ബൈക്ക് മോശമെന്ന് അഭിപ്രായപ്പെട്ടതിന് മുംബൈ സ്വദേശിക്ക് ക്രൂരമര്‍ദ്ദനം; പിന്തുണയുമായി ബൈക്ക്‌പ്രേമികൾ
രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് മാമാങ്കമാണ് ഇന്ത്യ ബൈക്ക് വീക്ക്. ഗോവയില്‍ വെച്ച് വിജയകരമായി പൂര്‍ത്തീകരിച്ച അഞ്ചാമത് ഇന്ത്യ ബൈക്ക് വീക്കിന്റെ തിരശ്ശീല അഴിയും മുമ്പെ പുതിയ വിവാദം ഉയര്‍ന്നിരിക്കുകയാണ്.

ബൈക്കിനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മുംബൈയില്‍ നിന്നുള്ള യുവ വ്‌ളോഗറിനെ ഒരു സംഘം ക്രൂരമായി കൈയ്യേറ്റം ചെയ്തതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

തികഞ്ഞ ബൈക്ക് പ്രേമിയും, റൈഡറുമായി സൗരഭ് മയേഖറിനാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് ക്രൂരപീഢനം ഏല്‍ക്കേണ്ടി വന്നത്.

സംഭവം ഇങ്ങനെ
ഇന്ത്യ ബൈക്ക് വീക്കില്‍ നിന്നുമുള്ള തത്സമയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ബൈക്ക് പ്രേമികളെ അറിയിക്കുക ലക്ഷ്യമിട്ടാണ് സൗരഭ് മയേഖര്‍ എന്ന വ്‌ളോഗര്‍ ഇന്ത്യ ബൈക്ക് വീക്കില്‍ പങ്കെടുത്തത്.

അത്തരത്തില്‍ ഗോവയില്‍ വെച്ച് കണ്ടുമുട്ടിയ കവാസാക്കി Z800 മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള അഭിപ്രായം മയേഖര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചതാണ് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Recommended Video


ഇന്ത്യയിലെ ഏറ്റവും മോശം Z800 എന്നായിരുന്നു മോട്ടോര്‍സൈക്കിളിന് സൗരഭ് മയേഖര്‍ നല്‍കിയ വിശേഷണം.
Trending On DriveSpark Malayalam:
കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം
ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍
എഞ്ചിനും, ക്ലച്ച് പ്ലേറ്റുകള്‍ക്കും ചരമക്കുറിപ്പും മയേഖര്‍ നല്‍കിയിരുന്നു. ഇതാണ് ബന്ധപ്പെട്ട കവാസാക്കി Z800 ന്റെ ഉടമസ്ഥനെയും സുഹൃത്തുക്കളെയും ചൊടിപ്പിച്ചത്.

പിന്നാലെ ഇന്ത്യ ബൈക്ക് വീക്കില്‍ വെച്ച് സൗരഭ് മയേഖറിനെ നേരില്‍ കണ്ടുമുട്ടിയ ഉടമസ്ഥനും സംഘവും ബൈക്കിനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സമീപത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയത്.
Trending On DriveSpark Malayalam:
ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

മര്‍ദ്ദനത്തിന് ശേഷം സൗരഭ് മയേഖറിനെ ബൈക്കിന് മുന്നില്‍ നിര്‍ത്തി യാചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൗരഭ് മയേഖറിന് പിന്തുണയര്‍പ്പിച്ച് ഒട്ടനവധി ബൈക്ക് പ്രേമികളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

സംഭവത്തില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








