജാഗ്വര്‍ എക്‌സ്‌ജെയും

പെട്രോള്‍ - ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം ഇന്ന് ലഭ്യമാണ് വിപണിയില്‍. 5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും ഘടിപ്പിച്ചിരിക്കുന്നു.

മമ്മൂട്ടിയുടെ ഓഡി എ7 സ്‌പോര്‍ട്ബാക്ക്

മമ്മൂട്ടിയുടെ ഓഡി എ7 സ്‌പോര്‍ട്ബാക്ക്

ഓഡി എ7 സ്‌പോര്‍ട്ബാക്കാണ് മമ്മൂക്കയുടെ പക്കലുള്ള മറ്റൊരു കാര്‍. ഒരു വേരിയന്റ് മാത്രമാണ് നമ്മുടെ വിപണിയില്‍ ഈ വാഹനത്തിനുള്ളത്. കുറച്ചുദിവസം മുമ്പാണ് ഈ വാഹനത്തിന്റെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസ്7 ഇന്ത്യയിലെത്തിയത്.

മമ്മൂട്ടിയുടെ ഓഡി എ7 സ്‌പോര്‍ട്ബാക്കിന്റെ വില

മമ്മൂട്ടിയുടെ ഓഡി എ7 സ്‌പോര്‍ട്ബാക്കിന്റെ വില

ഈ കാറിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 84.55 ലക്ഷം രൂപ നല്‍കണം. 3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ പതിപ്പ് മാത്രമാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.

മമ്മൂട്ടിയുടെ ഓഡി എ7 മൈലേജ്

മമ്മൂട്ടിയുടെ ഓഡി എ7 മൈലേജ്

2967 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഓഡി എ7 സ്‌പോര്‍ട്ബാക്ക് കാര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് വരുന്നത്. ലിറ്ററിന് 13.88 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

മമ്മൂക്കയും ടൊയോട്ട ഫോര്‍ച്യൂണറും

മമ്മൂക്കയും ടൊയോട്ട ഫോര്‍ച്യൂണറും

ഇന്ത്യയുടെ പ്രീമിയം എസ്‌യുവി വിപണിയെ ഇന്ന് ഭരിക്കുന്നത് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ എസ്‌യുവിയാണ്. സാമാന്യം ബള്‍ക്കിയായ ശരീരമുള്ള ഈ വാഹനത്തെ എതിരിടാന്‍ തക്ക ശേഷിയുള്ള കാറുകള്‍ ഇന്നില്ല എന്നുതന്നെ പറയാം.

മമ്മൂക്കയും ടൊയോട്ട ഫോര്‍ച്യൂണറും

മമ്മൂക്കയും ടൊയോട്ട ഫോര്‍ച്യൂണറും

22.54 ലക്ഷം രൂപയാണ് ഫോര്‍ച്യൂണറിന്റെ തുടക്കവില, ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം. 24.57 ലക്ഷത്തില്‍ വില അവസാനിക്കുകയും ചെയ്യുന്നു.

മമ്മൂക്കയും ടൊയോട്ട ഫോര്‍ച്യൂണറും

മമ്മൂക്കയും ടൊയോട്ട ഫോര്‍ച്യൂണറും

ഡീസല്‍ എന്‍ജിനില്‍ മാത്രമേ ഈ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ലഭിക്കൂ. ലിറ്ററിന് 12.5 കിലോമീറ്റല്‍ മൈലേജ് നല്‍കുന്നുണ്ട് ഇവന്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പതിപ്പില്‍ ഇത് ലിറ്ററിന് 9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

മമ്മൂക്കയുടെ ബീമര്‍

മമ്മൂക്കയുടെ ബീമര്‍

മമ്മൂക്കയുടെ പക്കലുള്ളത് ബിഎംഡബ്ല്യു 5 സീരീസ് 530 ഡി എം സ്‌പോര്‍ട് ആണ്. ഇതുകൂടാതെ ഒരു 525ഡി ലക്ഷ്വറി പ്ലസ് പതിപ്പും അദ്ദേഹത്തിന്റെ ഗാരേജിലുണ്ടെന്ന് പറയപ്പെടുന്നു.

മമ്മൂക്കയുടെ ബീമര്‍ വില

മമ്മൂക്കയുടെ ബീമര്‍ വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 47.16 ലക്ഷം രൂപയ്ിലാണ് 5 സീരീസ് വിലകള്‍ തുടങ്ങുന്നത്. മമ്മൂക്കയുടെ പക്കലുള്ള 530ഡി എം സ്‌പോര്‍ട് പതിപ്പിന് 56.81 ലക്ഷം രൂപയാണ് വില. ഈ വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണിത്.

മമ്മൂക്കയുടെ ബീമര്‍

മമ്മൂക്കയുടെ ബീമര്‍

മമ്മൂട്ടിയുടെ പക്കലുണ്ടെന്ന് ഊഹിക്കപ്പെടുന്ന 520ഡി ലക്ഷ്വറി പ്ലസ്സിന്റെ വില 49.67 ലക്ഷം രൂപയാണ്.

