ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ബലെനോയെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട. കേട്ടതു ശരിതന്നെ, മാരുതി ബലെനോയുടെ പരിഷ്‌കരിച്ച പതിപ്പിനെ ടൊയോട്ട സ്വന്തം പേരില്‍ പുറത്തിറക്കും. ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരം ബലെനോ, ബ്രെസ്സ മോഡലുകളെയാണ് ജാപ്പനീസ് കമ്പനിക്ക് മാരുതി കൈമാറുക. പകരം കൊറോള ആള്‍ട്ടിസ് സെഡാനെ ടൊയോട്ടയില്‍ നിന്ന് മാരുതി ഏറ്റുവാങ്ങും.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

കിട്ടിയ മോഡലുകളില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തി റീബാഡ്ജ് ചെയ്തു വില്‍പനയ്ക്ക് കൊണ്ടുവരികയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. അതായത് ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ ടൊയോട്ടയുടെ പേരിലും കൊറോള ആള്‍ട്ടിസ് മാരുതിയ്ക്ക് കീഴിലും വിപണിയില്‍ അണിനിരക്കും.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ബലെനോയുടെ ടൊയോട്ട പതിപ്പായിരിക്കും കൂട്ടുകെട്ടില്‍ നിന്നും ആദ്യം പുറത്തുവരിക. അടുത്ത സാമ്പത്തികവര്‍ഷം രണ്ടാംപാദം ടൊയോട്ടയുടെ ബലെനോയെ പ്രതീക്ഷിക്കാം. അതായത് 2019 ഒക്ടോബറിനും 2020 മാര്‍ച്ചിനുമിടയില്‍ ടൊയോട്ടയുടെ അച്ചില്‍ നിന്നും ബലെനോ പുറത്തിറങ്ങുമെന്ന് സാരം.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ഈ വര്‍ഷാവസാനംതന്നെ 'ടെയോട്ട ബലെനോ' അവതരിക്കുമെന്നും അഭ്യൂഹമുണ്ട്. ബലെനോയുടെ ആകാരം നിലനിര്‍ത്തുമെങ്കിലും ഡിസൈന്‍ ശൈലിയില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാടാവും ടൊയോട്ട കൈക്കൊള്ളുക.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ഇന്ത്യന്‍ വിപണിയിലുള്ള റെനോ ഡസ്റ്റര്‍ - നിസാന്‍ ടെറാനോ ജോഡികള്‍ ബാഡ്ജ് എഞ്ചിനീയറിംഗിനുള്ള ഉത്തമ ഉദ്ദാഹരണമാണ്. വിലയില്‍ ടൊയോട്ട പുറത്തിറക്കുന്ന ബലെനോ മോഡലിനായിരിക്കും വിലക്കൂടുതല്‍.

Most Read: പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം മുന്‍നിര്‍ത്തി കൈമാറിയ കാറുകള്‍ അതത് ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വില്‍പ്പനയ്ക്കു വരുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് പ്രസിഡന്റ് അത്സുഷി ഓകി പറഞ്ഞു. റീബാഡ്ജ് ചെയ്ത കാറുകള്‍ക്ക് പുതിയ പേരും കമ്പനികള്‍ നിശ്ചയിക്കും.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

രൂപഭാവത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും മെക്കാനിക്കല്‍ തലത്തില്‍ നിലവിലെ ബലെനോ തന്നെയായിരിക്കും ടൊയോട്ടയുടെ മോഡല്‍. മൂന്നു എഞ്ചിന്‍ പതിപ്പുകളുണ്ട് ബലെനോയില്‍. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുള്ളത് 101 bhp കരുത്തും 150 Nm torque ഉം. 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque ഉം പരമാവധി കുറിക്കാനാവും. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ഇതിനുപുറമെ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട് ബലെനോ നിരയില്‍. ചെറുകാറുകളില്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനാണ് ടൊയോട്ടയ്‌ക്കെന്നും താത്പര്യം. ഇക്കാരണത്താല്‍ റീബാഡ്ജ് ചെയ്ത ബലെനോയില്‍ പെട്രോള്‍ എഞ്ചിനായിരിക്കും ടൊയോട്ട നിശ്ചയിക്കുക.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

2020 ഏപ്രില്‍ മുതല്‍ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നത് മാനിച്ച് 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. പകരം സ്വയം വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനെ കാറുകള്‍ക്ക് മാരുതി നല്‍കും. ബലെനോ ഡീസലിനെ ടൊയോട്ട പുറത്തിറക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

എന്തായാലും ബലെനോയെ ടൊയോട്ട അവതരിപ്പിക്കുന്നതിന് പിന്നാലെ കൊറോള ആള്‍ട്ടസുമായി മാരുതിയും കളംനിറയും. ഗ്രില്ല്, ബമ്പര്‍, ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് ഉള്‍പ്പെടെ ആള്‍ട്ടിസിന്റെ പുറംമോടിയില്‍ വിപുലമായ മാറ്റങ്ങള്‍ മാരുതി സ്വീകരിക്കുമെന്നാണ് വിവരം.

Most Read: കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

മോഡലുകള്‍ക്ക് വേറിട്ട വ്യക്തിത്വമാണ് മാരുതിയും ടൊയോട്ടയും ആഗ്രഹിക്കുന്നത്. വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകള്‍ നിരയിലെ വിടവു നികത്തുമെന്ന് ടൊയോട്ട കരുതുന്നു. പ്രചാരമേറുന്ന കോമ്പാക്ട് എസ്‌യുവി ലോകത്ത് കടന്നുവരാന്‍ ബ്രെസ്സ ടൊയോട്ടയെ സഹായിക്കും.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കായി ബലെനോ തലയുയര്‍ത്തുമ്പോള്‍ വിപണി കൗതുകം പൂണ്ടുനില്‍ക്കുമെന്ന കാര്യമുറപ്പ്. സമാനമായി കൊറോള സെഡാന്‍ മാരുതിയുടെ പ്രീമിയം നിരയ്ക്ക് പുത്തനുണര്‍വേകും. നിലവില്‍ സിയാസ് മാത്രമാണ് മാരുതിയുടെ പ്രീമിയം സെഡാന്‍.

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

സംയുക്ത പങ്കാളിത്തം മുന്‍നിര്‍ത്തി വിപണിയില്‍ മോഡല്‍ നിര വിപുലപെടുത്തുകയാണ് ഇരു നിര്‍മ്മാതാക്കളുടെയും ലക്ഷ്യം. മോഡലുകള്‍ കൈമാറുന്നതിനുപുറമെ നിര്‍മ്മാണ, സാങ്കേതിക, വിപണന മേഖലകളില്‍ ഒരുമിച്ചുനില്‍ക്കാനും ഇരു കമ്പനിക തമ്മില്‍ ധാരണയുണ്ട്.

Render Image Source: IAB

More from DriveSpark

Article Published On: Monday, January 14, 2019, 14:16 [IST]
English summary
Toyota Rebadged Maruti Baleno Premium Hatchback To Launch Next Fiscal Year. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X