പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

സന്ധർ അംകിൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള മാവോക്സ് ഹെൽമെറ്റുകൾ മുൻ നിരയിൽ നിന്ന് കൊറോണ വൈറസിനെതിരെ പോരാടുന്ന പ്രവർത്തകർക്ക് സംരക്ഷിത ഫെയ്സ് ഷീൽഡുകൾ പുറത്തിറക്കി. ഷീൽഡ് ഉപയോക്താവിന് സൗകര്യപ്രദമാക്കും വിധമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

കൂടാതെ പൂർണ്ണ പരിരക്ഷയ്ക്കായി ഫെയ്‌സ് മാസ്കുകൾ പോലുള്ള മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളോടൊപ്പം ഇവ ധരിക്കാനും കഴിയും. കൊവിഡ്-19 നെതിരെ പോരാടുന്നതിന് സംരക്ഷണ ഗിയറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ പശ്ചാത്തലത്തിലാണ് കമ്പനി ഷീൽഡ് വികസിപ്പിച്ചിരിക്കുന്നത്.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

ചെലവ് കുറഞ്ഞതും ശരിയായ സാനിറ്റൈസേഷന് ശേഷം ഒന്നിലധികം തവണ ഉപയോഗിക്കാം എന്നതുമാണ് പുതുതായി പുറത്തിറക്കിയ ഈ ഫെയ്സ് ഷീൽഡുകളുടെ പ്രയോജനം.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

ഒറ്റ തവണ ഉപയോഗിക്കാൻ കഴിയുന്ന താൽക്കാലിക കവചങ്ങൾക്ക് ഹരിതവും വിലകുറഞ്ഞതുമായ ബദലായ മാവോക്‌സിന്റെ ഫെയ്‌സ് ഷീൽഡ് ശരിയായ പരിപാലനത്തോടെ വളരെക്കാലം ഉപയോഗിക്കാൻ കഴിയും. പോറലുകൾ തടയാൻ പോറികാർബണേറ്റ് വൈസർ കഠിനമായി കോട്ട് ചെയ്തിരിക്കുന്നു.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

ക്രമീകരിക്കാവുന്ന ഇലാസ്റ്റിക് ഹെഡ്‌ബാൻഡും, ISI സർട്ടിഫിക്കേഷനുമായി ഒപ്റ്റിക്കലായി അംഗീകരിച്ച ഒരു വൈസറും ഉൾപ്പടെ ഷീൽഡിൽ രണ്ട് ഭാഗങ്ങളുണ്ട്. ഷീൽഡ് നീണ്ടുനിൽക്കുന്ന ഉപയോഗത്തിന് അനുയോജ്യമാണ്, മാത്രമല്ല കണ്ണിന് ബുദ്ധിമുട്ട്, തലവേദന അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവയൊന്നും ഇത് ഉണ്ടാക്കില്ല.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

മാവോക്സിൽ നിന്നുള്ള ഈ ഫെയ്സ് ഷീൽഡ് മുഖത്തെ മുൻ‌ഭാഗത്ത് നിന്നും ഇരുവശത്തും നിന്നും പൂർണ്ണമായും മറയ്ക്കുന്നതിന് കൃത്യമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. എല്ലാ കോണുകളിൽ നിന്നും പരിരക്ഷ ഇത് ഉറപ്പാക്കുന്നു.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

വളരെ മോടിയുള്ളതും പരിപാലിക്കാൻ എളുപ്പമുള്ളതും സ്ക്രാച്ച്-റെസിസ്റ്റന്റ് മെറ്റീരിയൽ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നതുമായ ഈ ഫെയ്സ് ഷീൽഡ് ഉപയോക്താവിന് സുഖകരവും എന്നാൽ പരിരക്ഷിതവുമാണ് എന്ന് ഉറപ്പുനൽകുന്നതിനൊപ്പം ശരിയായി ശ്വസിക്കാനുള്ള ഇടവും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

ഈ ഉൽ‌പ്പന്നത്തിന്റെ മറ്റൊരു പ്രത്യേകത, മാവോക്സ് ഫെയ്സ് ഷീൽഡ് പൂർണ്ണമായും സോപ്പ് ലായനി അല്ലെങ്കിൽ ഐസോപ്രോപൈൽ ആൽക്കഹോൾ എന്നിവപോലുള്ള സാനിറ്റൈസറുകളിൽ കുറഞ്ഞത് അഞ്ച് മിനിറ്റ് നേരം മുക്കിയിട്ട് എളുപ്പത്തിൽ അണുവിമുക്തമാക്കാം എന്നതാണ്.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

ഇതിനുശേഷം, ശരിയായ സാനിറ്റൈസേഷൻ ഉറപ്പാക്കുന്നതിന് ഷീൽഡിന്റെ ഉപരിതലത്തെ അണുവിമുക്തമാക്കിയ തുണി / പേപ്പർ ടവൽ ഉപയോഗിച്ച് വൃത്തിയാക്കണം.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

കൊവിഡ്-19 മഹാമാരി കാരണം ലോകം അഭൂതപൂർവവും പ്രയാസകരവുമായ ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ രാജ്യത്തിനായി പ്രവർത്തിക്കാൻ തങ്ങൾ ദൃഢനിശ്ചയത്തിലാണ് എന്ന് ഈ പുതിയ പ്രൊട്ടക്റ്റീവ് ഫെയ്സ് ഷീൽഡിന്റെ സമാരംഭത്തെക്കുറിച്ച് സന്ധർഅംകിൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാവോക്സ് ഹെൽമെറ്റ് മാനേജിംഗ് ഡയറക്ടർ ആയുഷ്മാൻ മേഹ്ത പറഞ്ഞു.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

കൂടാതെ ആരോഗ്യ സംരക്ഷണ വിദഗ്ധർ, ജേണലിസ്റ്റ്, മുനിസിപ്പൽ തൊഴിലാളികൾ, വ്യവസായ തൊഴിലാളികൾ, ഡ്രൈവർമാർ, ലാബ് ടെക്നീഷ്യൻമാർ, വെണ്ടർമാർ, ഡെലിവറി ബോയ്സ് എന്നിങ്ങനെ ഈ ആപത്ഘട്ടത്തിലും സേവനം നടത്തുന്നവർക്കായി ഫെയ്സ് ഷീൽഡുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് മാവോക്സ് ഹെൽമെറ്റുകൾ

എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുന്നതിനും വൈറസ് കൂടുതൽ പടരാതിരിക്കാനും നാമെല്ലാവരും ഒരുമിച്ച് നിൽക്കാനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും വീട്ടിൽ തന്നെ തുടരാനും അദ്ദേഹം ആവശ്യപ്പെടുന്നു.

Most Read Articles

Malayalam
English summary
Mavox helmets produces reusable face shields for covid-19 protection. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X