നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

Written By:

അനധികൃതമായി രൂപമാറ്റം വരുത്തിയ കാറുകള്‍ക്ക് എതിരെ നടപടി ശക്തമാക്കി സംസ്ഥാന റോഡ് ഗതാഗത വകുപ്പ്. പരിശോധന കര്‍ശനമാക്കിയതിന്റെ പശ്ചാത്തലത്തില്‍ മെര്‍സിഡീസ്-ബെന്‍സ് എ-ക്ലാസായ മാരുതി ബലെനോയെ മലപ്പുറത്ത് നിന്നും റോഡ് ഗതാഗത വകുപ്പ് കൈയ്യോടെ പിടികൂടിയിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

കേരളത്തില്‍ നിന്നും ഏറെ ശ്രദ്ധിക്കപ്പെട്ട കാര്‍ മോഡിഫിക്കേഷനുകളില്‍ ഒന്നായ കസ്റ്റം ബലെനോയെയാണ് അധികൃതര്‍ പിടികൂടിയത്. തിരിച്ചറിയാനാകത്ത വിധത്തില്‍ രൂപമാറ്റം സംഭവിച്ച ബലെനോയെ കുറിച്ച് തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

കസ്റ്റം ബലെനോയെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് തിരൂര്‍ ജോയിന്റ് ആര്‍ടിഒ നല്‍കുകയായിരുന്നു.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

അതേസമയം മോഡിഫിക്കേഷന്‍ വിവാദമായ പശ്ചാത്തലത്തില്‍ കാര്‍ ഹാജരാക്കാന്‍ 15 ദിവസം സമയം ആവശ്യപ്പെട്ട ഉടമസ്ഥന്‍, പഴയ രൂപത്തിലുള്ള ബലെനോയെയാണ് കഴിഞ്ഞ ദിവസം ആര്‍ടിഒയ്ക്ക് മുമ്പില്‍ ഹാജരാക്കിയത്.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

രൂപമാറ്റം വരുത്തുന്നതിനായി ഉപയോഗിച്ച മോഡിഫിക്കേഷന്‍ ഘടകങ്ങളും ഉടമസ്ഥന്‍ റോഡ് ഗതാഗത വകുപ്പിന് കൈമാറി. അനധികൃതമായി കാര്‍ രൂപം മാറ്റം വരുത്തിയതിന് ബലെനോ ഉടമസ്ഥന് എതിരെ പിഴ ചുമത്തുമെന്ന് ആര്‍ടിഒ വ്യക്തമാക്കിയിട്ടുണ്ട്.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

മാരുതി ബലെനോയിലേക്ക് മെര്‍സിഡീസ് എ ക്ലാസിനെ അപ്പാടെ പകര്‍ത്താനുള്ള ശ്രമമാണ് ഇവിടെ ഉടമസ്ഥന് വിനയായത്.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

പുതുതലമുറ എ-ക്ലാസിന് സമാനമായ ഡയമണ്ട് ഗ്രില്ലും എയര്‍ വെന്റുകളോട് കൂടിയ പുതുക്കിയ ബമ്പറും, ഗ്രില്ലില്‍ ഒരുങ്ങിയ മെര്‍സിഡീസ് ലോഗോയുമെല്ലാം ഒരുപരിധി വരെ മെര്‍സിഡീസാകാനുള്ള ബലെനോയുടെ ശ്രമത്തെ പിന്തുണച്ചിരുന്നു.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

എന്തായാലും അനധികൃതമായി രൂപം മാറിയ വാഹനങ്ങള്‍ക്ക് എതിരെ പിടിമുറുക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന റോഡ് ഗതാഗത വകുപ്പ്.

