ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

വൈദ്യുത വാഹനങ്ങള്‍ വിപണി കീഴടക്കാന്‍ ഇനി വലിയ കാലതാമസമില്ല. 2020 -ല്‍ വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പിനെ മാരുതി കൊണ്ടുവരും. ടിഗോര്‍, ടിയാഗൊ ഇവി മോഡലുകള്‍ ടാറ്റയുടെ വൈദ്യുത ശ്രേണിയ്ക്ക് തിരികൊളുത്തും. ഇന്ത്യന്‍ മണ്ണിലേക്ക് കോന എസ്‌യുവിയെ എത്തിക്കാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും ഒരുക്കം കൂട്ടുന്നുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

എന്നാല്‍ ഇവര്‍ക്കൊപ്പം ലണ്ടനില്‍ നിന്നൊരു കമ്പനി ഇന്ത്യയില്‍ വൈദ്യുത എസ്‌യുവികള്‍ നിര്‍മ്മിച്ച് വില്‍ക്കാനുള്ള പുറപ്പാടിലാണ്. കേട്ടതു ശരിയാണ്, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൊററ്റി ഓട്ടോമൊട്ടീവ് കോര്‍പ്പറേഷന്‍, പുതിയ ഡിയോണ്‍ എക്‌സ് എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരുന്നു.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

ലൊററ്റിയുടെ ഏറ്റവും ഉയര്‍ന്ന ഫ്‌ളാഗ്ഷിപ്പ് മോഡലാണിത്. വര്‍ഷങ്ങള്‍ ചിലവിട്ടു വികസിപ്പിച്ച ഡിയോണ്‍ എക്‌സിനെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരീക്ഷിച്ചു തെളിയിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഇതിനായി ലെഹ് മുതല്‍ കന്യാകുമാരി വരെ നീളുന്ന ഇതിഹാസ യാത്രയാണ് ലൊററ്റിയുടെ മനസ്സില്‍.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍ ദൂരം ഡിയോണ്‍ എക്‌സ് ഓടുമെന്ന അവകാശവാദം ലെഹ് - കന്യാകുമാരി യാത്രയിലൂടെ കമ്പനി തെളിയിക്കും. ദുര്‍ഘടമായ 6,000 കിലോമീറ്റര്‍ ദൂരം 12 തവണ ബാറ്ററി ചാര്‍ജ്ജ് ചെയ്തുകൊണ്ട് പിന്നിടാന്‍ ഒരുങ്ങുകയാണ് ലൊററ്റി.

Most Read: പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

വൈദ്യുത ലോകത്ത താരങ്ങളായ ടെസ്‌ല മോഡല്‍ എക്‌സ്, ജാഗ്വാര്‍ I-Pace കാറുകൾ പോലും ഒറ്റ ചാര്‍ജ്ജില്‍ 470 കിലോമീറ്റര്‍ ദൂരം മാത്രമെ പരമാവധി ഓടുകയുള്ളൂ. ആഢംബര സൗകര്യങ്ങള്‍ക്ക് ലൊററ്റി എസ്‌യുവിയില്‍ വലിയ പ്രധാന്യമുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

ഒരുവശത്ത് സുയിസൈഡ് ഡോറുകളും മറുവശത്ത് സാധാരണ ഡോറുകളുമാണ് ഡിയോണ്‍ എക്‌സിന്. മേല്‍ത്തരം തുകല്‍ അപ്‌ഹോള്‍സ്റ്ററി അകത്തളത്തിന് ആഢംബരാനുഭവം സമ്മാനിക്കും. പാനരോമിക് സണ്‍റൂഫ്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, പിന്‍നിര യാത്രക്കാര്‍ക്കായി പ്രത്യേക വ്യക്തിഗത ഡിസ്‌പ്ലേ, മിനി ഫ്രിഡ്ജ് എന്നിവയെല്ലാം ഉള്ളിലെ സൗകര്യങ്ങളില്‍പ്പെടും.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

ഇന്ത്യന്‍ വിപണിയില്‍ വിലകൂടിയ കാറുകളുടെ പട്ടികയിലാകും ലൊററ്റി ഡിയോണ്‍ എക്‌സ് പേരുചേര്‍ക്കുക. നാല്‍പ്പത് ലക്ഷം രൂപയോളം മോഡലിന് വില പ്രതീക്ഷിക്കാം. അതായത് ഔഡി Q3 -യെക്കാളും വിലയുണ്ട് ലൊററ്റി ഡിയോണ്‍ എക്‌സിന്.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ലൊററ്റി എസ്‌യുവിക്ക് 5.4 സെക്കന്‍ഡുകള്‍ മതിയെന്നാണ് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയാല്‍ പ്രകടനക്ഷമതയും സുരക്ഷയും ഡിയോണ്‍ എക്‌സ് പരമാവധി ഉറപ്പുവരുത്തും.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

എസ്‌യുവിയെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ലൊററ്റിയുടെ പദ്ധതി. നിര്‍മ്മാണ ഘടകങ്ങള്‍ മുഴുവന്‍ പ്രാദേശികമായി കമ്പനി സമാഹരിക്കും. പുതുച്ചേരിയില്‍ സ്ഥാപിക്കുന്ന പുതിയ ശാല ലൊററ്റി ഡിയോണ്‍ എക്‌സിന് രാജ്യത്ത് വേരോട്ടം നല്‍കും.

Most Read: വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

2,577 കോടി രൂപ ചിലവിലാണ് ശാല പ്രവര്‍ത്തനമാരംഭിക്കുക. ആദ്യവര്‍ഷം 10,000 ഡിയോണ്‍ എക്‌സ് യൂണിറ്റുകള്‍ പുറത്തിറക്കുകയാണ് ലൊററ്റിയുടെ ലക്ഷ്യം. പിന്നീട് പ്രതിവര്‍ഷം 20,000 യൂണിറ്റായി ഉത്പാദനം ഉയര്‍ത്തും.

ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

വിപണിയില്‍ കടക്കാനുള്ള തീരുമാനം പ്രമാണിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുമായി സഹകരിച്ച് രാജ്യത്തുടനീളം ഒരുലക്ഷം ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ലൊററ്റി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 2021 ഓടെ ലൊററ്റി എസ്‌യുവി വില്‍പ്പനയ്ക്കു വരും.

Most Read Articles

Malayalam
English summary
Laureti DionX Electric SUV To Launch In India. Read in Malayalam.
Story first published: Wednesday, January 9, 2019, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X