ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

By Dijo Jackson

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കുറ്റമാണ്. എന്നാല്‍ കാര്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കേണ്ടതുണ്ടോ? വിഷ്ണു ശര്‍മ്മ എന്ന രാജസ്ഥാന്‍ യുവാവ് ചോദിക്കുന്നതും ഇതാണ്.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

മാരുതി ഒമ്‌നിയില്‍ സഞ്ചരിച്ച തനിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ പൊലീസ് നടപടിയ്‌ക്കെതിരെ വിഷ്ണു ശര്‍മ്മയുടെ വ്യത്യസ്തമാര്‍ന്ന പ്രതിഷേധവും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

കേട്ടത് ശരിയാണ്, കാര്‍ യാത്രികനെയാണ് ഹെല്‍മറ്റ് ധരിക്കാത്തതിന് രാജസ്ഥാന്‍ പൊലീസ് പിടികൂടി പിഴ ചുമത്തിയത്. രാജസ്ഥാനിലെ ഭരത്പൂരില്‍ വെച്ചാണ് സംഭവം.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

ഡിസംബര്‍ ഒന്നിന് യുപി-രാജസ്ഥാന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വെച്ച് മാരുതി ഒമ്‌നിയില്‍ സഞ്ചരിച്ച വിഷ്ണു ശര്‍മ്മയില്‍ നിന്നും ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പിഴ ചുമത്തുകയായിരുന്നു.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

200 രൂപയാണ് വിഷ്ണു ശര്‍മ്മയ്ക്ക് പൊലീസ് ഈടാക്കിയ പിഴ. എന്തായാലും പൊലീസിന്റെ നിരുത്തരവാദിത്ത നടപടിയെ ഒരല്‍പം വ്യത്യസ്തമായി ചോദ്യം ചെയ്താണ് വിഷ്ണു ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

സംഭവം എന്തെന്നല്ലേ, ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചാണ് വിഷ്ണു ശര്‍മ്മയുടെ കാര്‍ സഞ്ചാരം. കാറിൽ ഹെല്‍മറ്റ് ധരിച്ചില്ലെന്നതിന് വീണ്ടും പൊലീസ് പിഴ ഈടാക്കിയാലോ എന്നാണ് വിഷ്ണു ശര്‍മ്മ ചോദിക്കുന്നത്.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

എന്തായാലും വിഷ്ണു ശര്‍മ്മയുടെ ഈ പ്രതിഷേധ മാര്‍ഗം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Recommended Video

[Malayalam] Tata Tiago XTA AMT Launched In India - DriveSpark
ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണ് വിഷ്ണു ശര്‍മ്മയെ പിടികൂടിയതെന്നും എന്നാല്‍ അബദ്ധവശാല്‍ ഹെല്‍മറ്റ് ധരിക്കാത്തിനാണ് പിഴ ചുമത്തിയതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രഹ്‌ളാദ് സിംഗ് പറഞ്ഞു.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

അതേസമയം താന്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നതായി വിഷ്ണു ശര്‍മ്മ പിന്നാലെ വ്യക്തമാക്കി. ചലാനില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വാഹന വിവരങ്ങള്‍ എല്ലാം കൃത്യമായാണ് പൊലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

വിഷയത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പൊലീസ് പിഴ ചുമത്തുന്നത്.

ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് പിഴ ചുമത്തി പൊലീസ്!

ഗോവയിലും സമാന സംഭവം മുമ്പ് അരങ്ങേറിയിരുന്നു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Article Published On: Friday, December 8, 2017, 18:59 [IST]
English summary
Police Fined This Man For Not Wearing Helmet While Driving. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X