"നടുറോഡിൽ കാറുപേക്ഷിച്ച് എംഎൽഎ ബസിൽ", ടോൾബൂത്തിൽ നാടകീയ രംഗങ്ങൾ — വീഡിയോ

ദിനംതോറും നിരവധി സംഭവങ്ങൾക്ക് നടക്കുന്ന ഒന്നാണ് നമ്മുടെ നാട്ടിലെ ടോൾപ്ലാസകൾ. അടുത്തിടെ ആന്ധ്രപ്രദേശിലെ ഖാജ ടോൾപ്ലാസയിൽ നടന്ന സംഭവമാണ് ഇതിൽ മുമ്പൻ.

ഡെണ്ടലൂരു എംഎൽഎ ആയ ചിന്താമണി പ്രഭാകറിന്റെ കാർ ടോൾപ്ലാസ ജീവനക്കാർ തടയാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴി വച്ചത്. ടോൾബൂത്തിലെ ഫ്രീ പാസ് ലെയിനിലൂടെ കടന്ന് പോവാൻ ശ്രമിച്ച എംഎൽഎ യുടെ കാർ ടോൾപ്ലാസ ജീവനക്കാർ തടഞ്ഞ് ടോൾ പിരിയ്ക്കാൻ ശ്രമിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി.

ടോൾ അടയ്ക്കാൻ തയ്യാറാവാതെ എംഎൽഎ കാറുപേക്ഷിച്ച് പുറകിൽ വന്ന ബസിൽ കയറിപ്പോയി.

Most Read:കാർ വിലയുടെ അന്തരം രണ്ടര ലക്ഷം ; ഇതാണ് BS-VI

ഗുണ്ടൂരിലേക്കുള്ള യാത്രാമധ്യേയാണ് ടോൾപ്ലാസയിൽ നിന്ന് എംഎൽഎ യ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. ഒരു ആരാധനാലയം സന്ദർശിച്ച് തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ കുടുംബത്തോടൊപ്പം എംഎൽഎ മടങ്ങവേയാണ് സംഭവം നടന്നത്.

ടോൾ ഫീസ് നൽകാൻ ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ താൻ എംഎൽഎ ആണെന്നും തനിക്ക് ടോൾ അടയ്ക്കേണ്ട കാര്യം ഇല്ലെന്നും ജനപ്രതിനിധിയായ തന്നെ ടോൾ അടയ്ക്കേണ്ടതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ, ഇതൊന്നും കൂട്ടാക്കാതെ തുടർന്നും ടോൾ ചോദിച്ച ജീവനക്കാരോട് തർക്കിച്ച എംഎൽഎ, കാറിൽ നിന്നും ഇറങ്ങി കുടുംബത്തോടൊപ്പം അടുത്തുണ്ടായിരുന്ന ബസിൽ കയറി പോയി.

നാഷണൽ ഹൈവേ അതോറിറ്റിയുടെ പരിധിയിൽ വരുന്ന ഖാജ ടോൾപ്ലാസ ജീവനക്കാർക്കെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്ന് എംഎൽഎ പിന്നീട് വ്യക്തമാക്കി.

എംഎൽഎ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ടോൾ അടയ്ക്കേണ്ടതില്ല എന്നത് സത്യമാണ്.

Most Read: കാര്‍ വില്‍പ്പനയില്‍ കേരളം മുന്നില്‍, ബമ്പര്‍ ഹിറ്റായി മാരുതി

എംഎൽഎ അല്ലെങ്കിൽ മറ്റു VIP വാഹനങ്ങൾ എന്നിവയിൽ സർക്കാർ അടയാളങ്ങൾ ഉണ്ടാവും (പ്രത്യേക നമ്പർ, സ്റ്റിക്കറുകൾ എന്നിവ). എന്നാൽ, പ്രസ്തുത എംഎൽഎ യുടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ എംഎൽഎ ആണെന്നതിനുള്ള തെളിവില്ലായിരുന്നു എന്നതാണ് ടോൾ ജീവനക്കാർ നൽകുന്ന മറുപടി. എംഎൽഎ ടോൾപ്ലാസയിൽ കാറുപേക്ഷിച്ച് പോയത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ഏതായാലും, സംഭവം പ്രശ്നമായതോടെ ടോൾപ്ലാസ ജീവനക്കാർ മാപ്പ് പറഞ്ഞു. തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംഎൽഎ ഉപേക്ഷിച്ചത് VIP/VVIP ലെയിനിലാണെന്നത് ജീവനക്കാരിൽ ആശങ്കയുണർത്തി. 125 രൂപ ടോൾ നൽകേണ്ട കാര്യത്തെ ഇത്രയും വലിയ പ്രശ്നമാക്കിയതിൽ എംഎൽഎ യുടെ ഭാഗത്തും വീഴ്ചയുണ്ട് എന്ന് വാദിക്കുന്നവരും ഏറെ.

Most Read Articles

Malayalam
English summary
mla leaves car at tollbooth : read in malayalam
Story first published: Saturday, December 22, 2018, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X