Just In
- 1 min ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
- 7 min ago
ചരക്കുനീക്കത്തിന് റെയില്വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്
- 1 hr ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 3 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
Don't Miss
- News
ബിജെപിക്കെതിരെ യുഡിഎഫും എല്ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യം
- Finance
1000 രൂപ മാസതവണയില് തുടങ്ങാവുന്ന 5 മികച്ച നിക്ഷേപങ്ങള്
- Movies
മമ്മൂട്ടിയുടെ മുഖത്ത് തന്നെ അന്ന് നോക്കി നിന്നു, കണ്ണെടുക്കാനായില്ല, തുറന്ന് പറഞ്ഞ് മന്യ
- Sports
IPL 2021: ഇത്തവണത്തെ സിക്സര് വീരന്മാര്- തലപ്പത്ത് രണ്ടു പേര്, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന് കൂലോം ക്ഷേത്രം
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില് പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ടൊയോട്ട കാമ്രി ഇന്ത്യയില്, വില 36.95 ലക്ഷം രൂപ
എട്ടാംതലമുറ ടൊയോട്ട കാമ്രി ഇന്ത്യയില്. 36.95 ലക്ഷം രൂപ വിലയില് പുതിയ കാമ്രിയെ ടൊയോട്ട പുറത്തിറക്കി. രാജ്യാന്തര വിപണിയില് കഴിഞ്ഞവര്ഷമെത്തിയ കാറാണ് ഇപ്പോള് ഇന്ത്യന് തീരമണഞ്ഞിരിക്കുന്നത്. ഹോണ്ട അക്കോര്ഡുമായി പുതിയ ടൊയോട്ട കാമ്രി വിപണിയില് മത്സരിക്കും. 43 ലക്ഷം രൂപയാണ് ഹോണ്ട അക്കോര്ഡിന് വില.

മുന്തലമുറ മോഡലിനെക്കാള് വലുപ്പും പുത്തന് കാമ്രിക്കുണ്ട്. ടൊയോട്ട ന്യൂ ഗ്ലോബല് ആര്കിടെക്ച്ചര് പ്ലാറ്റ്ഫോം കാറിന്റെ വലുപ്പം കാര്യമായി കൂട്ടി. പുതുതലമുറ ലെക്സസ് ES 300h ഉം ഇതേ അടിത്തറ പങ്കിടുന്നു. നോട്ടത്തിലും ഭാവത്തിലും പുതുമ കൈവരിച്ചാണ് കാമ്രി വില്പ്പനയ്ക്കു വരുന്നത്.

രൂപകല്പനയില് അക്രമണോത്സുകത അനുഭവപ്പെടും. ഇക്കുറി ഹൈബ്രിഡ് പതിപ്പ് മാത്രമെ കാമ്രിയിലുള്ളൂ. കഴിഞ്ഞവര്ഷം ഹൈബ്രിഡ് പതിപ്പിനായിരുന്നു ഇന്ത്യയില് ആവശ്യക്കാര് കൂടുതല്. കാമ്രിയില് തുടിക്കുന്ന 2.5 ലിറ്റര് നാലു സിലിണ്ടര് പെട്രോള് എഞ്ചിന് 174 bhp കരുത്തും 221 Nm torque ഉം പരമാവധി സൃഷ്ടിക്കും.

വൈദ്യുത മോട്ടോറിനുമുണ്ട് 116 bhp കരുത്ത്. അതായത് 211 bhp വരെ കരുത്ത് നേടാന് കാമ്രിക്ക് കഴിയുമെന്ന് സാരം. മുന്തലമുറയിലെ ആറു സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്ബോക്സ് തന്നെയാണ് പുതിയ മോഡലിലും. 23.37 കിലോമീറ്റര് മൈലേജ് പുതിയ കാമ്രി കുറിക്കുമെന്ന് ടൊയോട്ട പറയുന്നു.

ആകാരയളവിലുണ്ടായ വളര്ച്ച ഡിസൈനില് വരച്ചുകാട്ടാന് ടൊയോട്ട ശ്രമിച്ചിട്ടുണ്ട്. ഇത്തവണ ഹെഡ്ലാമ്പുകളിലും ഗ്രില്ലിലും കമ്പനി കൈകടത്തി. 18 ഇഞ്ച് വലുപ്പമുള്ള പുതിയ അലോയ് വീല് ഘടന കാമ്രിയുടെ ഡിസൈന് പരിഷ്കാരങ്ങളില്പ്പെടും. ഹൈബ്രിഡാണെന്നു പറയുന്ന പ്രത്യേക നീല നിറം ബാഡ്ജിന് താഴെ കാണാം.

പ്രധാനമായും ക്യാബിനകത്ത് പുതുമ കൊണ്ടുവരാനാണ് ടൊയോട്ട ശ്രദ്ധിച്ചിരിക്കുന്നത്. വലിയ ടച്ച്സ്ക്രീന് ഡിസ്പ്ലേയും 8.0 ഇഞ്ച് ഹെഡ്സ് അപ്പ് ഡിസ്പ്ലേയും ഉള്ളില് വിശേഷമാണ്. കാറുമായി ബന്ധപ്പെട്ട നിര്ണ്ണായക വിവരങ്ങള് മുഴുവന് വിന്ഡ്സ്ക്രീനിലേക്ക് ഹെഡ്സ് അപ്പ് ഡിസ്പ്ലേ പകര്ത്തും.
Most Read: കാര് വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്ന്ന് മാരുതി സുസുക്കി അറീന

മികവുറ്റു ശബ്ദാനുഭൂതി ഉറപ്പുവരുത്താന് ജെബിഎല്ലിന്റെ ഒമ്പതു സ്പീക്കര് ഡോള്ബി സംവിധാനം കാറിലുണ്ട്. മൂന്നു സോണ് ക്ലൈമറ്റ് കണ്ട്രോള്, തുകല് ആവരണമുള്ള സ്റ്റീയറിംഗ് വീല്, തുകല് സീറ്റ് എന്നിങ്ങനെ ആഢംബരത്തിന് യാതൊരു കുറവും കാമ്രിയില് കമ്പനി വരുത്തിയിട്ടില്ല.

സുരക്ഷയുടെ കാര്യത്തിലും വേണ്ട മുന്കരുതലുകള് കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഒമ്പത് എയര്ബാഗുകള്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന് കണ്ട്രോള്, ഹില് സ്റ്റാര്ട്ട് അസിസ്റ്റ് തുടങ്ങിയ നിരവധി സജ്ജീകരണങ്ങള് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

റെഡ് മീഖ, ഫാന്റം ബ്രൗണ്, ബേണിംഗ് ബ്ലാക്ക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, പേള് വൈറ്റ്, സില്വര്, ഗ്രാഫൈറ്റ് നിറങ്ങളിലാണ് പുതിയ ടൊയോട്ട കാമ്രി വില്പ്പനയ്ക്കു വരുന്നത്. അക്കോര്ഡിന് പുറമെ സ്കോഡ സൂപ്പേര്ബിനും ഫോക്സ്വാഗണ് പസാറ്റിനും കാമ്രി ഭീഷണി ഉയര്ത്തും.