മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് അംബാനിയുടെ കാര്‍ ശേഖരം

ഇന്ത്യയിലെ ധനികരെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം കടന്ന് വരുന്ന പേരുകളായിരിക്കും അംബാനി, ബിര്‍ല, ടാറ്റ എന്നിവയൊക്കെ. ഇതില്‍ മുകേഷ് അംബാനി ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ്. ലോകോത്തര കാറുകള്‍ കൊണ്ട് സമൃദ്ധമാണ് മുകേഷ് അംബാനിയുടെ ഗരാജ്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ക്രിക്കറ്റ് ഫീവറിന്റെ ഭാഗമായി പുറത്ത് വന്ന വീഡിയോയില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ അംബാനിയുടെ ഗരാജ് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഒരു ട്രഷര്‍ ഹണ്ട് ഗെയിമിന്റെ സൂചന തിരഞ്ഞുകൊണ്ടാണ് ടീം അംഗങ്ങള്‍ അംബാനിയുടെ ഗരാജില്‍ എത്തിയത്.

മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് അംബാനിയുടെ കാര്‍ ശേഖരം

എന്നാല്‍ ടീം അംഗങ്ങളെ മാത്രമല്ല, കാഴ്ചക്കാരെയും ഞെട്ടിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ലോകത്തെ മികച്ച ആഢംബര കാറുകളാണ് വീഡിയോയില്‍ കാണാനാവുന്നത്. ആന്റിലിയ എന്ന അംബാനിയുടെ വീട്ടിലെ പാര്‍ക്കിംഗ് സ്‌പെയ്‌സിലാണ് ആ കാറുകളുള്ളത്. ഏകദേശം 168 കാറുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഇവിടം.

മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് അംബാനിയുടെ കാര്‍ ശേഖരം

വീഡിയോയുടെ ആദ്യ ഫ്രെയിമില്‍ നമുക്ക് കാണാനാവുക ആഢംബര എസ്‌യുവികളുടെ നിരയാണ്. ഇതില്‍ ബെന്റ്‌ലി ബെന്റേഗ, മുന്‍തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, മെര്‍സിഡീസ് G63 AMG, വൈറ്റ് നിറത്തിലുള്ള ബെന്റ്‌ലി മ്യൂള്‍സെയ്ന്‍, റേഞ്ച് റോവര്‍ എസ്‌യുവി, റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ, പോര്‍ഷ കയെന്‍, വേറൊരു റേഞ്ച് റോവര്‍ എസ്‌യുവി എന്നിവയെല്ലാം ഇതില്‍ ഇടം പിടിച്ചിരിക്കുന്നു.

Most Read:രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് അംബാനിയുടെ കാര്‍ ശേഖരം

എന്നാല്‍ ഗരാജിലെ സൂപ്പര്‍സ്റ്റാറായ ബിഎംഡബ്ല്യു i8 ദൃശ്യങ്ങള്‍ എത്തിയത് പിന്നെയാണ്. നീല നിറത്തിലുള്ള i8 അംബാനി കുടുംബം സ്വന്തമാക്കിയവയില്‍ വച്ച് ഏറ്റവും മികച്ച സ്‌പോര്‍ടി കാറാണ്.

മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് അംബാനിയുടെ കാര്‍ ശേഖരം

വൈദ്യുത മോട്ടോറിനോട് കൂടിയ 1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു i8 -ലുള്ളത്. ഇത് 357 bhp കരുത്തും 570 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. കാറുകളോടുള്ള അംബാനിയുടെ ഇഷ്ടവും മികച്ച കാര്‍ തിരഞ്ഞെടുക്കതിലുള്ള അദ്ദേഹത്തിന്റെ അഭിരുചിയും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

Most Read:ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

വീഡിയോയുടെ ദൈര്‍ഘ്യം വളരെ കുറവായത് കൊണ്ട് തന്നെ അംബാനി കുടുംബം സ്വന്തമാക്കിയ മറ്റ് പ്രമുഖ കാറുകളുടെ ദൃശ്യങ്ങള്‍ ലഭ്യമല്ല. ലോകത്തെ വേഗമേറിയ കാറുകളിലൊന്നായ ലംബോര്‍ഗിനി ഉറൂസ്, കവചിത വാഹനമായ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്, നിരയിലെ ഏറ്റവും പുതിയ എസ്‌യുവിയായ റോള്‍സ് റോയ്‌സ് കള്ളിനന്‍ എന്നിവയാണ് അംബാനിയുടെ ഗരാജിലെ മറ്റ് പ്രമുഖ കാറുകള്‍.

Source: Shantonil Nag

More from DriveSpark

Article Published On: Monday, March 25, 2019, 16:47 [IST]
English summary
mumbai indians cricket team members visited ambani's garage at antilia: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X