Recommended Video
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

കാറില്‍ നടത്തുന്ന മാറ്റങ്ങള്‍ എല്ലാം രജിസ്‌ട്രേഷന്‍ രേഖയില്‍ പ്രതിഫലിക്കണമെന്നാണ് നിയമം. അല്ലാത്ത പക്ഷം ഇത്തരം കാറുകളെല്ലാം അനധികൃതമായാണ് നിരത്തില്‍ ഓടുന്നത്.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

നിയമപരിധി ലംഘിക്കുന്ന മോഡിഫിക്കേഷനുകള്‍

സ്ട്രെച്ചിങ് - 'വലിച്ച് നീട്ടരുത്'

സ്ട്രെച്ചിങ് കാരണമാണ് ഇന്ന് ഏറിയ പങ്ക് മോഡിഫൈ കാറുകളും അധികൃതര്‍ പിടികൂടുന്നത്. കാര്‍ മോഡിഫിക്കേഷനുകളിലെ പതിവ് രംഗമാണ് സ്ട്രെച്ചിങ്. കാര്‍ സ്ട്രെച്ചിങ് കാഴ്ച വിരുന്ന് നല്‍കുമെങ്കിലും സുരക്ഷാ മുഖത്ത് ഒട്ടേറെ ആശങ്കകൾ ഉണര്‍ത്തും.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

ചോപിംഗ് ആന്‍ഡ് കട്ടിങ് - 'വെട്ടിയൊതുക്കരുത്'

കാറിന്റെ കരുത്തുറ്റ ഘടനയെ വെല്ലുവിളിച്ചാണ് ചോപിങ് മോഡിഫിക്കേഷനുകള്‍ നടക്കുന്നത്. മോണോകോഖ് ചാസികളില്‍ ഒരുങ്ങിയ കാറുകളാണ് ചോപിങിൽ ഏറെ ദുര്‍ബലപ്പെടുന്നതും.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

റീഡിസൈന്‍ - രൂപമാറ്റം

നിര്‍മ്മാതാക്കള്‍ നല്‍കുന്ന അനുയോജ്യ ഘടകങ്ങള്‍ക്ക് പകരം അനധികൃതമായ പാര്‍ട്സുകളും ഘടനകളുമാകും രൂപമാറ്റം വരുത്തുമ്പോള്‍ കാറില്‍ ഒരുങ്ങുക. ഇത് കാറിന്റെ പ്രകടനത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നതിനൊപ്പം അപകട ഭീഷണിയും ഉയര്‍ത്തും.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

കാര്‍ ലിഫ്റ്റിംഗ് - 'ഉയരം കൂട്ടരുത്'

മോണ്‍സ്റ്റര്‍ ട്രക്കുകള്‍ക്ക് സമാനമായ കാറുകളും എസ് യു വികളും സുന്ദരമായ ആശയങ്ങളാണ്. എന്നാല്‍ പൊതുനിരത്തിൽ ഇത് ഉപയോഗിക്കുന്നത് അനധികൃതമാണ്.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

ഓഫ്-റോഡിംഗിനായി ഇന്ന് പലതരത്തിലുള്ള ലിഫ്റ്റ് കിറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ റോഡ് ഉപയോഗത്തില്‍ ഇത് അപകടം വിളിച്ച് വരുത്തും. കാറിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ബ്ലൈന്‍ഡ് സ്പോടുകളും കൂടും.

നടപടി ശക്തമാകുന്നു; മെര്‍സിഡീസായ ബലെനോയെ അധികൃതര്‍ പിടിച്ച് മാരുതിയാക്കി

നിറംമാറ്റം

കാറിന്റെ നിറം മാറ്റവും ഇന്ന് പതിവ് മോഡിഫിക്കേഷനാണ്. എന്നാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും അതേനിറം തന്നെ രേഖപ്പെടുത്തണമെന്നത് നിർബന്ധമാണ്. അല്ലാത്ത പക്ഷം ഇത്തരം കാറുകളും അനധികൃതമാണ്.

Image Source: TeamBHP

കൂടുതല്‍... #off beat
English summary
Modified Maruti Baleno Got Seized By Police. Read in Malayalam.
Story first published: Thursday, December 7, 2017, 16:53 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark