'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

ബൈക്കോടിക്കുമ്പോള്‍ ഫോണ്‍കോള്‍ വന്നാല്‍ ഹെല്‍മറ്റൂരി മൊബൈല്‍ ചെവിയോട് ചേര്‍ക്കുമ്പോഴേക്കും ഒരുസമയം കഴിയും. ഫോണ്‍കോള്‍ എടുക്കാന്‍ കഴിയില്ല, പാട്ടു കേള്‍ക്കാനും സാധിക്കില്ല; ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ഈ പരാതി പലര്‍ക്കുമുണ്ട്. എന്നാലിനി പരിഭവം വേണ്ട, പുതിയ 'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡുണ്ട് വിപണിയില്‍.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

ഫോണ്‍കോള്‍ എടുക്കാന്‍ കഴിയില്ലെന്ന പരാതിക്ക് സ്റ്റീല്‍ബേര്‍ഡ് SBA-1 HF ഹെല്‍മറ്റ് പോംവഴി കണ്ടെത്തുകയാണ്. പേരിലെ 'HF', ഹാന്‍ഡ്‌സ്ഫ്രീ സംവിധാനത്തെ സൂചിപ്പിക്കുന്നു. പ്രത്യേക 3.5 mm ഓഡിയോ ജാക്ക് പോര്‍ട്ട് (AUX പോര്‍ട്ട്) മുഖേന ഹെല്‍മറ്റുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ കഴിയും.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

രണ്ടുവര്‍ഷത്തെ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഹാന്‍ഡ്‌സ്ഫ്രീ ഹെല്‍മറ്റിനെ സ്റ്റീല്‍ബേര്‍ഡ് വിപണിയില്‍ കൊണ്ടുവരുന്നത്. ബ്ലാക്ക്, റെഡ്, വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങള്‍ SBA-1 HF ഹെല്‍മറ്റില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

മാറ്റ് ശൈലി ഹെല്‍മറ്റിന്റെ ആകര്‍ഷണീയത കൂട്ടുന്നു. അതേസമയം പുതിയ സ്റ്റീല്‍ബേര്‍ഡ് ഹെല്‍മറ്റ് പൂര്‍ണ വൈസര്‍ യൂണിറ്റല്ലെന്ന് ഇവിടെ പരാമര്‍ശിക്കണം. ഹെല്‍മറ്റിനകത്ത് സ്ഥാപിച്ചിട്ടുള്ള ഇരട്ട സ്പീക്കറുകളാണ് മോഡലിന്റെ മുഖ്യവിശേഷം. ശബ്ദം പിടിച്ചെടുക്കാനായി പ്രത്യേക മൈക്രോഫോണും ഹെല്‍മറ്റിലുണ്ട്.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

എന്നാല്‍ പുറമെ നിന്നുള്ള ശബ്ദം പൂര്‍ണമായി പ്രതിരോധിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ സംവിധാനം സ്പീക്കറുകളിലില്ല. അതേമയം ഹെല്‍മറ്റ് ധരിച്ചയാളുടെ ശബ്ദം മാത്രമെ മൈക്രോഫോണ്‍ പിടിച്ചെടുക്കുകയുള്ളൂ. പുറമെ നിന്നുള്ള ശബ്ദം മൈക്രോഫോണില്‍ കടന്നുകയറില്ല.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

ഹെല്‍മറ്റിന്റെ ഇടതുവശത്ത് ഒരുങ്ങുന്ന 3.5 mm ഓഡിയോ ജാക്ക് പോര്‍ട്ട് ഒട്ടുമിക്ക മൊബൈല്‍ ഫോണുകള്‍ക്കും അനുയോജ്യമാണ്. ഹെല്‍മറ്റുമായി കണക്ട് ചെയ്യാന്‍ പ്രത്യേക 3.5 mm കണക്ട് വയര്‍ ഉപയോഗിക്കണമെന്ന് മാത്രം. ഫോണ്‍കോള്‍ എടുക്കാനും കട്ടുചെയ്യാനും പ്രത്യേക ബട്ടണ്‍ ഹെല്‍മറ്റിലുണ്ട്.

Most Read: ബജാജ് ഡോമിനാറിന് 'വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ്' എത്തി, ഘടിപ്പിക്കാം സൗജന്യമായി

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

അതായത് ബൈക്കോടിക്കുമ്പോള്‍ ഫോണ്‍കോള്‍ വന്നാല്‍ ഹെല്‍മറ്റ് ഊരിമാറ്റേണ്ടതായില്ല. പാട്ടു കേള്‍ക്കാനും ഹെല്‍മറ്റിലെ ഓഡിയോ ജാക്ക് ഉപയോഗിക്കാം. സ്റ്റീല്‍ബേര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2,589 രൂപയാണ് SBA-1 HF ഹെല്‍മറ്റിന് വില.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

IP5 സര്‍ട്ടിഫിക്കറ്റുള്ള ഹെല്‍മറ്റിനകത്ത് വെള്ളം യാതൊരു കാരണവശാലും കയറില്ലെന്ന് സ്റ്റീല്‍ബേര്‍ഡ് പറയുന്നു. അടുത്തകാലത്തായി സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഹെല്‍മറ്റ് വിപണിയിലും സജീവമാണ്. നേരത്തെ ശീതീകരണ സംവിധാനം ഒരുങ്ങുന്ന എസി ഹെല്‍മറ്റും വിപണിയില്‍ എത്തിയിരുന്നു.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

രാജ്യാന്തര ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ ഫെഹറാണ് ലോകത്തെ ആദ്യ എസി ഹെല്‍മറ്റ് അവതരിപ്പിച്ചത്. ACH-1 എന്നാണിതിന്റെ പേര്. തെര്‍മോഇലക്ട്രിക് സാങ്കേതികവിദ്യയാണ് ഈ ഹെല്‍മറ്റിന് ആധാരം.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

ഹെല്‍മറ്റിന്റെ എല്ലാ ഭാഗങ്ങളിലും തണുത്ത വായു എത്തിക്കാന്‍ തെര്‍മോഇലക്ട്രിക് സാങ്കേതികവിദ്യയ്ക്ക് കഴിയും. താപം പത്തു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ഫെഹറിന്റെ വാദം. യാത്രയില്‍ ഹെല്‍മറ്റില്‍ കടന്നുകയറുന്ന ചൂടുവായുവിനെ ശമിപ്പിക്കാന്‍ പ്രത്യേക സ്‌പേസ് ഫാബ്രിക്കിന് സാധിക്കും.

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

ഫൈബര്‍ ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതിനാല്‍ ACH-1 ഹെല്‍മറ്റിന് ഭാരം നന്നെ കുറവാണ്. 1,450 ഗ്രാമാണ് ഹെല്‍മറ്റിന്റെ ഭാരം. DOT, ECE 22.05 തുടങ്ങിയ രാജ്യാന്തര സുരക്ഷാ സര്‍ട്ടിഫിക്കേഷനുകള്‍ ACH-1 ഹെല്‍മറ്റിനുണ്ട്. നിലവില്‍ 599 ഡോളറാണ് ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയില്‍ ഏകദേശം 42,000 രൂപ വില ഫെഹര്‍ ACH-1 ഹെല്‍മറ്റിന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Steelbird SBA-1 HF Hands-Free Helmet Launched In India. Read in Malayalam.
Story first published: Wednesday, January 16, 2019, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X