പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

മാരുതിയുടെ വൈദ്യുത കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ ഓടിത്തുടങ്ങി. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പിന് വിപണിയില്‍ കൊണ്ടുവരുമെന്നാണ് മാരുതിയുടെ പ്രഖ്യാപനം. ഇപ്പോള്‍ ഒരുക്കങ്ങളുടെ ഭാഗമായി ഇലക്ട്രിക് വാഗണ്‍ആറുകള്‍ രാജ്യത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. മാരുതിയുടെ വൈദ്യുത കാറില്‍ വാഹന പ്രേമികള്‍ക്ക് വലിയ ആകാംഷയുണ്ട്.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

പോക്കറ്റിലൊതുങ്ങും വിലയ്ക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ യാഥാര്‍ത്ഥ്യമാക്കാന്‍ മാരുതിക്ക് കഴിയുമെന്ന് ഏവരും ഉറച്ചുവിശ്വസിക്കുന്നു. എന്തായാലും വിപണി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തങ്ങളുടെ ആദ്യ വൈദ്യുത കാറിനെ മറച്ചുപ്പിടിച്ച് ഓടിക്കാന്‍ കമ്പനിക്ക് താത്പര്യമില്ല.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

റോഡില്‍ ഒറ്റനോട്ടത്തിലെ തിരിച്ചറിയാം കാര്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കാണെന്ന്. പുതുതലമുറ വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് വാഗണ്‍ആര്‍ ഇലക്ട്രിക്ക് മോഡലിനെ കമ്പനി രൂപകൽപ്പന ചെയ്യുന്നത്.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

ഇറക്കുമതി ചെയ്ത കാറുകളാണ് ഇപ്പോള്‍ പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നതെങ്കിലും മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ ഗുരുഗ്രാം ശാലയില്‍ നിന്ന് പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറങ്ങും. ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുണ്ട്.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

സുസുക്കിയുടെ വൈദ്യുത സാങ്കേതികവിദ്യ ഇവിടുത്തെ ശാല സ്വായത്തമാക്കിയാല്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് ഏഴു മുതല്‍ ഒമ്പതുലക്ഷം രൂപ വിലനിലവാരം നിശ്ചയിക്കാന്‍ മാരുതിക്ക് കഴിയും. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന പ്രദേശങ്ങളില്‍ പരീക്ഷിച്ച് മോഡലിന്റെ പോരായ്മകള്‍ പരിഹരിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന 'മൂവ്' ഉച്ചകോടിയിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി പൊതുസമക്ഷം അവതരിപ്പിച്ചത്. ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന വാഗണ്‍ആറിന്റെ മാതൃകയിലാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

വാഗണ്‍ആര്‍ ഇവിയായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത കാറെന്ന വിവരം കമ്പനി ആദ്യമെ സ്ഥിരീകരിച്ചിട്ടുണ്ട്. രൂപം വിലയിരുത്തിയാല്‍ വൈദ്യുത കാറായിട്ടു കൂടി രണ്ടായി വിഭജിച്ച വലിയ ഗ്രില്ലുകള്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് മുന്നില്‍ കാണാം.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

വേര്‍പ്പെട്ട ഹെഡ്‌ലാമ്പ് ശൈലി കാറിന് ആധുനിക മുഖരൂപം സമ്മാനിക്കുന്നു. വശങ്ങളിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിന് കൂടുതല്‍ പക്വത. ബോഡി നിറമുള്ള B പില്ലര്‍ മുന്‍ പിന്‍ ക്യാബിനുകളെ തമ്മില്‍ വേര്‍തിരിക്കുന്നു. പില്ലറുകള്‍ക്ക് വീതി കൂടുതലാണ്.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

ഡോറുകളില്‍ ഘടിപ്പിച്ചിട്ടുള്ള സൈഡ് മിററുകളും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. പിറകില്‍ ലളിതമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് കാര്‍ പിന്തുടരുന്നത്. താഴ്ന്നിറങ്ങിയ ടെയില്‍ലാമ്പുകള്‍ പിന്‍ബമ്പറിനോടു ചേര്‍ന്നൊരുങ്ങുന്നു.

Most Read: ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 10-25 kWh വരെ ബാറ്ററി ശേഷിയുള്ള വാഗണ്‍ആര്‍ ഇലക്ട്രിക്കില്‍ 72 വോള്‍ട്ട് സംവിധാനമാകും ഇടംപിടിക്കുക. ഒറ്റച്ചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ ദൂരം വരെ വാഗണ്‍ആര്‍ ഓടുമെന്ന് പ്രതീക്ഷിക്കാം.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

പുതുതലമുറ വാഗണ്‍ആര്‍ വരാനിരിക്കുന്ന HEARTECT അടിത്തറ വാഗണ്‍ആര്‍ ഇലക്ട്രിക്കും ഉപയോഗപ്പെടുത്തും. സ്വിഫ്റ്റും ഡിസൈറും ഇതേ അടിത്തറയിലാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുമായി പങ്കുചേര്‍ന്നാണ് വൈദ്യുത വാഹനങ്ങളെ മാരുതി സുസുക്കി വികസിപ്പിക്കുക.

വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

ഇരു കമ്പനികളും ഒപ്പുവെച്ച ധാരണപ്പത്രം പ്രകാരം ടൊയോട്ടയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു വൈദ്യുത വാഹനങ്ങളെ മാരുതി നിര്‍മ്മിക്കും. ലിഥിയം അയോണ്‍ ബാറ്ററി പാക്കുകളുടെ ഉത്പാദനത്തിനായി ഡെന്‍സോ, തോഷിബ കമ്പനികളുമായും മാരുതി കൈകോര്‍ത്തിട്ടുണ്ട്.

Image Source: Ketan Thakkar, Express Drives

More from DriveSpark

Article Published On: Saturday, January 12, 2019, 10:49 [IST]
English summary
Maruti WagonR Electric Spied Testing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X