70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസീറോ

ഇലക്ട്രിക് പെര്‍ഫോമന്‍സ് ബൈക്ക് നിര്‍മാതാക്കളായ ഗോസീറോ മൊബിലിറ്റി തങ്ങളുടെ പുതിയ സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി. ഓഫ്-റോഡിംഗിന് താല്പര്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

ബ്രിട്ടനില്‍ രൂപകല്‍പ്പന ചെയ്ത് ഇന്ത്യയില്‍ നിര്‍മ്മിച്ച സ്‌കെല്ലിംഗ് പ്രോയില്‍ എനര്‍ഡ്രൈവ് 400V ലിഥിയം ബാറ്ററി പായ്ക്ക് (2000 സൈക്കിളുകള്‍) സജ്ജീകരിച്ചിരിക്കുന്നു. അലോയ് സ്റ്റെം ഹാന്‍ഡിലിനൊപ്പം സംയോജിത സ്റ്റീല്‍ ഫ്രെയിമും ഫ്രണ്ട് സസ്‌പെന്‍ഷന്‍ ഫോര്‍ക്കും ഉപയോഗിച്ച് ഇതിന് ശക്തമായ ബില്‍ഡ് ലഭിക്കുന്നു.

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

ഇലക്ട്രിക് സൈക്കിളിന് 34,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ഓണ്‍ലൈനിലോ ഓഫ്ലൈനിലോ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില്‍ ഇപ്പോള്‍ സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും.

MOST READ: ഇലക്ട്രിക് ശ്രേണിയില്‍ താരമായി നെക്‌സോണ്‍ ഇവി; 2021 ഏപ്രില്‍ വില്‍പ്പന കണക്കുകള്‍

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

26 × 2.35 ഇഞ്ച് ടയറുകളുള്ള സ്‌കെല്ലിംഗ് പ്രോയില്‍ അല്പം നോബി ട്രെഡ് പാറ്റേണ്‍ ഉണ്ട്, അത് അയഞ്ഞ പ്രതലങ്ങളില്‍ മികച്ച ഗ്രിപ്പ് നേടാന്‍ സഹായിക്കും. ഇതിന് 7 സ്പീഡ് ഗിയര്‍ സിസ്റ്റവും രണ്ട് അറ്റത്തും ഗോസെീറോ പ്രൈവ് ഡിസ്‌ക് ബ്രേക്കുകളും ലഭിക്കുന്നു.

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

ഗോസെീറോ ഡ്രൈവ് നിയന്ത്രണ പതിപ്പ് 4.0 LCD ഡിസ്‌പ്ലേയാണ് ഡാഷ് ഹൈലൈറ്റ് ചെയ്യുന്നത്, കൂടാതെ ഒരു ഗൈഡ്-മി-ഹോം പ്രാപ്തമാക്കിയ സിസ്റ്റമുള്ള ഒരു ഫ്‌ലാഷ്‌ലൈറ്റും ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: 483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയും ഒരൊറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ വരെ ശ്രേണിയും നേടാന്‍ സ്‌കെല്ലിംഗ് പ്രോയ്ക്ക് കഴിയും. ഏകദേശം 3 മണിക്കൂറിനുള്ളില്‍ 0-90 ശതമാനം വരെ ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കും.

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

അനുബന്ധ വാര്‍ത്തകളില്‍, കഴിഞ്ഞ മാസം നെക്സു മൊബിലിറ്റി റോഡ്ലാര്‍ക്ക് ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരുന്നു. ഇത് 100 കിലോമീറ്റര്‍ ശ്രേണി വരെ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ഇ-ബൈക്കാണ്.

MOST READ: മികച്ച സ്റ്റൈലും സ്‌പോര്‍ട്ടി ഭാവവും; പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

റോഡ്ലാര്‍ക്കില്‍ ഒരു 'ഇരട്ട ബാറ്ററി സിസ്റ്റം' കമ്പനി അവതരിപ്പിക്കുന്നു. ഒരു പ്രാഥമിക 8.7Ah ഭാരം കുറഞ്ഞ, നീക്കംചെയ്യാവുന്ന ബാറ്ററിയും ഒരു ആഭ്യന്തര സോക്കറ്റില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ദ്വിതീയ 5.2 Ah ഇന്‍-ഫ്രെയിം ബാറ്ററിയും.

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

പെഡ്‌ലെക്‌മോഡില്‍ 100 കിലോമീറ്റര്‍ സവാരി ശ്രേണിയും ത്രോട്ടില്‍ മോഡില്‍ 75 കിലോമീറ്റര്‍ ദൂരവും പുതിയ റോഡ്ലാര്‍ക്ക് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ ഇ-ബൈക്ക് പ്രവര്‍ത്തിക്കുന്നു.

MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസെീറോ

ഇതിന്റെ വില 42,000 രൂപയാണ്, ഉപഭോക്താക്കള്‍ക്ക് നെക്സുവിന്റെ 90-ല്‍ അധികം വരുന്ന ടച്ച്പോയിന്റുകളില്‍ നിന്നോ നെക്സു മൊബിലിറ്റി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ നേരിട്ട് ഉല്‍പ്പന്നം വാങ്ങാന്‍ കഴിയും.

Most Read Articles

Malayalam
English summary
GoZero Launched Skellig Pro Electric Bicycle, Price, Range, Features Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X