അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

ആപ്പ് അധിഷ്ഠിത ടാക്സി സർവ്വീസ് പ്ലാറ്റ്ഫോമായ ഓല മുംബൈയിൽ 'ഓല എമർജൻസി' സേവനം അവതരിപ്പിച്ചു. 15 പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഫ്ലീറ്റ് ഓപ്പറേറ്റർ തങ്ങളുടെ സേവന ലഭ്യത വിപുലീകരിച്ചു.

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ്, വിശാഖപട്ടണം, നാസിക്, വാരണാസി, ഇൻഡോർ, ഭോപ്പാൽ, അമൃത്സർ, ലുധിയാന, ജലന്ധർ, പട്യാല, മൊഹാലി, റൂർക്കേല, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഈ സേവനം രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് അവശ്യ വൈദ്യസഹായം ലഭിക്കുന്നതിന് ആശുപത്രികളിലും മറ്റും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ സഹായിക്കുന്നു.

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

കോവിഡ് -19 ഇതര മെഡിക്കൽ യാത്രകളായ ഷെഡ്യൂൾഡ് ചെക്ക്-അപ്പുകൾ, ഡയാലിസിസ്, കീമോതെറാപ്പി, പരിക്കുകൾ പോലുള്ള അടിയന്തിര വൈദ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി സൗകര്യപ്രദവും വിശ്വസനീയവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങൾ ഓല എമർജൻസി വഴി നൽകുന്നതായി കമ്പനി പറയുന്നു.

MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണി നോട്ടമിട്ട് ടൊയോട്ട, RAV4 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിക്കുന്നത്, സാമൂഹിക അകലം പാലിക്കൽ, സുരക്ഷാ നടപടികൾ എന്നിവയുടെ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നു.

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

ഈ നഗരങ്ങളിലുടനീളമുള്ള ജനങ്ങൾക്ക് ‘ഓല എമർജൻസി' വിഭാഗം തിരഞ്ഞെടുത്ത് നഗരത്തിലെ ലഭ്യമായ ആശുപത്രികളുടെ പട്ടികയിൽ നിന്ന് ഡ്രോപ്പ് ലൊക്കേഷൻ നൽകി ക്യാബ് ബുക്ക് ചെയ്യാവുന്നതാണ്. വീടുകളിൽ നിന്ന് ആശുപത്രികളിലേക്കും തിരിച്ചും യാത്രകൾ ബുക്ക് ചെയ്യാൻ പ്ലാറ്റ്ഫോം അനുവദിക്കുന്നു.

MOST READ: തായ്‌ലൻഡ് പൊലീസിന് കരുത്തായി ടെസ്‌ല മോഡൽ 3 പെർഫോമെൻസ് കാറുകൾ

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

മുംബൈയെ സംബന്ധിച്ചിടത്തോളം നഗരത്തിലുടനീളം 200 ഓളം ആശുപത്രികൾ മാപ്പ് ചെയ്തതായി ഓല പറയുന്നു. ഈ സേവനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന എല്ലാ ക്യാബുകളിലും മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ പോലുള്ള അവശ്യ സംരക്ഷണ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ശരിയായ ശുചിത്വ നടപടികൾ പാലിച്ച് പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർ-പങ്കാളികളാണ് ഇവ പ്രവർത്തിപ്പിക്കുന്നതെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഈ സേവനം ശുദ്ധവും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യുന്നു. . ഡ്രൈവർ-പങ്കാളികൾക്ക് അവരുടെ സേവനങ്ങൾക്ക് വേതനം നൽകുന്നതിന് ഉപയോക്താക്കളിൽ നിന്ന് നാമമാത്ര നിരക്ക് ഈടാക്കും.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

നഗരങ്ങളിലെ ആയിരക്കണക്കിന് പൗരന്മാർ ഈ സേവനം പ്രയോജനപ്പെടുത്തി, ഈ സേവനം രാജ്യത്തുടനീളം ലഭ്യമാക്കുന്നതിന് തങ്ങൾക്ക് നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നു എന്നും ഓല എമർജൻസി ലോഞ്ച് ചെയ്തുമുതൽ വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ഓല വക്താവ് ആനന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു.

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

ഓല എമർജൻസി ഈ മാസം ആദ്യം ബെംഗളൂരുവിലാണ് ആദ്യം അവതരിപ്പിച്ചത്, അതിനുശേഷം നേരത്തെ സൂചിപ്പിച്ച മറ്റ് 14 നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

കാറുകളുടെ ഗുണനിലവാരം, സുരക്ഷാ നടപടികൾ, സേവനത്തിന്റെ സമയബന്ധിതത്വം എന്നിവ ജനങ്ങളും അധികാരികളും ഒരുപോലെ സ്വാഗതം ചെയ്തിട്ടുണ്ട്.

അവശ്യ സേവനങ്ങൾക്കായി ഓല എമർജൻസി സേവനം 15 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു

ഇത് ലോക്ക്ഡൗണിനിടയിൽ കൂടുതൽ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന് തങ്ങളെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വരുമാനം മുട്ടി നിന്ന നിരവധി ഡ്രൈവർ പങ്കാളികൾക്ക് സാമ്പത്തിക ലൈഫ് ലൈൻ നൽകാനും ഈ സേവനം സഹായിക്കും എന്ന് സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Ola Expands emergency medical transportation services to 15 more cities in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X