ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമായ ഒമേഗ സെയ്കി മൊബിലിറ്റി, ഹരിയാന സര്‍ക്കാരുമായി സഹകരിച്ച് ഫരീദാബാദിലെ സഞ്ജയ് കോളനിയില്‍ സമര്‍പ്പിത കൊവിഡ്-19 ഓക്‌സിജന്‍ ആശുപത്രി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഇതിന്റെ ഭാഗമായി ഒമേഗ സെയ്കി മൊബിലിറ്റി ദക്ഷിണ കൊറിയയില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിമാനത്തില്‍ എത്തിച്ചു. ഇത് ഓക്‌സിജന്‍ ആശുപത്രിയില്‍ ഒരു സമയം 30 രോഗികളെ പരിചരിക്കുന്നതിന് വരെ സഹായകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

കൊവിഡ്-19 രോഗികളെ പരിചരിക്കുന്നതിനും വൈറസിനെതിരെ പോരാടുന്നതിന് ശക്തിപ്പെടുത്തുന്നതിനും ആശുപത്രിയെ സഹായിക്കും. IMT ഫരീദാബാദില്‍ കമ്പനി ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഫരീദാബാദിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന 50 കിടക്കകളുള്ള ഈ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഈ രണ്ടാമത്തെ തരംഗത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ ഈ ആശുപത്രി എല്ലാ ആളുകള്‍ക്കും വളരെ ഉപകാരപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. നിലവില്‍ തങ്ങള്‍ക്ക് 4 ഡോക്ടര്‍മാരും 20 മെഡിക്കല്‍ സ്റ്റാഫും ഇവിടെ സേവനത്തിനുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: സബ്-4 മീറ്റര്‍ ശ്രേണിയില്‍ തരംഗമാകാന്‍ സിട്രണ്‍ C3; സ്‌കെയില്‍ മോഡല്‍ ചിത്രങ്ങള്‍ പുറത്ത്

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഭാവിയില്‍, 250 കിടക്കകളായി ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും ഒമേഗ സെയ്കി പറഞ്ഞു. ഇത്രത്തോളം മോശമായ ഈ സാഹചര്യത്തില്‍, ഈ സൗകര്യങ്ങള്‍ നിരാലംബരായ ആളുകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഈ ഒരു ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി ഞങ്ങള്‍ 100 കോടി മുതല്‍ മുടക്കും, സമീപഭാവിയില്‍ ഒരു മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റും കൊവിഡ് ടെസ്റ്റിംഗ് സൗകര്യവും സ്ഥാപിക്കുമെന്നും ഒമേഗ സെയ്കി മൊബിലിറ്റി ചെയര്‍മാന്‍ ഉദയ് നാരംഗ് പറഞ്ഞു.

MOST READ: 483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി ഒമേഗ സെയ്കി മൊബിലിറ്റി നിരവധി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടയര്‍ II, ടയര്‍ III നഗരങ്ങള്‍ക്കായി കമ്പനി റേജ് പ്ലസ് ഇലക്ട്രിക് ത്രീ വീലറില്‍ മൊബൈല്‍ ഓക്‌സിജന്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നു.

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഒരു സമയം 25 മുതല്‍ 30 വരെ ആളുകള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വാഹനങ്ങളില്‍ ഘടിപ്പിക്കും. പ്രാഥമികമായി ജെനിക്‌സ് സത്യ ലാബുകളുമായി സഹകരിച്ച് കൊവിഡ് പരിശോധനയ്ക്കായി കമ്പനി ലാബുകളും തുറക്കും.

MOST READ: 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസീറോ

ഫരീദാബാദില്‍ ഫ്രീ-കോസ്റ്റ് കൊവിഡ്-19 ആശുപത്രി ആരംഭിച്ച് ഒമേഗ സെയ്ക്കി

ഒമേഗ സെയ്കി മൊബിലിറ്റി ഈ കാലയളവില്‍ ഭക്ഷണം നല്‍കുന്നു, ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു, കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Omega Seiki Opens Free-of-Cost Covid-19 Hospital In Faridabad, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X