കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

By Rajeev Nambiar

ബുള്ളറ്റ് പ്രൂഫ് കവചമുള്ള മിത്സുബിഷി പജേറോ സ്‌പോര്‍ട് എസ്‌യുവികള്‍ വാങ്ങാന്‍ ഒരുങ്ങി കേരളാ പൊലീസ്. ബുള്ളറ്റ് പ്രൂഫടക്കം നൂതന സുരക്ഷാ സംവിധാനങ്ങളുള്ള രണ്ടു പജേറോ സ്‌പോര്‍ട് എസ്‌യുവികള്‍ സേനയില്‍ അണിനിരത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 1.10 കോടി രൂപ അനുവദിച്ചു.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

ഒരുവര്‍ഷം മുമ്പാണ് ഹിന്ദുസ്താന്‍ മോട്ടോര്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് രണ്ടു പജേറോ എസ്‌യുവികള്‍ വാങ്ങാന്‍ പൊലീസ് മേധാവി തീരുമാനമെടുത്തത്. 2019 ജനുവരി അഞ്ചിന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. നിലവില്‍ 28.35 ലക്ഷം രൂപയാണ് പജേറോ സ്‌പോര്‍ട് ഓട്ടോമാറ്റിക്കിന് വിപണിയില്‍ വില.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

എന്നാല്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും സജ്ജീകരണങ്ങളും വാഹനത്തില്‍ ഒരുങ്ങുമ്പോള്‍ 55 ലക്ഷം രൂപയോളം ചിലവ് വര്‍ധിക്കും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിരലിലെണ്ണാവുന്ന കമ്പനികളില്‍ ഒന്നാണ് ഹിന്ദുസ്താന്‍ മോട്ടോര്‍സ്.

Most Read: 'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

മറ്റു നിര്‍മ്മാതാക്കളെ അപേക്ഷിച്ച് ഹിന്ദുസ്താന്‍ മോട്ടോര്‍സ് പുറത്തിറക്കുന്ന ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്ക് താരതമ്യേന വിലയും കുറവാണ്. പുതിയ എസ്‌യുവികള്‍ക്കായി 30 ശതമാനം തുക മുന്‍കൂറായി അധികൃതര്‍ അടച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാംപാദം ബുള്ളറ്റ് പ്രൂഫ് പജേറോ സ്‌പോര്‍ടുകള്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

സെഡ് പ്ലസ് കാറ്ററഗിയില്‍പ്പെടുന്ന വിശിഷ്ടവ്യക്തികളുടെ സഞ്ചാരത്തിനായാണ് പുതിയ പജേറോ സ്‌പോര്‍ടുകള്‍ സംസ്ഥാന പൊലീസ് ഉപയോഗിക്കുക. രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം തിരുവനന്തപുരത്തുമായി മൂന്നു ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കേരളാ പൊലീസിനുണ്ട്.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

ഇവ മൂന്നും ടാറ്റ സഫാരി മോഡലുകളാണ്. ഇപ്പോള്‍ ഈ നിരയിലേക്കാണ് മിത്സുബിഷി പജേറോ സ്‌പോര്‍ടുകള്‍ അണിനിരക്കുക. പുതിയ എസ്‌യുവികള്‍ തിരുവനന്തപുരത്ത് തുടരുമെന്നാണ് സൂചന. മൂന്നുവര്‍ഷം മുമ്പാണ് പജേറോ സ്‌പോര്‍ടിനെ മിത്സുബിഷി ഇന്ത്യയില്‍ പുതുക്കിയത്.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

എസ്‌യുവിയിലുള്ള 2.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 175 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. 400 Nm torque ഉള്ള നാലു വീല്‍ ഡ്രൈവ് പതിപ്പും പജേറോ സ്‌പോര്‍ടിലുണ്ട്. രണ്ടു വീല്‍ ഡ്രൈവ് പതിപ്പില്‍ മാത്രമെ അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ളൂ.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

നാലു വീല്‍ ഡ്രൈവ് പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ നിന്നും ചക്രങ്ങളിലേക്ക് കരുത്ത് പകരുക. അതേസമയം ഇന്ത്യയില്‍ പജേറോ സ്‌പോര്‍ടിനെ പരിഷ്‌കാരിക്കാനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

മൂന്നാംതലമുറ പജേറോ സ്‌പോര്‍ട് വിപണിയില്‍ ഉടനെത്തും. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്പോര്‍ട് വില്‍പ്പനയ്ക്കു വരിക. എന്നാല്‍ എസ്‌യുവി ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്നും സംയോജിപ്പിച്ചു അവതരിപ്പിക്കാനുള്ള സാധ്യത കമ്പനി തേടും.

Most Read: ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

കരുതുന്നതുപോലെ അത്ര പുത്തനല്ല മൂന്നാംതലമുറ പജേറോ. 2015 -ലാണ് പജേറോയുടെ മൂന്നാംതലമുറ രാജ്യാന്തര വിപണിയില്‍ പിറന്നത്; എന്നാല്‍ എസ്‌യുവി ഇന്ത്യയില്‍ വന്നില്ലെന്നുമാത്രം. എന്തായാലും രാജ്യാന്തര നിരയില്‍ വരാന്‍പോകുന്ന പജേറോ സ്പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റായിരിക്കും ഇനി ഇന്ത്യയിലും വരിക.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്റോഡ് മോഡും പുതിയ പജേറോ സ്പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്. രൂപത്തിലും ആകാരത്തിലും എസ്‌യുവി കൂടുതല്‍ പക്വത പ്രകടമാക്കും. വലിയ ഗ്രില്ലും മൂര്‍ച്ച അനുഭവപ്പെടുന്ന ഹെഡ്‌ലാമ്പുകളും പുതിയ പജേറോ സ്പോര്‍ടിന്റെ മുഖഭാവത്തെ കാര്യമായി സ്വാധീനിക്കും.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

ഗ്രില്ലിലും, ബമ്പറിലും പടര്‍ന്നൊഴുകുന്ന ക്രോം അലങ്കാരം എസ്യുവിയുടെ ഡിസൈന്‍ സവിശേഷതയാണ്. അകത്തളത്തില്‍ നൂതന സംവിധാനങ്ങളാകും ഒരുങ്ങുക. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവ ഉള്ളില്‍ പ്രതീക്ഷിക്കാം.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ഏഴു എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, വൈദ്യുത ഹാന്‍ഡ്ബ്രേക്ക് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ പുതിയ പജേറോ സ്പോര്‍ടില്‍ ഒരുങ്ങും. പൂര്‍ണ്ണ എസ്‌യുവി നിരയിലേക്കായതുകൊണ്ടു ആഢംബരത്തില്‍ യാതൊരു പിശുക്കും മിത്സുബിഷി കാട്ടില്ല.

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

2.4 ലിറ്റര്‍ MIVEC ഡീസല്‍ എഞ്ചിന്‍ പജേറോ സ്പോര്‍ടില്‍ തുടിക്കുമെന്നാണ് വിവരം. എഞ്ചിന്‍ 178 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഭാരത് സ്റ്റേജ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും എഞ്ചിന്‍ ഒരുങ്ങുക.

More from DriveSpark

Article Published On: Thursday, January 17, 2019, 14:24 [IST]
English summary
Kerala Police To Buy Two Bulletproof Mitsubishi Pajero Sport SUVs. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X