പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

യൂട്ടിലിറ്റി നിരയില്‍ സമ്പൂര്‍ണ ആധിപത്യമാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. മാരുതി ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി ശ്രേണിയൊഴികെ മറ്റെല്ലായിടത്തും മഹീന്ദ്രയ്ക്ക് പിടിയുണ്ട്. ഫെബ്രുവരിയില്‍ പുതിയ XUV300 വരുന്നതോടെ ഈ വിടവ് കമ്പനി നികത്തും. മഹീന്ദ്ര പുറത്തിറക്കുന്ന ആദ്യ മോണോകോഖ് മോഡലാണ് XUV300.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

മാരുതി ബ്രെസ്സയ്ക്ക് പുറമെ ടാറ്റ നെക്‌സോണിനും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനും XUV300 ഭീഷണി മുഴക്കും. ആധുനിക ഫീച്ചറുകളുടെ ധാരാളിത്തമായിരിക്കും മത്സരത്തില്‍ മഹീന്ദ്ര എസ്‌യുവിക്ക് മുതല്‍ക്കൂട്ടാവുക. പുറത്തുവരുന്ന പ്രാരംഭ XUV300 മോഡലിന്റെ ചിത്രങ്ങള്‍ ഇക്കാര്യം അടിവരയിട്ട് പറയുന്നു.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 2-DIN ഓഡിയോ സംവിധാനം, പവര്‍ വിന്‍ഡോ, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജ്ജിംഗ്, ടാക്കോമീറ്റര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം XUV300 -യുടെ പ്രാരംഭ വകഭേദത്തിലുണ്ട്.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും അടിസ്ഥാന സജ്ജീകരണങ്ങളായി എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുമുണ്ട് മോഡലില്‍.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ഫെബ്രുവരി 22 -നാണ് മഹീന്ദ്ര XUV300 വിപണിയില്‍ ഔദ്യോഗികമായി കടന്നുവരിക. വില പ്രഖ്യാപിച്ചിട്ടില്ല. സാങ്‌യോങ് ടിവോലിയുടെ മോണോകോഖ് ഷാസിയാണ് XUV300 പങ്കിടുന്നത്. എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

135 bhp കരുത്തുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും XUV300 -യിലെന്ന് റിപ്പോര്‍ട്ടുണ്ട്. ഡീസല്‍ പതിപ്പില്‍ മറാസോയിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ യൂണിറ്റിനാണ് സാധ്യത. 121 bhp കരുത്ത് ഡീസല്‍ എഞ്ചിന് സൃഷ്ടിക്കാനാവും.

Most Read: ടിയാഗൊയ്ക്ക് പ്രചാരം കുറയുന്നു, വില്‍പ്പനയില്‍ സാന്‍ട്രോയ്ക്കും ക്വിഡിനും പിന്നില്‍

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ആദ്യഘട്ടത്തില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ എസ്‌യുവിയിലുണ്ടാവുകയുള്ളൂ. പിന്നീടൊരു അവസരത്തില്‍ ആറു സ്പീഡ് എഎംടിയെ കുറിച്ച് ഹ്യുണ്ടായി ചിന്തിക്കും. ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ ടോര്‍ഖ് XUV300 അവകാശപ്പെടുമെന്ന കാര്യം മഹീന്ദ്ര പുറത്തുവിട്ടു കഴിഞ്ഞു.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ടോര്‍ഖ് കൂടാതെ ഏറ്റവും നീളംകൂടിയ വീല്‍ബേസും എസ്‌യുവി അവകാശപ്പെടും. നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക് അവതരിപ്പിക്കുന്ന ആദ്യ കോമ്പാക്ട് എസ്‌യുവി കൂടിയാകും മഹീന്ദ്ര XUV300. ഇരട്ടസോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും XUV300 -യില്‍ എടുത്തുപറയണം.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

17 ഇഞ്ച് വലുപ്പമുണ്ട് എസ്‌യുവിയിലെ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്ക്. സണ്‍റൂഫ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ടസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴു എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയെല്ലാം ഉയര്‍ന്ന വകഭേദങ്ങളുടെ സവിശേഷതയാണ്.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ആധാരം ടിവോലിയാണെങ്കിലും രൂപഭാവത്തില്‍ വ്യത്യസ്തമായ ശൈലി XUV300 പിന്തുടരും. ഈ വര്‍ഷം മഹീന്ദ്ര അവതരിപ്പിക്കുന്ന ആദ്യത്തെ പ്രധാന മോഡലാണിത്; അതേസമയം നാലു മീറ്ററില്‍ താഴെ കമ്പനി കൊണ്ടുവരുന്ന നാലാമത്തേതും.

Most Read: റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

എസ്‌യുവിയുടെ അകത്തള ദൃശ്യങ്ങള്‍ ക്യാമറ മുമ്പ് പകര്‍ത്തിയിരുന്നു. ഇളംതവിട്ടു കലര്‍ന്ന ഇരട്ടനിറ ശൈലിയാണ് ക്യാബിന്. പിയാനൊ ബ്ലാക് ഘടകങ്ങള്‍ ഉള്ളില്‍ ധാരാളമായി ഒരുങ്ങും. ഡാഷ്ബോര്‍ഡിലുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഉള്ളിലെ മുഖ്യാകര്‍ഷണം.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

AVN, പിന്‍ പാര്‍ക്കിംഗ് ക്യാമറ ഡിസ്പ്ലേ കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. യുഎസ്ബി പോര്‍ട്ടുകള്‍, 12V സോക്കറ്റ് എന്നിവയും പുതിയ എസ്‌യുവിയില്‍ ചൂണ്ടിക്കാട്ടാം. സ്റ്റീയറിംഗ് വീലില്‍ തന്നെയാണ് ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍.

പ്രാരംഭ വകഭേദത്തിലും ഫീച്ചറുകളുടെ ധാരാളിത്തം, പ്രതീക്ഷ ഉയര്‍ത്തി മഹീന്ദ്ര XUV300

ഔദ്യോഗിക ബുക്കിംഗ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പുകള്‍ XUV300 -യുടെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഡീലര്‍ഷിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി 7,000 മുതല്‍ 10,000 രൂപ വരെയാണ് ബുക്കിംഗ് തുക. XUV300 -യെ കൂടാതെ കോമ്പാക്ട് എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പും പിന്നണിയില്‍ ഒരുങ്ങുന്നുണ്ട്.

Image Source: Auto Punditz

More from DriveSpark

Article Published On: Tuesday, January 8, 2019, 17:03 [IST]
English summary
Mahindra XUV 300 Base Variant Spied. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X