ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

By Rajeev Nambiar

പറഞ്ഞുവരുമ്പോള്‍ ടാറ്റയുടെ ടിയാഗൊയും ടിഗോറും ഒന്നുതന്നെ. ടിയാഗൊ ഹാച്ച്ബാക്കും ടിഗോര്‍ സെഡാനുമാണന്നുമാത്രം. ഒരേ രൂപം. ഒരേ എഞ്ചിന്‍. ഒരേ അടിത്തറ. ഒരേ ഫീച്ചറുകള്‍. എല്ലാം സമാനം. പക്ഷെ വില്‍പ്പനയില്‍ ടിയാഗൊ ഹാച്ച്ബാക്കിനോളം വളരാന്‍ ടിഗോറിന് കഴിയുന്നില്ല. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പത്തു കാറുകളില്‍ ഒന്നായി ടിയാഗൊ അറിയപ്പെടുമ്പോള്‍, വില്‍പ്പനയിടിവിന്റെ ആശങ്കയിലാണ് ഓരോ മാസവും ടിഗോര്‍ തള്ളിനീക്കുന്നത്.

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

മാര്‍ച്ച് മാസം ടിഗോറിന് മാത്രം ഒരുലക്ഷം രൂപയുടെ വിലക്കിഴിവ് കമ്പനി പ്രഖ്യാപിക്കാന്‍ കാരണവുമിതാണ്. നിലവില്‍ 5.42 ലക്ഷം രൂപ മുതലാണ് കാറിന് വില. 2018 ഡിസംബറിന് ശേഷം ടിഗോറിന് കാര്യമായ വില്‍പ്പനയില്ല. ജനുവരിയില്‍ ടാറ്റ ആകെ വിറ്റത് 2,361 ടിഗോര്‍ യൂണിറ്റുകള്‍. ഫെബ്രുവരിയില്‍ വില്‍പ്പന 1,259 യൂണിറ്റായി ചുരുങ്ങി. ടിഗോര്‍ ഇതുവരെ കുറിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് പോയമാസം സംഭവിച്ചത്.

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

വില്‍പ്പനയിടിവ് 56 ശതമാനം. ഇതേസമയം ടിയാഗൊയ്ക്ക് വിപണിയില്‍ പ്രചാരം കൂടുകയാണെന്നതും ശ്രദ്ധേയം. ഇന്ത്യയില്‍ മാരുതി ഡിസൈര്‍ ടാറ്റ ടിഗോറിന് ശക്തനായ എതിരാളിയാവുന്നു. പ്രതിമാസം 17,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാരുതി സെഡാനുണ്ട്.

Most Read: ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

നിരയില്‍ രണ്ടാമനായ ഹോണ്ട അമേസും ടിഗോറിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. പ്രതിമാസം 7,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന അമേസും കൈയ്യടക്കുന്നു. ഫോര്‍ഡ് ആസ്‌പൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ തുടങ്ങിയവരുമായും ടിഗോറിന് മത്സരമുണ്ട്. എന്തായാലും പുതിയ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ ടിഗോറിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

നേരത്തെ ടിഗോറിന് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. കൂടുതല്‍ ഫീച്ചറുകളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടെ ഒരുപിടി പുതുമകളോടെയാണ് ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയ്ക്ക് വരുന്നത്. ഡയമണ്ട് ആകൃതിയുള്ള മുന്‍ ഗ്രില്ല്, ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രിസ്റ്റല്‍ ശൈലിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ വിന്‍ഡ്ഷീല്‍ഡിലുള്ള എല്‍ഇഡി സ്റ്റോപ്പ് ലാമ്പ് തുടങ്ങി നിരവധി സവിശേഷതകള്‍ കാറിലുണ്ട്.

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

15 ഇഞ്ചാണ് ഇരട്ട നിറമുള്ള അലോയ് വീലുകളുടെ വലുപ്പം. ടിഗോറിന് കൂടുതല്‍ പ്രീമിയം പകിട്ടേകുന്നതില്‍ അലോയ് വീലുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഉള്ളില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് മാറ്റങ്ങളില്‍ മുഖ്യം. പിന്‍ പാര്‍ക്കിംഗ് ക്യാമറ, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറിലുണ്ട്.

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

ഏറ്റവും ഉയര്‍ന്ന ടിഗോര്‍ XZ പ്ലസ് മോഡലില്‍ മാത്രമെ പുതിയ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങുന്നുള്ളൂ. രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് ടിഗോറില്‍ — 1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോളും 1.05 ലിറ്റര്‍ റെവടോര്‍ഖ് ഡീസലും. പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കാനാവും.

Most Read: റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ടിഗോറില്‍ പിഴച്ച് ടാറ്റ, വന്‍ ഹിറ്റായി ടിയാഗൊ

69 bhp, 140 Nm torque കുറിക്കാന്‍ 1.05 റെവടോര്‍ഖ് ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിര്‍ബോക്‌സ് ഓപ്ഷനകള്‍ കാറില്‍ തിരഞ്ഞെടുക്കാം. 7.6 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ടിഗോര്‍ മോഡലിന് വിപണിയില്‍ വില.

More from DriveSpark

Article Published On: Monday, March 25, 2019, 13:21 [IST]
English summary
Tata Tigor Sales decline Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X