വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

കൊറോണ വൈറസ് ഭീഷണി ലോകമെമ്പാടും തുടരുന്നതിനാൽ, യാത്ര ചെയ്യുന്നത് ഇപ്പോഴും അപകടകരമാണ്. എന്നാൽ ഈ കാലത്ത് വെക്കേഷന് പോകാൻ കാത്തിരിക്കാനാവാത്തവർക്ക് രക്ഷകനായി മോട്ടോർഹോമുകൾ എത്തുന്നു.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

മിക്ക മോട്ടോർഹോമുകളും വളരെ വലുതും ചെലവേറിയതും പരിപാലിക്കാൻ മുഷിപ്പിക്കുന്നതുമാണെങ്കിലും മിനി ക്യാമ്പറുകൾ മികച്ച പരിഹാരമാകും.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഓൺലൈൻ ലേല വെബ്‌സൈറ്റ് മെക്കം അടുത്തിടെ ഒരു ഒറിജിനൽ യെല്ലോ ഫോക്‌സ്‌വാഗണ്‍ സൂപ്പർ ബഗ്ഗർ ക്യാമ്പർ വിറ്റു, ഇത് 1969 -ലെ ഒരു ക്ലാസിക് ബീറ്റിലിനെ മോട്ടോർഹോമാക്കി മാറ്റിയതാണ്.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

19,800 ഡോളർ ചെലവഴിച്ചാണ് ഇത് നിർമ്മിച്ചത്. 1977 -ൽ ഒരു ക്ലാസിക് ബീറ്റിലിനെ ചെറിയ ക്യാമ്പറാക്കി മാറ്റാൻ കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു കമ്പനി സൂപ്പർ ബഗ്ഗർ കിറ്റ് പരസ്യം ചെയ്ത സമയത്താണ് വാഹനത്തിന്റെ ഉടമ ചെറു ബീറ്റിലിനെ പരിഷ്കരിച്ചത് എന്ന് സിലോഡ്രോമിന്റെ റിപ്പോർട്ടിൽ പറയുന്നു.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

മിനി ക്യാമ്പറിന്റെ ഡോണർ കാറായ ഫോക്‌സ്‌വാഗണ്‍ ബീറ്റിലിനെ തുറന്നുകാട്ടുന്ന ഒരേയൊരു ഭാഗം അതിന്റെ ഹുഡ് മാത്രമാണ്. ക്യാമ്പറിന്റെ ഇന്റീരിയർ 1970 -കളിലെ ശൈലിയിലാണ്.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ബ്രൗൺ, ബീജ് പരവതാനികളും പഴയ രൂപത്തിലുള്ള മൂടുശീലകളും ഇത് ഉൾക്കൊള്ളുന്നു. ചുവരുകൾക്ക് വുഡ് പാനലിംഗുണ്ട്, സീലിംഗിൽ ഒരു ചെറിയ ഓപ്പണിംഗും ഒരുക്കിയിരിക്കുന്നു, അത് കുറച്ച് വായുസഞ്ചാരം നൽകുന്നു.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

രണ്ട് പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ക്യാമ്പറിന്റെ ക്യാബിനിൽ ഒരു ചെറിയ സിങ്കും കുക്ക്ടോപ്പും ഉൾപ്പെടുന്നു. പുറമേയുള്ള സ്റ്റൗ, പ്രൊപ്പെയിൻ സജ്ജീകരണം എന്നിവയുമുണ്ട്.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഓൾഡ് സ്കൂൾ ക്യാമ്പറിന് ഫാൻസി ഇൻഫോടെയിൻമെന്റ് സംവിധാനമില്ല, പക്ഷേ യാത്രയിൽ എന്റർടെയിൻമെന്റ് നൽകുന്നതിന് ഒരു AM / FM റേഡിയോ ഉണ്ട്.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഈ ഫോക്‌സ്‌വാഗണ്‍ സൂപ്പർ ബഗ്ഗർ ക്യാമ്പർ 1973 -ലെ സൂപ്പർ ബീറ്റിലിൽ വന്നിരുന്ന 1.6 ലിറ്റർ ഫ്ലാറ്റ്-ഫോർ 1600 സിസി എഞ്ചിൻ ഉപയോഗിക്കുന്നു.

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലൂടെ പവർ വീലുകളിലേക്ക് കൈമാറുന്നു, കൂടാതെ ക്യാമ്പറിൽ നിന്നുള്ള അധിക ഭാരം പിന്തുണയ്ക്കുന്ന പരിഷ്കരിച്ച സസ്പെൻഷനും ഇതിലുണ്ട്. സ്റ്റെബിലിറ്റിയ്ക്കായി വിശാലമായ പിൻ വീലുകളുള്ള പുതിയ കോണ്ടിനെന്റൽ ടയറുകൾ ക്യാമ്പറിൽ ഘടിപ്പിച്ചിരിക്കുന്നു

വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഈ അപൂർവ മിനി മോട്ടോർഹോം 1977 -ൽ മെക്കാനിക്സ് ഇല്ലസ്ട്രേറ്റഡ് മാഗസിൻ, പ്രാദേശിക ഫ്രീപോർട്ട് ഇല്ലിനോയിസ് പേപ്പർ തുടങ്ങി വിവിധ മാസികകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Beetle Tastefully Converted Into A Mini Camper Looks Amazing. Read in Malayalam.
Story first published: Wednesday, May 19, 2021, 21:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X