കാർ വിലയുടെ അന്തരം രണ്ടര ലക്ഷം ; ഇതാണ് BS-VI
രാജ്യത്തെ ഓട്ടോമോട്ടിവ് രംഗത്ത് 2020 മുതൽ BS-VI (BS6) വാഹനങ്ങൾക്ക് മാത്രമേ സ്ഥാനമുണ്ടാവൂ. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വാഹനവിപണി BS-VI അഥവാ ഭാരത് സ്റ്റേജ് 6 നിലവാരം കാത്ത് സൂക്ഷിക്കുന്നത്.

നിരവധി വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ BS-VI ശ്രേണിയിലേയ്ക്ക് മാറിക്കഴിഞ്ഞു. ശേഷിക്കുന്നവർ മാറിക്കെണ്ടിരിക്കുന്നു. ഓട്ടോകാർ നൽകുന്ന വിവരങ്ങളനുസരിച്ച് വാഹനവിപണിയിലെ BS-VI നടപ്പാക്കുന്നത് രാജ്യത്തെ പെട്രോൾ - ഡീസൽ കാറുകളുടെ വിലയിലെ അന്തരത്തെ നല്ല രീതിയിൽ ബാധിക്കുമെന്നാണ്.

നിലവിൽ പെട്രോൾ കാറുകളുടെ വിലയേക്കാൾ ഒരു ലക്ഷം രൂപയോളം കൂടുതലാണ് ഡീസൽ കാറുകളുടെ വില. BS-VI നടപ്പാക്കുന്നതോടെ ഇത് രണ്ടര ലക്ഷത്തോളമാവും.
Most Read:വീടിന് മേല്‍ക്കൂരയായി സാക്ഷാല്‍ ജീപ്പ്, അമ്പരന്ന് ആനന്ദ് മഹീന്ദ്ര

വാഹന നിർമ്മാതാക്കളായ മാരുതി, തങ്ങളുടെ കാറുകളെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ സുസുക്കി (SHVS) സംവിധാനത്തിലേക്ക് ഉടൻ മാറ്റും. ഭാവിയിൽ മാരുതിയുടെ പെട്രോൾ ഹൈബ്രിഡുകളും ഉണ്ടാവുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ഇത്തരത്തിൽ മുന്നോട്ട് പോയാൽ കൂടുതൽ പ്രാദേശിക ഉൽപന്നങ്ങളായിരിക്കും ഉപയോഗിക്കാൻ സാധ്യത. ഡീസൽ കാറുകളെ അപേക്ഷിച്ച് ഹൈബ്രിഡുകൾ 30 ശതമാനം അധികം മൈലേജ് നൽകും.

ഹൈബ്രിഡുകൾ കമ്പനിയ്ക്ക് കൂടുതൽ നിക്ഷേപത്തിന് കാരണമാകുമെങ്കിലും ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.
Most Read:ഡ്യൂക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനും ബജാജിനും മോഹം - വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാര്‍?

മാത്രമല്ല, BS-VI ഡീസൽ കാറുകളെക്കാളും ഹൈബ്രിഡ് കാറുകളുടെ നിർമ്മാണത്തിന് ചെലവേറും. ഈ പദ്ധതി നടപ്പായില്ലെങ്കിൽ CNG കാറുകളായിരിക്കും നല്ലത്. മാരുതിയുടെ വിൽപന അഞ്ച് ലക്ഷം കവിഞ്ഞുവെന്നത് മറ്റൊരു നാഴികക്കല്ലാണ്. രാജ്യത്തെ മലിനീകരണത്തോത് കുറയ്ക്കുന്നതിനായാണ് BS-VI കാറുകൾ വരുന്നത്. മൂല്യമേറിയ നിർമ്മാണച്ചെലവാണ് ഇവയ്ക്ക് വിലങ്ങ് തടിയാവുന്നത്. ഏതായാലും ഉപഭോക്താക്കളിത് സ്വീകരിക്കുമോ ഇല്ലയോ എന്നത് കണ്ടറിയാം.


Click it and Unblock the Notifications