മിത്സുബിഷി പജീറോ

മിത്സുബിഷി പജീറോ

പജീറോയുടെ പഴയ മോഡലിന് ഇപ്പോഴും ആരാധകരേറെയാണ്. ലാലേട്ടന്റെ പക്കലും ഇതേ മോഡല്‍ ഒരെണ്ണമുണ്ട്.

മിത്സുബിഷി പജീറോ

മിത്സുബിഷി പജീറോ

പഴയ പജീറോയെ പിന്‍വലിച്ച് കുറെയധികം മസിലെല്ലാം ചേര്‍ത്ത് പജീറോ സ്‌പോര്‍ട് എന്നൊരു വാഹനം നിരത്തിലെത്തിക്കുകയാണ് മിത്സുബിഷി ചെയ്തത്. ഈ വാഹനം എല്ലാവരെയും തൃപ്തിപ്പെടുത്തിയില്ലെങ്കിലും മികച്ചൊരു പെര്‍ഫോമറാണ്.

മിത്സുബിഷി പജീറോ

മിത്സുബിഷി പജീറോ

ടൊയോട്ട ഫോര്‍ച്യൂണറുമായി എതിരിടുന്ന പജീറോ സ്‌പോര്‍ടിന്റെ വില കൊച്ചി അങ്ങാടിനിരക്ക് പ്രകാരം 24.26 ലക്ഷം രൂപയാകുന്നു.

മമ്മൂക്കയുടെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

മമ്മൂക്കയുടെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

ഈ പ്രീമിയം സെഡാനിന്റെ മൂന്ന് വേരിയന്റുകള്‍ ലഭ്യമാണ് ഇന്ത്യയില്‍.

മമ്മൂക്കയുടെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

മമ്മൂക്കയുടെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

ഡീസല്‍ എന്‍ജിനില്‍ മാത്രമേ ഈ വാഹനം ലഭിക്കൂ. മാന്വല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും കാറിനുണ്ട്. 2 ലിറ്റര്‍ ശേഷിയുള്ള ഈ എന്‍ജിന്‍ മാന്വല്‍ ട്രാന്‍സ്മിഷനില്‍ 18.33 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഓട്ടോമാറ്റിക്കില്‍ ലഭിക്കുക 14.3 കിലോമീറ്റര്‍ മൈലേജാണ്.

മമ്മൂക്കയുടെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

മമ്മൂക്കയുടെ ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 25.37 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലകളുടെ തുടക്കം. ഉയര്‍ന്ന പതിപ്പിന് 27.35 ലക്ഷം രൂപയും വിലവരും.

മമ്മൂക്കയും ലാന്‍ഡ് ക്രൂയിസറും

മമ്മൂക്കയും ലാന്‍ഡ് ക്രൂയിസറും

ജപ്പാൻറെ യുദ്ധമുഖങ്ങളിലെല്ലാം ഈ കരുത്തന്‍ വാഹനത്തിന്റെ മുന്‍ഗാമികളുടെ സാന്നിധ്യമുണ്ടായിരുന്നു. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.19 കോടി രൂപ വിലമതിപ്പുണ്ട് ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവിക്ക്.

മമ്മൂക്കയും ലാന്‍ഡ് ക്രൂയിസറും

മമ്മൂക്കയും ലാന്‍ഡ് ക്രൂയിസറും

ഒരു പതിപ്പു മാത്രമേ ഇന്ത്യയില്‍ ലഭ്യമാക്കുന്നുള്ളൂ ടൊയോട്ട. 4461 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 9 കിലോമീറ്റര്‍ മൈലേജാണ് എന്‍ജിന്‍ പകരുന്നത്.

മമ്മൂക്കയും ലാന്‍ഡ് ക്രൂയിസറും

മമ്മൂക്കയും ലാന്‍ഡ് ക്രൂയിസറും

ലാന്‍ഡ് ക്രൂയിസര്‍ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ വാഹനവിലയുടെ ഇരട്ടിയോളം നികുതി അടയ്‌ക്കേണ്ടതായി വരുന്നു.

മമ്മൂക്കയുടെ ഓഡി

മമ്മൂക്കയുടെ ഓഡി

ഓഡി കാറുകളില്‍ എസ്‍യുവികളോട് പ്രത്യേക താല്‍പര്യം ബോളിവുഡ് പ്രകടിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. മമ്മൂക്ക പക്ഷെ, സെഡാനുകളോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.....
മമ്മുക്കയുടെ ഓഡി കാർ

Most Read Articles
 
Story first published: Friday, January 10, 2014, 16:16 [IST]
English summary
Malayalam actor Mammootty has many stunning cars in his garage. Here you can see some of the cars of Mammootty.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X