മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ഏയ് ഓട്ടോ എന്ന സിനിമ നമ്മള്‍ ആരും മറന്ന് കാണാന്‍ വഴിയില്ലല്ലോ? ഏയ് ഓട്ടോ എന്ന സിനിമ ഓര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക സുന്ദരി ഓട്ടോയും 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ' എന്ന പാട്ടുമായിരിക്കും.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് സുന്ദരി ഓട്ടോറിക്ഷയുടെ 'മിനി' വേര്‍ഷനാണ്.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് ഈ വ്യത്യസ്തമായ ഓട്ടോറിക്ഷ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ വല്ല ഓട്ടോ എക്‌സ്‌പോയിലോ മറ്റോ പ്രദര്‍ശിപ്പിക്കാനാണ് അരുണ്‍കുമാര്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

സ്വന്തം മക്കള്‍ക്ക് കളിപ്പാട്ടമായാണ് ഈ സ്‌നേഹനിധിയായ അച്ഛന്‍ ഒരു ഓട്ടോറിക്ഷ തന്നെ നിര്‍മ്മിച്ച് കൊടുത്തിരിക്കുന്നത്. എന്നാലിത് വെറും കളിപ്പാട്ടം മാത്രമല്ല കേട്ടോ.

Most Read: കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് - ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

ഒരു സാധാരണ ഓട്ടോറിക്ഷയിലുള്ള എല്ലാ സജ്ജീകരണങ്ങളും അരുണ്‍കുമാര്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് മുമ്പും മക്കള്‍ക്ക് വേണ്ടി വ്യത്യസ്തങ്ങളായ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട് അരുണ്‍കുമാര്‍.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

ഏഴര മാസത്തോളമാണ് ഈ മിനി ഓട്ടോറിക്ഷ നിര്‍മ്മിക്കാന്‍ അരുണ്‍കുമാറിന് വേണ്ടി വന്ന സമയം. 150 കിലോയോളം ഭാരം വലിക്കുന്ന മിനി ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത് 24 ഡിസി മോട്ടോറും 24 വാട്ട് ബാറ്ററിയും ഉപയോഗിച്ചാണ്.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത് ഡിഷ് ആന്റിന കൊണ്ടാണ്. ബേസ് പാര്‍ട്ട് ഉണ്ടാക്കാനുപയോഗിച്ചിരിക്കുന്നത് പഴയ സ്റ്റവ്വിന്റെ ഘടകങ്ങളാണ്.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് സംവിധാനം ഉള്‍പ്പെടെ കിക്കര്‍, ഇന്‍ഡിക്കേറ്റര്‍, ഹെഡ്‌ലൈറ്റ്, ഹോണ്‍, ഫസ്റ്റ് എയിഡ് ബോക്‌സ് തുടങ്ങി സാധാരണ ഓട്ടോറിക്ഷയില്‍ ലഭ്യമാവുന്ന എല്ലാ സൗകര്യങ്ങളും ഈ മിനിയേച്ചര്‍ ഓട്ടോയിലുണ്ട്.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

ഇതിന് പുറമേ, വൈപ്പര്‍ സംവിധാനവും സീറ്റിന് പുറകില്‍ സജ്ജീകരിച്ചിട്ടുള്ള സ്പീക്കറും മിനി ഓട്ടോയുടെ മറ്റ് സവിശേഷതകളാണ്.

മക്കള്‍ക്ക് കളിപ്പാട്ടമായി ഓട്ടോറിക്ഷ, ഈ അച്ഛന്‍ മരണമാസ്സ് — വീഡിയോ

തെല്ലൊന്ന് പാട്ട് കേട്ട് വിശ്രമിക്കണമെങ്കില്‍ യുഎസ്ബി പോര്‍ട്ടും മെമ്മറി കാര്‍ഡ് സ്ലോട്ടും വരെയുള്ള സൗകര്യങ്ങള്‍ മിനിയേച്ചര്‍ ഓട്ടോയിലുണ്ട്.

Most Read: പുതിയ ടൊയോട്ട കാമ്രി ഇന്ത്യയില്‍, വില 36.95 ലക്ഷം രൂപ

ഏതായാലും മക്കളായ മാധവും കേശിനിയും ഒട്ടോറിക്ഷ കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍കുമാര്‍ പുരുഷോത്തമന്‍. മുമ്പും മക്കള്‍ക്കായി മിനി ബൈക്കും ജീപ്പുമെല്ലാം ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.

Most Read Articles

Malayalam
English summary
parents made miniature auto rickshaw for kids: read in malayalam
Story first published: Saturday, January 19, 2019, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X